Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആഫ്രിക്കൻ തട്ടിപ്പുക്കാർ പണം തട്ടിയെടുത്ത് ഉത്തരേന്ത്യൻ അക്കൗണ്ടിൽ മാറ്റും; പണം ഹവാല വഴി വിദേശത്തേക്കും; തൃശൂർ പൊലീസ് പൊക്കിയത് ഓൺലൈൻ തട്ടിപ്പുകാർക്കിടയിലെ ഡോണിനെ; ദീപക് സേത്തിയിൽ നിന്ന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങൾ

ആഫ്രിക്കൻ തട്ടിപ്പുക്കാർ പണം തട്ടിയെടുത്ത് ഉത്തരേന്ത്യൻ അക്കൗണ്ടിൽ മാറ്റും; പണം ഹവാല വഴി വിദേശത്തേക്കും; തൃശൂർ പൊലീസ് പൊക്കിയത് ഓൺലൈൻ തട്ടിപ്പുകാർക്കിടയിലെ ഡോണിനെ; ദീപക് സേത്തിയിൽ നിന്ന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: ഓൺലൈൻ തട്ടിപ്പുകാർക്കിടയിൽ 'ഡോൺ' ആണ് തൃശൂർ പൊലീസിന്റെ വലയിൽ കടുങ്ങിയത്. തൃശൂരിലെ സ്വകാര്യ കമ്പനിയുടെ കാത്തലിക് സിറിയൻ ബാങ്കിന്റെ ബാങ്ക് അക്കൗണ്ടുകളും, മെയിലുകളും കമ്പനിയുടെ മെയിലുകളും ഹാക്ക് ചെയ്തു ഓൺലൈൻ തട്ടിപ്പിലൂടെ കോടികൾ തട്ടിയെടുക്കുന്ന കേസ് അന്വേഷണമാണ് രാജസ്ഥാൻ ഉദയപൂർ സ്വദേശിയായ ദീപക് സേത്തിയയെ(36) കുടുക്കിയത്. അന്തർസംസ്ഥാന സംഘത്തിന്റെ തലവനെ തൃശൂർ സിറ്റി ഈസ്റ്റ് പൊലീസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് അറസ്റ്റ് ചെയ്തത്.

അറസ്റ്റിലായ രാജസ്ഥാൻ സ്വദേശി ദീപക് സേത്തിയയെ ചോദ്യം ചെയ്തതിൽ നിന്നും ദക്ഷിണാഫ്രിക്ക, കാമറൂൺ, നൈജീരിയ, തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള വിദേശികളാണ് ഓൺലൈൻ ബാങ്ക് തട്ടിപ്പുകൾ നടത്തുന്നതെന്ന് കണ്ടെത്തി. വിദേശികളായ ഓൺലൈൻ തട്ടിപ്പുകാർ വ്യാജമായ കമ്പ്യൂട്ടർ അഡ്രസുകൾ ഉപയോഗിച്ച് വിവിധ സ്ഥാപനങ്ങളിൽ നിന്നും, ബാങ്കുകളിൽ നിന്നും പണം തട്ടിയെടുത്ത് ഉത്തരേന്ത്യൻ ലോബി ഉണ്ടാക്കിയ വ്യാജ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റുകയും അവിടെനിന്നും ഹവാല വഴി വിദേശത്തേക്ക് പണം കടത്തുകയും ചെയ്യുന്നു. ഒരു മാസം കോടികളോളം പണമാണ് ഇങ്ങനെ തട്ടിപ്പു നടത്തി വിദേശത്തേക്ക് കടത്തുന്നത്.

തട്ടിപ്പുനടത്തുന്ന സംഘം ആദ്യം ചെയ്യുന്നത് വ്യാജമായി ഉണ്ടാക്കിയ ഐ.ഡി. കാർഡുകൾ ഉപയോഗിച്ച് മുംബൈ, ഡൽഹി, ഗുജറാത്ത്, രാജസ്ഥാൻ, ഹരിയാന തുടങ്ങിയ സ്ഥലങ്ങളിൽ ഫ്ളാറ്റുകൾ വാടകക്ക് എടുക്കുകയും ഈ ഫ്ളാറ്റുകളുടെ കരാർ പേപ്പറുകൾ ഉപയോഗിച്ച് ആധാർ കാർഡിലെ അഡ്രസുകൾ പുതിയ ഫ്ളാറ്റിലെതാക്കി മാറ്റുന്നു. പുതിയ ആധാർ കാർഡ് ഉപയോഗിച്ച് മൊബൈൽ നമ്പറുകൾ എടുക്കുകയും, വ്യാജമായി നിർമ്മിച്ച പാൻ കാർഡുകളും, ഡ്രൈവിങ് ലൈസൻസുകളും ഉപയോഗിച്ച് പുതിയ ഒരു ഇൻഡസ്ട്രിയൽ കമ്പനി ഉണ്ടാക്കുന്നു.

അതിനുശേഷം വ്യാജമായി ഉണ്ടാക്കിയ കമ്പനിയുടെ പേരിൽ ബാങ്ക് അക്കൗണ്ടുകൾ തുറക്കുന്നു. പിന്നീട് വ്യാജ അക്കൗണ്ടുകളിൽ ചെറിയ ചെറിയ പണമിടപാടുകൾ നടത്തി ബാങ്കിന്റെ വിശ്വാസ്യത നോടിയെടുക്കും. ഇവരുടെ സംഘത്തിൽ ഉൾപ്പെട്ട ആളുകൾ വിവിധ ബാങ്കുകളുടേയും, കമ്പനികളുടേയും ബാങ്ക് അക്കൗണ്ടുകളും, മെയിലുകളും ഹാക്ക് ചെയ്യുകയും ഓൺ ലൈൻ തട്ടിപ്പിലൂടെ ഇവർ വ്യാജമായി ഉണ്ടാക്കിയ വ്യാജ ബാങ്ക് അക്കൗണ്ടുകളിലേക്ക് തട്ടിയെടുക്കുകയും, പണം പിൻവലിച്ച് ഹവാല ഇടപാടുവഴി വിദേശത്തേക്ക് പണം കടത്തുകയും ചെയ്യുന്നതായിരുന്നു രീതി.

2017 ഓഗസ്റ്റ് ഏഴിനു സ്വകാര്യ കമ്പനിയുടെ പണമിടപാടുകൾ നടത്തുന്ന കാത്തലിക് സിറിയൻ ബാങ്കിലേക്ക് അയച്ച ഇ മെയിലുകൾ ഹാക്ക് ചെയ്യുകയും, കമ്പനി അയച്ച മെയിലുകളിൽ തിരുത്തലുകൾ വരുത്തി കമ്പനിയുടെ അക്കൗണ്ടിൽ നിന്നും ആറുലക്ഷത്തോളം രൂപ കമ്പനിയെയും, ബാങ്കിനെയും ഓൺലൈനിലൂടെ കബളിപ്പിച്ച് തട്ടിയെടുക്കുകയായിരുന്നു. പിന്നീട് വീണ്ടും മൂന്നുകോടിയോളം രൂപ തട്ടിയെടുക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെയാണ് കള്ളക്കളി പൊളിക്കുന്നത്. ബാങ്കിന് മെയിലുകളിൽ സംശയം തോന്നുകയും, കമ്പനിയെ അറിയിക്കുകയും ചെയ്തപ്പോഴാണ് തട്ടിപ്പ് വ്യക്തമായത്.

സ്വകാര്യ കമ്പനിയും കാത്തലിക് സിറിയൻ ബാങ്കും സംയുക്തമായി പൊലീസിനെ വിവരം അറിയിക്കുകയും, തൃശൂർ ഈസ്റ്റ് പൊലീസ് തട്ടിപ്പിന് കേസെടുക്കുകയും തൃശൂർ ഈസ്റ്റ് സി.ഐയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. കേസിന്റെ അന്വേഷണത്തിൽ ഇക്കഴിഞ്ഞ ഒക്ടോബർ മാസം ഓൺ ലൈൻ തട്ടിപ്പുസംഘത്തിൽ ഉൾപ്പെട്ട രണ്ടുപേരെ മുംബൈയിൽ നിന്നും പിടികൂടിയതാണ് കേസിൽ വഴിത്തിരിവായത്. പന്ത്രണ്ട് ദിവസങ്ങൾക്കുള്ളിൽ സഞ്ചരിച്ചത് 7000 കിലോമീറ്ററുകൾ സഞ്ചരിച്ചാണ് സേത്തിയെ പിടിച്ചത്. അന്വേഷണം നടത്തിയത് അഞ്ചോളം സംസ്ഥാനങ്ങളിലാണ്.

ഡൽഹി, ചത്തീസ്ഗഡ്, ഗുജറാത്ത്, രാജസ്ഥാൻ, ഹരിയാന, എന്നീ സംസ്ഥാനങ്ങളിൽ ഒളിത്താവളങ്ങളും പരതി. പന്ത്രണ്ടു ദിവസത്തെ വിവിധ സംസ്ഥാനങ്ങളിൽ നടത്തിയ നിരന്തരമായ തിരച്ചിലിനൊടുവിൽ രാജസ്ഥാനിൽ ഇയാളെ നിന്നാണ് പിടികൂടുന്നത്. അറസ്റ്റിലായ ദീപക് സേത്തിയക്ക് വിവിധ സംസ്ഥാനങ്ങളിലായി ഇത്തരത്തിൽ ഓൺലൈൻ തട്ടിപ്പിനായി ഏകദേശം അമ്പതോളം കേസുകൾ നിലവിലുണ്ട്. നിരവധി സംസ്ഥാനങ്ങളിൽ പിടികിട്ടാപ്പുള്ളിയാണ് ഇയാൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP