Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

എച്ച് വൺബി വിസാ നിയമം കർശനമാക്കിയതോടെ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് അമേരിക്കയോടുള്ള പ്രിയം കുറയുന്നു; അമേരിക്കയിലേക്ക് പോകുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിൽ 27 ശതമാനം കുറവ്

എച്ച് വൺബി വിസാ നിയമം കർശനമാക്കിയതോടെ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് അമേരിക്കയോടുള്ള പ്രിയം കുറയുന്നു; അമേരിക്കയിലേക്ക് പോകുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിൽ 27 ശതമാനം കുറവ്

മുംബൈ: ഇന്ത്യൻ വിദ്യാർത്ഥികൾക്ക് അമേരിക്കൻ സ്റ്റുഡന്റ് വിസയോടുള്ള പ്രിയം കുറയുന്നു. അമേരിക്ക ഇമിഗ്രേഷൻ നിയമം കർശനമാക്കിയതോടെ എച്ച് വൺ ബി വിസയോടുള്ള ഇന്ത്യക്കാരുടെ പ്രിയം കുറഞ്ഞ് വരികയാണ്. ഇതാണ് സ്റ്റുഡന്റ് വിസക്കാരെയും ബാധിച്ചതെന്നാണ് റിപ്പോർട്ട്.

2017 സെപ്്റ്റംബർ 30 വരെയുള്ള കണക്കുകൾ പ്രകാരം മുൻ വർഷത്തേക്കാളും അമേരിക്കയിലെത്തുന്ന വിദേശ വിദ്യാർത്ഥികളുടെ എണ്ണത്തിൽ 16 ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നത്. യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് സ്റ്റേറ്റിന്റെ റിപ്പോർട്ടുകൾ പ്രകാരം 4.21 ലക്ഷം സ്റ്റുഡന്റ് വിസകൾ മാത്രമാണ് 2017 സെപ്റ്റംബർ 30 വരെ കൈമാറിയത്. മുൻ വർഷം ഇത് 5.02 ശതമാനമായിരുന്നു.

അതേസമയം ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിൽ 27 ശതമാനം കുറവാണ് ഉണ്ടായത്. ഒബാമയുടെ കാലത്ത് 65, 257 വിദ്യാർത്ഥികളാണ് സ്റ്റുഡന്റ് വിസ കരസ്ഥമാക്കിയതെങ്കിൽ ട്രംപ് ഭരണ കൂടമെത്തിയതോടെ ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം 47,302 ആയി കുറഞ്ഞു.

അമേരിക്ക വിട്ട വിദ്യാർത്ഥികൾ കാനഡയും ഓസ്‌ട്രേലിയയുമാണ് തങ്ങളുടെ ഇഷ്ടയിടമായി കണ്ടെത്തിയിരിക്കുന്നത്. എച്ച് വൺ ബി വിസാ നിയമം കർശനമാക്കിയതാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തുന്നത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP