Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അരീക്കോട് എന്നെഴുതുമ്പോൾ ഇനിയാരും ഏരിയ കോട് എന്ന് വായിക്കില്ല; മലപ്പുറത്തെ ഗ്രാമത്തിന്റെ സ്‌പെല്ലിങ് മാറ്റാൻ അനുവദിച്ച് കേന്ദ്രം; പള്ളിക്കര 2 എന്ന ഗ്രാമത്തിന്റെ പേര് കോട്ടിക്കുളം എന്നും കല്ലൂർ വടക്കുംമുറി ഗ്രാമത്തിന്റെ പേര് കാടുകുറ്റിയെന്നും ആക്കാനുള്ള അപേക്ഷകളും പരിഗണനയിൽ

അരീക്കോട് എന്നെഴുതുമ്പോൾ ഇനിയാരും ഏരിയ കോട് എന്ന് വായിക്കില്ല; മലപ്പുറത്തെ ഗ്രാമത്തിന്റെ സ്‌പെല്ലിങ് മാറ്റാൻ അനുവദിച്ച് കേന്ദ്രം; പള്ളിക്കര 2 എന്ന ഗ്രാമത്തിന്റെ പേര് കോട്ടിക്കുളം എന്നും കല്ലൂർ വടക്കുംമുറി ഗ്രാമത്തിന്റെ പേര് കാടുകുറ്റിയെന്നും ആക്കാനുള്ള അപേക്ഷകളും പരിഗണനയിൽ

ന്യൂഡൽഹി: മലപ്പുറം ജില്ലയിലെ അരീക്കോടുകാർ തങ്ങളുടെ സ്ഥലപ്പേര് ഇംഗ്ലീഷിൽ എഴുതിയാൽ അത് മറ്റുള്ളവർ വായിക്കുന്നത് ഏരിയ കോട് എന്നായാരുന്നു. പല സമയത്തും ഇത്തരത്തിലുള്ള പ്രശ്‌നങ്ങൾ ഇത്തരത്തിൽ വരാറുണ്ട്. ഇപ്പോൾ അതിനൊരു പരിഹാരം ആയിരിക്കുകയാണ്.

അരീക്കോടിന്റെ ഇംഗ്ലിഷ് സ്‌പെല്ലിങ് ഇപ്പോൾ AREACODE ആണ്. ഇത് ഇനി മുതൽ AREEKODE എന്നാണ് എഴുതുക. ജോലി, മറ്റ് അപേക്ഷകളിലും പേര് കാരണം പല പ്രശ്‌നങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിലാണ് മാറ്റം വരുത്തിയത്.

കേരളത്തിലെ മൂന്നു ഗ്രാമങ്ങളുടെ സ്ഥലപ്പേരു മാറ്റാനായി സംസ്ഥാന സർക്കാർ നൽകിയ അപേക്ഷയിൽ ഒരെണ്ണം അംഗീകരിച്ചതായും രണ്ടു സ്ഥലപ്പേരുകളുടെ കാര്യത്തിൽ നടപടികൾ പുരോഗമിക്കുന്നതായും ആഭ്യന്തര സഹമന്ത്രി ഹാൻസ്രാജ് ആഹിർ ലോക്‌സഭയിൽ ആന്റോ ആന്റണിയെ അറിയിച്ചു.

ഇതിനോട് കൂടെ കാസർകോട് ജില്ലയിലെ പള്ളിക്കര രണ്ട് ഗ്രാമത്തിന്റെ പേരു കോട്ടിക്കുളം എന്നും തൃശൂർ ജില്ലയിലെ കല്ലൂർ വടക്കുംമുറി ഗ്രാമത്തിന്റെ പേര് കാടുകുറ്റി എന്നും മാറ്റാനുള്ള അപേക്ഷകളാണു പരിഗണനയിലുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP