Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കർദ്ദിനാളിനെ താഴെയിറക്കാൻ കരുനീക്കം നടത്തുന്നവർക്ക് താക്കീതുമായി വിശ്വാസികൾ; സഭയെ രക്ഷിക്കാനായി സീറോ മലബാർ സഭ വിശ്വാസികളുടെ സ്‌നേഹക്കൂട്ടായ്മ കൊച്ചിയിൽ: ശാന്തിയും സമാധാനവും ഞങ്ങളുടെ മുഖമുദ്രയെന്ന മുദ്രാവാക്യമുയർത്തി കർദ്ദിനാൾ ആലഞ്ചേരിക്ക് പിന്തുണയുമായി ജനം; വലിയ ഇടയന് വിശ്വാസി സമൂഹത്തിന്റെ ഉറച്ച പിന്തണയെന്നും പ്രഖ്യാപനം

കർദ്ദിനാളിനെ താഴെയിറക്കാൻ കരുനീക്കം നടത്തുന്നവർക്ക് താക്കീതുമായി വിശ്വാസികൾ; സഭയെ രക്ഷിക്കാനായി സീറോ മലബാർ സഭ വിശ്വാസികളുടെ സ്‌നേഹക്കൂട്ടായ്മ കൊച്ചിയിൽ: ശാന്തിയും സമാധാനവും ഞങ്ങളുടെ മുഖമുദ്രയെന്ന മുദ്രാവാക്യമുയർത്തി കർദ്ദിനാൾ ആലഞ്ചേരിക്ക് പിന്തുണയുമായി ജനം; വലിയ ഇടയന് വിശ്വാസി സമൂഹത്തിന്റെ ഉറച്ച പിന്തണയെന്നും പ്രഖ്യാപനം

ആർ പീയൂഷ്

കൊച്ചി: മാർ ആലഞ്ചേരിയെ കേസിൽ കുടുക്കാൻ സഹായമെത്രാൻ മാർ എടയന്ത്രത്തിന്റെ നേതൃത്വത്തിൽ നിന്ന് ഗൂഢാലോചന തിരിച്ചറിഞ്ഞ് കർദിനാളിന് വേണ്ടി പ്രതിരോധം തീർക്കാൻ വിശ്വാസികൾ ഒഴുകിയെത്തിയതോടെ ഹൈക്കോടതി ജംഗ്ഷനിൽ വിശ്വാസികളുടെ പ്രാർത്ഥനാ കൂട്ടായ്മയ്ക്ക് തുടക്കം. കഴിഞ്ഞ ദിവസം വിശ്വാസികളുടെ ചെറിയ പ്രതിഷേധം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് വലിയ തോതിൽ വിശ്വാസികൾ കർദിനാളിന് പിന്തുണയുമായി ഒരുമിച്ചത്. കർദ്ദിനാളിനെ താഴെയിറക്കാൻ ആണ് ഭൂമിവിവാദത്തിന്റെ പേരിൽ ഒരുവിഭാഗം ഒച്ചപ്പാടുണ്ടാക്കുന്നതെന്ന് വ്യക്തമാക്കിയാണ് ഇന്ന് വിശ്വാസികളുടെ സ്‌നേഹക്കൂട്ടായ്മ നടക്കുന്നത്. സഭയിൽ ശാന്തിയും സമാധാനവും എന്ന മുദ്രാവാക്യമുയർത്തിയാണ് സീറോ മലബാർ സഭയിൽ പുതിയ നീക്കം. കൂട്ടായ്മയുടെ മറുനാടൻ ലൈവ് വീഡിയോ കാണാം.

ഭൂമി ഇടപാട് വിഷയത്തിൽ കർദ്ദിനാൾ ആലഞ്ചേരിയെ കുടുക്കാൻ ഗൂഢനീക്കം നടക്കുകയാണെന്ന് വലിയൊരു വിഭാഗം വിശ്വാസികൾ പറയുന്നു. വലിയ ഇടയന് ഉറച്ച പിന്തുണ പ്രഖ്യാപിച്ചാണ് വിശ്വാസികൾ എത്തിയിരിക്കുന്നത്. എറണാകുളം അതിരൂപതയാണ് കർദിനാളിന്റെ പ്രവർത്തന കേന്ദ്രം. ചങ്ങനാശ്ശേരിക്കാരനായ കർദിനാൾ എറണാകുളത്ത് പ്രവർത്തിക്കുന്നതിനെതിരായ ഗൂഢാലോചനയാണ് കേസും വഴക്കുമെന്ന് വിശ്വാസികൾ തിരിച്ചറിയുന്നു. ഈ സാഹചര്യത്തിലാണ് വൈദികരും കന്യാസ്ത്രീകളും അടക്കമുള്ളവർ ആലഞ്ചേരിക്ക് വേണ്ടി രംഗത്ത് വരുന്നത്. എറണാകുളത്തെ വിശ്വാസികളിലും കർദിനാളിന് അനുകൂലമായ വികാരം ശക്തമാണ്. ഇതോടെ സീറോ മലബാർ സഭയിലെ വിമത വൈദികർ കടുത്ത പ്രതിസന്ധിയിലാവുകയാണ്. സീറോ മലബാർ സഭയുടെ എറണാകുളം-അങ്കമാലി അതിരൂപതയുടെ വിവാദ ഭൂമിയിടപാടിൽ ആലഞ്ചേരിയെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തിരുന്നു. ഫാ.ജോഷി പുതുവ, ഫാ.സെബാസ്റ്റ്യൻ വടക്കുമ്പാടൻ, സാജു വർഗീസ് എന്നിവരേയും പ്രതിചേർത്താണ് കേസെടുത്തിരിക്കുന്നത്.

പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിന്റെ നിയമോപദേശം ലഭിച്ചതിന്റെ പശ്ചാത്തലത്തിൽ വിശ്വാസ വഞ്ചന, ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കർദിനാളിനും രണ്ട് വൈദികർക്കും ഇടനിലക്കാരനായ സാജു വർഗീസിനുമെതിരെ കേസെടുത്തത്. കൊച്ചി സെൻട്രൽ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. കർദിനാളിനെതിരെ കേസെടുക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിട്ടും പൊലീസ് കേസെടുക്കാതിരുന്നത് കടുത്ത വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. കർദിനാളിനും സഹപ്രവർത്തകർക്കും നിമയനടപടികളിൽ നിന്ന് രക്ഷപ്പെടാൻ കോടതിയിൽ പോകാൻ പൊലീസ് അവസരം നൽകുന്നുവെന്നായിരുന്നു പ്രധാന ആക്ഷേപം.

എന്നാൽ ഇതിനിടെ തനിക്കെതിരെ കേസെടുക്കാൻ വിധിച്ച സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചു. ഇതിനിടെയാണ് എടയന്ത്രത്തിനെതിരായ തെളിവുകൾ പുറത്തുവന്നത്. എല്ലാ ഇടപാടും നടത്തിയത് എടയന്ത്രത്താണെന്നും വ്യക്തമായി. അതിന് ശേഷം കുറ്റമെല്ലാം കർദിനാളിന്റെ തലയിൽ വയ്ക്കുകയായിരുന്നു. അതിന് ശേഷം ആലഞ്ചേരി സ്ഥാന ത്യാഗം ചെയ്യണമെന്നാവശ്യപ്പെട്ട് അതിരൂപതയില ഒരു വിഭാഗം വിശ്വാസികൾ ആർച്ഡയോഷ്യൻ മൂവ്‌മെന്റ് ഫോർ ട്രാൻസ്‌പെരൻസി(എ.എം ടി) എന്ന സംഘടന രൂപീകരിച്ച് സമരം ശക്തമാക്കിയതിനു പിന്നാലെ മറ്റൊരു വിഭാഗം വിശ്വാസികൾ കർദിനാളിനെ പിന്തുണച്ചു രംഗത്തെത്തി.

സീറോ മലബാർ സഭയിലെ വിവിധ രൂപതകളിൽ നിന്നുള്ള മൂന്നൂറോളം വിശ്വാസികളാണ് കഴിഞ്ഞ ദിവസം കർദിനാളിനു പിന്തുണ പ്രഖ്യാപിച്ചുകൊണ്ടും എറണാകുളം-അങ്കമാലി അതിരൂപതയുടെ ദൈനദിന ഭരണചുമതലയുള്ള സഹായ മെത്രാൻ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് രാജിവെയക്കണമെന്നുമാവശ്യപ്പെട്ട് അതിരൂപതാ ആസ്ഥാനത്തേയക്ക് മാർച്ചും ധർണയും നടത്തിയത്. ഇതിന്റെ പുതിയ രൂപമാകും നാളെ നടക്കുക. എറണാകുളം രൂപതയിലെ വിശ്വാസികളാകും കൂടുതലും ഈ പാർത്ഥനായ യോഗത്തിൽ പങ്കെടുക്കുക. ഭൂമി ഇടപാട് സഹായമെത്രാൻ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് അറിഞ്ഞിരുന്നുവെന്നും എന്നിട്ടും താൻ ഒന്നു അറഞ്ഞിരുന്നില്ലെന്ന് പറയുന്നത് ഇരട്ടാത്തപ്പാണെന്നും പ്രതിഷേധക്കാർ പറയുന്നു.

അച്ചടക്ക ലംഘനം നടത്തുന്ന വൈദികർക്കെതിരേ നടപടിയെടുക്കുക, വൈദികർ സഭാ സിനഡിനു കീഴടങ്ങി പ്രവർത്തിക്കുക എന്നീ ആവശ്യങ്ങളും പ്രതിഷേധക്കാർ ഉന്നയിക്കുന്നു. പ്രശ്‌നങ്ങൾ പരിഹരിക്കുക എന്നതിനേക്കാൾ കർദിനാളിനെ സ്ഥാനഭ്രഷ്ടനാക്കുകയെന്ന രഹസ്യ അജൻഡയാണ് നടപ്പിലാക്കാൻ ശ്രമിക്കുന്നതെന്ന് എറണാകുളം വാഴക്കാല സെന്റ് ജോസഫ് ചർച്ച് വികാരി ഫാ. ആന്റണി പൂതവേലിൽ ഇടവക ബുള്ളറ്റിനിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറഞ്ഞിരുന്നു.

കഴിഞ്ഞ ക്രിസ്മസിന്റെ തലേന്ന് മാവോയിസ്റ്റ് അനുകൂലികളായ സ്ത്രീകൾ ഉൾപ്പെടെയുള്ള സംഘത്തെ വിമത വൈദികർ സെന്റ് തോമസ് മൗണ്ടിലേക്ക് അയച്ച് കർദിനാളിനെ ഭീഷണിപെടുത്തി. ഇടവകകളിൽ ആത്മീതയ ശ്രൂഷയക്ക് എത്തിയാൽ ബലമായി തടയുമെന്നു ഭീഷണി മുഴക്കിയെന്നും ഫാ. പൂതവേലിൽ ലേഖനത്തിൽ ആരോപിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP