Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ അഴിമതി വിരുദ്ധ ക്യാമ്പയിന് തുടക്കം; നാം പാലിക്കുന്ന നിശബ്ദത അഴിമതിക്കാരെ ശക്തരാക്കുകയാണെന്നു പറഞ്ഞ 'നിശബ്ദരാകരുത്' എന്ന് ഹ്രസ്വ ചിത്രവുമായി എറണാകുളം വിജിലൻസ് പൊലീസ്

വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ അഴിമതി വിരുദ്ധ ക്യാമ്പയിന് തുടക്കം; നാം പാലിക്കുന്ന നിശബ്ദത അഴിമതിക്കാരെ ശക്തരാക്കുകയാണെന്നു പറഞ്ഞ 'നിശബ്ദരാകരുത്' എന്ന് ഹ്രസ്വ ചിത്രവുമായി എറണാകുളം വിജിലൻസ് പൊലീസ്

കൊച്ചി: വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ നേതൃത്വത്തിൽ ജില്ലയിൽ 'നിശബ്ദരാകരുത്' എന്ന അഴിമതി വിരുദ്ധ ക്യാമ്പയിന് തുടക്കമായി. അഴിമതി വിരുദ്ധ ക്യാമ്പയിനിന്റെ ഉദ്ഘാടനം ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രത്തിൽ പ്രെഫ: എം.കെ.സാനു നിർവഹിച്ചു. വി.എ.സി.ബി മദ്ധ്യമേഖലയുടെ നേത്യത്വത്തിൽ റസിഡൻസ് അസോസിയേഷൻ അപെക്സ് കമ്മറ്റിയുടെ സഹകരണത്തോടെ ആരംഭിച്ച അഴിമതി വിരുദ്ധ ജാഗ്രതാ സമിതികളുടെ ഒന്നാം വാർഷികവും ചടങ്ങിൽ ആഘോഷിച്ചു.

വി.എ.സി.ബി മദ്ധ്യമേഖല പൊലീസ് സൂപ്രണ്ട് കെ.കാർത്തിക് അദ്ധ്യക്ഷനായിരുന്നു. എറണാകുളം വി.എ.സി.ബി യൂണിറ്റ് നിർമ്മിച്ച 'നിശബ്ദരാകരുത്' എന്ന ഹ്രസ്വ ചിത്രത്തിന്റെ സി.ഡി പ്രകാശനം സംവിധായകൻ സിദ്ദിഖ് നിർവഹിച്ചു. കോളേജ് വിദ്യാർത്ഥികൾക്കായി നടത്തിയ അഴിമതി വിരുദ്ധ ലേഖന രചനാ മത്സര വിജയികൾക്കുള്ള പുരസ്‌കാരങ്ങൾ ചടങ്ങിൽ പ്രകാശനം ചെയ്തു.

വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ എറണാകുളം യൂണിറ്റ് നിർമ്മിച്ച നാല് മിനിറ്റ് ദൈർഘ്യമുള്ള ഹ്രസ്വ ചിത്രമാണ് 'നിശബ്ദരാകരുത്' നാം പാലിക്കുന്ന നിശബ്ദത അഴിമതിക്കാരെ ശക്തരാക്കുകയാണെന്നു ചെറു ചിത്രം നമ്മോടു പറയുന്നു. ഷോർട്ട് ഫിലിമിന്റെ ആശയം എറണാകുളം വിജിലൻസ് പൊലീസ് സൂപ്രണ്ട് കെ.കാർത്തികിന്റേതാണ്. 'നിശബ്ദരാകരുത്' ക്യാമ്പയിന്റെ ഭാഗമായി തയാറാക്കിയ ബ്രോഷർ ജില്ലയിലെ മുഴുവൻ കോളേജുകളിലും വിതരണം ചെയ്യും

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP