Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202413Monday

ബസിനുള്ളിൽ മാല പൊട്ടിക്കാൻ ശ്രമിച്ച തമിഴ്‌നാട് സ്വദേശിനികൾ പിടിയിൽ; സഹോദരിമാരായ യുവതികൾ നിരവധി കേസുകളിലെ പ്രതികൾ

ബസിനുള്ളിൽ മാല പൊട്ടിക്കാൻ ശ്രമിച്ച തമിഴ്‌നാട് സ്വദേശിനികൾ പിടിയിൽ; സഹോദരിമാരായ യുവതികൾ നിരവധി കേസുകളിലെ പ്രതികൾ

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: ബസ്സിനുള്ളിൽ കവർച്ചാ ശ്രമം നടത്തിയ തമിഴ് യുവതികൾ പിടിയിൽ. ഇന്ന് രാവിലെ പതിനൊന്ന് മണിയോടുകൂടിയാണ് മാതിരപ്പിള്ളി ജംഗ്ഷനിൽ വച്ച് മോഷണം നടക്കുന്നത്. പാലമറ്റത്തു നിന്നും മുവാറ്റുപുഴ ഭാഗത്തേക്ക് പോകുന്ന ക്യൂൻ മേരി ബസ്സിൽ യാത്ര ചെയ്യുകയായിരുന്ന വെളിയച്ചാൽ സ്‌കൂളിലെ അദ്ധ്യാപികയായ മാതിരപ്പിള്ളി സ്വദേശി ആനന്ദ ഭവൻ വീട്ടിൽ മോഹൻപിള്ളയുടെ ഭാര്യ സുലേഖയുടെ ഹാൻഡ് ബാഗിൽ നിന്നും പണമടങ്ങിയ പേഴ്സ് മോഷ്ടിക്കുകയും കൂടാതെ കഴുത്തിൽ കിടന്ന മാല പൊട്ടിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് തമിഴ്‌നാട് സേലം സ്വദേശികളായ രാജേശ്വരി (25) സത്യാ (24) എന്നിവർ പൊലീസ് പിടിയിലായത്. സഹോദരിമാരായ ഇരുവരും വിവിധ സ്റ്റേഷനുകളിൽ സമാന കേസുകളിലെ പ്രതികളും സ്ഥിരമായി തിരക്കുള്ള ബസ്സിൽ സഞ്ചരിച്ചു മോഷണം നടത്തുന്നവരുമാണെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ രണ്ടു മാസക്കാലമായി കോതമംഗലം താലൂക്കിലെ വിവിധ ഭാഗങ്ങളിൽ സർവീസ് നടത്തുന്ന ബസ്സുകളിൽ യാത്ര ചെയ്യുന്ന സ്ത്രീകളുടെ പണമടങ്ങിയ പേഴ്‌സും മറ്റും നഷ്ടപ്പെട്ടതായി നിരവധി പരാതികൾ പൊലീസിന് ലഭിച്ചിരുന്നു. അതുമായി ബന്ധപ്പെട്ട് ബസ്സ് ജീവനക്കാർക്കും ഇത്തരത്തിൽ എന്തെങ്കിലും സംഭവം റിപ്പോർട്ട് ചെയ്താൽ ഉടനടി ബസ്സ് നിർത്തി പൊലീസിനെ അറിയിക്കണമെന്ന് കർശനമായ നിർദ്ദേശം നൽകിയിരുന്നു. അദ്ധ്യാപികയുടെ പേഴ്സ് നഷ്ടപ്പെട്ട ഉടനെ ബസ്സ് നിർത്തി ഉടനടി പൊലീസിൽ അറിയിച്ചു.

കോതമംഗലം എസ് ഐ ബേസിൽ തോമസിന്റെ നേതൃത്വത്തിൽ WCPO സഞ്ചന, അമ്പിളി ,ആബിദ എന്നിവർ ബസ്സിൽ നടത്തിയ പരിശോധനയിൽ മേൽ പറഞ്ഞ പ്രതികളിൽ നിന്നും പേഴ്സ് കണ്ടെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP