Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

തമോഗർത്ത സിദ്ധാന്തങ്ങളിലൂടെ ലോക പ്രശസ്തനായി; അപൂർവ്വമായ നാഡിരോഗം ബാധിച്ച് ശരീരം തളർന്നപ്പോൾ ചക്ര കസേരയിൽ ഇരുന്ന് ബഹിരാകാശത്തെ ഓരോ ചലനവും പഠിച്ചു: 'എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം' എന്ന അമൂല്യ ഗ്രന്ഥം ലോകത്തിന് സമ്മാനിച്ചു; മൺമറഞ്ഞത് ആൽബർട്ട് ഐൻസ്റ്റിന് ശേഷം ലോകം കണ്ട ഏറ്റവും വലിയ ഭൗതിക ശാസ്ത്രജ്ഞൻ

തമോഗർത്ത സിദ്ധാന്തങ്ങളിലൂടെ ലോക പ്രശസ്തനായി; അപൂർവ്വമായ നാഡിരോഗം ബാധിച്ച് ശരീരം തളർന്നപ്പോൾ ചക്ര കസേരയിൽ ഇരുന്ന് ബഹിരാകാശത്തെ ഓരോ ചലനവും പഠിച്ചു: 'എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം' എന്ന അമൂല്യ ഗ്രന്ഥം ലോകത്തിന് സമ്മാനിച്ചു; മൺമറഞ്ഞത് ആൽബർട്ട് ഐൻസ്റ്റിന് ശേഷം ലോകം കണ്ട ഏറ്റവും വലിയ ഭൗതിക ശാസ്ത്രജ്ഞൻ

ലണ്ടൻ: ലോക പ്രശസ്ത ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ്‌സ് അന്തരിച്ചു. 76 വയസ്സായിരുന്നു. ബുധനാഴ്ച രാവിലെ കേംബ്രിഡ്ജിലെ വസയിൽ വച്ചായിരുന്നു അന്ത്യം. ഹോക്കിങ്‌സിന്റെ മക്കളായ ലൂസിയും റോബോർട്ടും ടിമ്മും പിതാവിന്റെ മരണം സ്ഥിരീകരിച്ചു.

ലോക പ്രശസ്ത് ഭൗതിക ശാസ്ത്രജ്ഞനും ബഹിരാകാശ ശാസ്ത്രജ്ഞനുമായിരുന്നു അദ്ദേഹം. തമോഗർത്ത സിദ്ധാന്തം ആണ് അദ്ദേഹത്തെ ലോക പ്രശസ്തനാക്കിയത്. 'എ ബ്രീഫ് ഹിസ്റ്ററി ഓഫ ടൈം' ആണ് അദ്ദേഹത്തിന്റെ പ്രശസ്തമായ ബുക്ക്. ഇപ്പോൾ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ ഗണിതശാസ്ത്രത്തിലെ ലുക്കാഷ്യൻ പ്രൊഫസർ സ്ഥാനം വഹിക്കുകയായിരുന്നു.

1963ൽ ന്യൂറോൺ സംബന്ധമായ അസുഖത്തെ തുടർന്ന് ശരീരം തളർന്ന് പോയെങ്കിലും അദ്ദേഹത്തിന്റെ മനസ്സിനെ തളർത്താൻ ആയില്ല. കേംബ്രിഡ്ജിൽ പഠനം തുടർന്ന അദ്ദേഹം ആൽബർട്ട് ഐൻസ്റ്റീന് ശേഷം ലോകം കണ്ട ഏറ്റവും വലിയ ശാസ്ത്രജ്ഞനാണ്്. അദ്ദേഹത്തിന്റെ ധൈര്യവും ബുദ്ധിയും നർമ്മ ബോധവും ലോകമെമ്പാടുമുള്ള ജനങ്ങൾക്ക് പ്രചോദനമായി.

പഠന ശേഷം തിരുയുന്ന ഒരു ചക്രക്കസേരയിൽ ഇരുന്ന് അദ്ദേഹം ലോക കാര്യങ്ങളും ബഹിരാകാശവുമെല്ലാം സ്വന്തം കൈപ്പിടിയിൽ ഒതുക്കി.
നക്ഷത്രങ്ങൾ നശിക്കുമ്പോൾ രൂപം കൊള്ളുന്ന തമോഗർത്തങ്ങളെക്കുറിച്ച് ഇന്നു ലഭ്യമായ വിവരങ്ങളിൽ പലതും ഇദ്ദേഹത്തിന്റെ ഗവേഷണങ്ങളിലൂടെ ഉരുത്തിരിഞ്ഞതാണ്.

1942 ജനുവരി 8ന് ഓക്സ്ഫോർഡിലാണ് സ്റ്റീഫൻ ഹോക്കിങ് ജനിച്ചത്. ജീവശാസ്ത്ര ഗവേഷകനായിരുന്ന ഫ്രാങ്ക് ഹോക്കിൻസും ഇസബെൽ ഹോക്കിൻസുമായിരുന്നു മാതാപിതാക്കൾ. 17-ാം വയസിൽ ഓക്സ്ഫോർഡ് സർവകലാശാലയിൽ നിന്ന് ഭൗതികശാസ്ത്രത്തിൽ ബിരുദം നേടി.

കേംബ്രിഡ്ജിൽ ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്നതിനിടെയാണ് കൈകാലുകൾ തളർന്നു പോകാൻ കാരണമായ നാഡീരോഗം അദ്ദേഹത്തെ ബാധിച്ചത്. കൈകാലുകൾ ചലിപ്പിക്കാനാവാത്ത അവസ്ഥയിലും സഹപ്രവർത്തകരുടെ പിന്തുണ അദ്ദേഹത്തിന് ആത്മവിശ്വാസം പകർന്നു.
ഗവേഷണ ബിരുദം നേടിയ ശേഷം 1965-ൽ ജെയ്ൻ വൈൽഡിനെ വിവാഹം കഴിച്ചു. സ്റ്റീഫന്റെ പരിചാരകയുമായുള്ള അടുപ്പത്തെ തുടർന്ന് 1991-ൽ അവർ വിവാഹമോചനം നേടി.

ജ്യോതിശാസ്ത്രം സൈദ്ധാന്തിക ജ്യോതിശാസ്ത്രവുമാണ് സ്റ്റീഫൻ ഹോക്കിൻസിന്റെ മുഖ്യ ഗവേഷണ മേഖല. കേംബ്രിഡ്ജിലെ പഠനകാലത്ത് റോജർ പെന്റോസ് എന്ന ശാസ്ത്രജ്ഞനുമായുണ്ടായ സൗഹൃദമാണ് ഹോക്കിങിനെ ജ്യോതിശാസ്ത്രവുമായി അടുപ്പിച്ചത്. അവരിരുവരും ചേർന്ന് ആൽബർട്ട് ഐൻസ്റ്റീന്റെ ആപേഷികതാസിദ്ധാന്തത്തിന് പുതിയ വിശദീകരണം നൽകി. പ്രപഞ്ചോല്പത്തിയെക്കുറിച്ചും അവർ ചില സിദ്ധാന്തങ്ങൾ ആവിഷ്‌കരിച്ചു.

നാശോന്മുഖമായ നക്ഷത്രങ്ങൾ അഥവാ തമോഗർത്തങ്ങളുടെ പിണ്ഡം, ചാർജ്ജ്, കോണീയസംവേഗബലം എന്നിവയ്ക്കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ തുടർപഠനങ്ങൾ. ഭീമമായ ഗുരുത്വാകർഷണ ബലം ഗുരുത്വാകർഷണബലമുള്ള തമോഗർത്തങ്ങൾ ചില വികിരണങ്ങൾ പുറത്തുവിടുന്നുണ്ടെന്ന് അദ്ദേഹം തെളിയിച്ചു.

മകനെ ഡോക്ടറാക്കാനായിരുന്നു ഹോക്കിങ്‌സിന്റെ മാതാപിതാക്കൾ ആഗ്രഹിച്ചിരുന്നതെങ്കിലും, സ്റ്റീഫൻ ഹോക്കിങിന് ഗണിതത്തിലും ഭൗതികശാസ്ത്രത്തിലുമായിരുന്നു താത്പര്യം.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP