Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആരാണ് പ്രതിയെന്നും ശിക്ഷ എന്തെന്നും കോടതി തീരുമാനിക്കട്ടെ; നീതി കിട്ടുമെന്ന പ്രത്യാശയിൽ അവൾക്കൊപ്പം; നടിയെ ആക്രമിച്ച കേസിൽ വിചാരണ തുടങ്ങിയ പശ്ചാത്തലത്തിൽ പിന്തുണയുമായി വിമൻ ഇൻ സിനിമ കളക്ടീവ്

ആരാണ് പ്രതിയെന്നും ശിക്ഷ എന്തെന്നും കോടതി തീരുമാനിക്കട്ടെ; നീതി കിട്ടുമെന്ന പ്രത്യാശയിൽ അവൾക്കൊപ്പം; നടിയെ ആക്രമിച്ച കേസിൽ വിചാരണ തുടങ്ങിയ പശ്ചാത്തലത്തിൽ പിന്തുണയുമായി വിമൻ ഇൻ സിനിമ കളക്ടീവ്

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ, വിചാരണ തുടങ്ങിയതിന് പിന്നാലെ ആക്രമണത്തിന് ഇരയായ നടിക്ക് പിന്തുണയുമായി വിമൻ ഇൻ സിനിമ കളക്ടീവ്.ആരാണ് പ്രതിയെന്നും അവർക്കുള്ള ശിക്ഷ എന്തെന്നുമൊക്കെ തീരുമാനിക്കേണ്ടത് കോടതിയും നിയമ വ്യവസ്ഥയുമാണ്.തീരുമാനം നീതിപൂർവകമായിരിക്കുമെന്നും നീതി കി്ട്ടുമെന്ന് പ്രത്യാശിക്കുന്നതായും സംഘടന ഫേസ്‌ബുക്കിൽ കുറിച്ചു

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

താൻ അനുഭവിച്ച ബുദ്ധിമുട്ടുകളേയും കടന്നു പോയ വേദനകളെയും കുറിച്ച് തുറന്നു പറയാനും പരാതി നല്കാനും തയ്യാറായ ഞങ്ങളുടെ സഹപ്രവർത്തക നീതി തേടി ഇന്ന് വിചാരണ കോടതിയുടെ മുന്നിലെത്തുകയാണ് .ആരാണ് പ്രതിയെന്നും അവർക്കുള്ള ശിക്ഷ എന്തെന്നുമൊക്കെ തീരുമാനിക്കേണ്ടത് കോടതിയും നമ്മുടെ നിയമ വ്യവസ്ഥയുമാണ്. എന്തു തീരുമാനവും നീതി പൂർവ്വകമായിരിക്കുമെന്നും ഞങ്ങളുടെ സഹപ്രവർത്തകയ്ക്ക് നീതി കിട്ടുമെന്നും പ്രത്യാശിച്ചു കൊണ്ട് അവൾക്കൊപ്പം..

എറണാകുളം ജില്ലാ സെഷൻസ് കോടതിയിലാണ് വിചാരണ നടക്കുന്നത്. കേസിലെ എട്ടാം പ്രതിയായ നടൻ ദിലീപ് അടക്കമുള്ളവർ കോടതിയിൽ ഹാജരായി. കേസിൽ രഹസ്യ വിചാരണ വേണമെന്നും വനിതാ ജഡ്ജി വേണമെന്നും നടി ആവശ്യപ്പെട്ടിട്ടുണ്ട്.

അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിൽ തുടങ്ങിയ കേസ് വിചാരണയ്ക്കായി സെഷൻസ് കോടതിയിലേക്ക് മാറ്റുകയായിരുന്നു.കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് തൃശ്ശൂരിലെ ഷൂട്ടിങ് സ്ഥലത്തുനിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ വച്ച് നടി ആക്രമിക്കപ്പെട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP