Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കേരളത്തിലെ ന്യൂനമർദ്ദത്തിന്റെ ശക്തി കുറഞ്ഞു; ചുഴലിക്കാറ്റിന് സാധ്യതയില്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം; സംസ്ഥാനത്തെ തീരത്ത് ജാഗ്രതാ നിർദ്ദേശം തുടരും

കേരളത്തിലെ ന്യൂനമർദ്ദത്തിന്റെ ശക്തി കുറഞ്ഞു; ചുഴലിക്കാറ്റിന് സാധ്യതയില്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം; സംസ്ഥാനത്തെ തീരത്ത് ജാഗ്രതാ നിർദ്ദേശം തുടരും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്തെ ന്യൂനമർദ്ദത്തിന്റെ ശക്തി കുറയുന്നു. ചുഴലിക്കാറ്റിന് സാധ്യതയില്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം തീരത്ത് ജാഗ്രതാ നിർദ്ദേശം തുടരുകയാണ്. കടലിൽ ശക്തമായ കാറ്റിനും വൻ തിരമാലകൾക്കും കേരളത്തിലുടനീളം കാറ്റിനും മഴയ്ക്കും സാധ്യതയുണ്ട്. സംസ്ഥാന വ്യാപകമായി സർക്കാർ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.

മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. ലക്ഷദ്വീപിൽ കനത്ത മഴയ്ക്കു സാധ്യതയുണ്ട്. കേരളത്തിലും ന്യൂനമർദത്തിന്റെ ഭാഗമായി കാറ്റും മഴയും ഉണ്ടാകും. മണിക്കൂറിൽ 65 കിലോമീറ്റർ വേഗതയിൽ കോമോറിൻ മാലദ്വീപ് മേഖലയിലും ദക്ഷിണ കേരളത്തിലും തമിഴ്‌നാട്ടിലും കാറ്റു വീശാൻ സാധ്യതയുണ്ട്.

ലക്ഷദ്വീപിൽ മണിക്കൂറിൽ 75 കിലോമീറ്റർ വേഗതയിലുള്ള കാറ്റിനാണു സാധ്യത. ശക്തമായ തിരമാലകൾക്കു സാധ്യതയുള്ളതിനാൽ ഒരു കാരണവശാലും തമിഴ്‌നാട്ടിലെയും കേരളത്തിലെയും മത്യതൊഴിലാളികൾ കടലിൽ പോകരുതെന്ന് കാലാവസ്താ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP