Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സൂര്യന്റെ അന്തരീക്ഷത്തിൽ ഉഗ്രൻ സ്ഫോടനം; വമ്പൻ സൗരക്കാറ്റ് വീശിയടിക്കുന്നു; ഇന്നോ നാളെയോ ഭൂമിയിൽ ആഞ്ഞടിക്കും; ഭൂമിയുടെ കാന്തികവലയത്തിന് തകരാറ് സംഭവിച്ചേക്കുമെന്ന് റിപ്പോർട്ട്; വിമാനങ്ങൾ പലതും നിലത്തിറക്കേണ്ടി വരും; ലോകം എമ്പാടും വൈദ്യുതി വിച്ഛേദിക്കപ്പെടുമെന്ന് മുന്നറിയിപ്പ്; കേരള തീരത്തും ഉഗ്രൻ കൊടുങ്കാറ്റ് രൂപപ്പെട്ടേക്കും; കരുതലോടെ ലോകരാഷ്ട്രങ്ങൾ

സൂര്യന്റെ അന്തരീക്ഷത്തിൽ ഉഗ്രൻ സ്ഫോടനം; വമ്പൻ സൗരക്കാറ്റ് വീശിയടിക്കുന്നു; ഇന്നോ നാളെയോ ഭൂമിയിൽ ആഞ്ഞടിക്കും; ഭൂമിയുടെ കാന്തികവലയത്തിന് തകരാറ് സംഭവിച്ചേക്കുമെന്ന് റിപ്പോർട്ട്; വിമാനങ്ങൾ പലതും നിലത്തിറക്കേണ്ടി വരും; ലോകം എമ്പാടും വൈദ്യുതി വിച്ഛേദിക്കപ്പെടുമെന്ന് മുന്നറിയിപ്പ്; കേരള തീരത്തും ഉഗ്രൻ കൊടുങ്കാറ്റ് രൂപപ്പെട്ടേക്കും; കരുതലോടെ ലോകരാഷ്ട്രങ്ങൾ

മറുനാടൻ ഡെസ്‌ക്

ന്യൂഡൽഹി: കഴിഞ്ഞയാഴ്ച സൂര്യന്റെ അന്തരീക്ഷത്തിൽ ഉഗ്രസ്ഫോടനം നടന്നതായി കണ്ടെത്തിയിരുന്നു. ഇതിന്റെ പ്രത്യാഘാതമെന്നോണമുള്ള വമ്പൻ സൗരക്കാറ്റ് വീശിയടിക്കാൻ തുടങ്ങിയെന്ന് പുതിയ മുന്നറിയിപ്പ്.

ഇതിന്റെ ഭാഗമായി ഇന്നോ നാളെയോ ഇത്തരം കാറ്റുകൾ ഭൂമിയിൽ ആഞ്ഞടിക്കുമെന്നാണ് പ്രവചനം. തൽഫലമായി ഭൂമിയുടെ കാന്തികവലയത്തിന് തകരാറ് സംഭവിച്ചേക്കുമെന്നും മുന്നറിയിപ്പുണ്ട്. ഇത്തരം കാറ്റുകളുടെ പ്രത്യാഘാതത്തെ തുടർന്ന് വിമാനങ്ങൾ പലതും നിലത്തിറക്കേണ്ടി വരും. ഇതോടനുനുബന്ധിച്ച് ലോകം എമ്പാടും വൈദ്യുതി വിച്ഛേദിക്കപ്പെടുമെന്ന മുന്നറിയിപ്പും ശക്തമാണ്.

ഇത്തരം പ്രതിഭാസങ്ങളുടെ അലയൊലികൾ കേരള തീരത്തും പ്രതിഫലിക്കുമെന്നും തൽഫലമായി ഉഗ്രൻ കൊടുങ്കാറ്റ് രൂപപ്പെട്ടേക്കുമെന്നും മുന്നറിയിപ്പുണ്ട്. ഈ ഒരു പശ്ചാത്തലത്തിൽ കരുതലോടെയാണ് ലോകരാഷ്ട്രങ്ങൾ നിലകൊള്ളുന്നത്. സൂര്യന്റെ അന്തരീക്ഷത്തിൽ കഴിഞ്ഞ ആഴ്ചയുണ്ടായ ആളിക്കത്തലും സ്ഫോടനങ്ങളും നാസ തിരിച്ചറിഞ്ഞിരുന്നു. ഇതിനെ തുടർന്ന് വൻ തോതിൽ കൊറോണൽ മാസ് പുറന്തള്ളപ്പെടുന്നുവെന്നും കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന് നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്സ്മോഫെറിക് അഡ്‌മിനിസ്ട്രേഷൻ ഒരു ജി1 സ്റ്റോം വാച്ച് ഇഷ്യൂ ചെയ്തിട്ടുണ്ട്.

ഭൂമിയുടെ കാന്തികവലയത്തിൽ എക്യുനോക്സ് ക്രാക്സ് എന്ന കീറലുകൾ ഉണ്ടായിരിക്കുന്ന സമയത്താണ് അപകടകാരിയായ സൗരക്കാറ്റെത്തുന്നതെന്നത് യാദൃശ്ചികമാണ്. ഓരോ വർഷവും മാർച്ച് 20നും സെപ്റ്റംബർ 23നുമുണ്ടാകുന്ന തുല്യദിനരാത്രകാലത്തോടനുബന്ധിച്ചാണ് ഇത്തരം കീറലുകളുണ്ടാകുന്നതെന്നാണ് ചില ശാസ്ത്രജ്ഞന്മാർ വിശ്വസിക്കുന്നത്. സൂര്യനിൽ നിന്നും പുറന്തള്ളപ്പെടുന്ന കിരണങ്ങളിൽ നിന്നും മറ്റും ഭൂമിക്കുള്ള സ്വാഭാവിക സുരക്ഷയ്ക്ക് ഇത്തരം കീറലുകൾ മൂലം ഭീഷണിയുണ്ടാകുന്നുവെന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്.

ഇതിനെ തുടർന്ന് കമേഴ്സ്യൽ ഫ്ലൈറ്റുകൾ, ജിപിഎസ് സിസ്റ്റം എന്നിവയ്ക്ക് സൗരക്കാറ്റുകളിൽ നിന്നും വൻ ഭീഷണി നേരിടുമെന്നും മുന്നറിയിപ്പുണ്ട്. സൗരക്കാറ്റിൽ നിന്നുമുള്ള ചാർജ്ഡ് മാഗ്‌നറ്റിക് പാർട്ടിക്കിളുകൾ ഭൂമിയിലെ ജിപിഎസ് സിസ്റ്റങ്ങൾ, റേഡിയോ സിഗ്‌നലുകൾ തുടങ്ങിയവയെ സാരമായി ബാധിക്കുമെന്നാണ് മുന്നറിയിപ്പ്. ഭൂമിയുടെ കാന്തിക വലയത്തെ അലോസരപ്പെടുത്തുന്ന ഈ പാർട്ടിക്കിളുകൾ എയർലൈനുകളുടെ പ്രവർത്തനത്തെയും ബാധിക്കുന്നതായിരിക്കും.

സൂര്യനിൽ നിന്നുമുള്ള വലിയ ജ്വലനങ്ങളുടെ അലയൊലികൾ ഭൂമിയിലെ ഇലക്ട്രിസിറ്റി ഗ്രിഡുകളെ ബാധിച്ച് ഊർജവിതരണം താറുമാറാക്കുകയും ചെയ്യും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP