Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഘടകകക്ഷികൾ തീരുമാനം അറിയിച്ചില്ല; കെഎസ്ആർടിസി പെൻഷൻ പ്രായ വർദ്ധന മന്ത്രിസഭ മാറ്റി വച്ചു

ഘടകകക്ഷികൾ തീരുമാനം അറിയിച്ചില്ല; കെഎസ്ആർടിസി പെൻഷൻ പ്രായ വർദ്ധന മന്ത്രിസഭ മാറ്റി വച്ചു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സിപിഐ അടക്കമുള്ള എൽഡിഎഫ് ഘടകകക്ഷികൾ തീരുമാനം അറിയിക്കാത്തതിനെ തുടർന്നു കെഎസ്ആർടിസി പെൻഷൻ പ്രായം ഉയർത്തുന്നതു സംബന്ധിച്ച ഫയൽ മന്ത്രിസഭ പരിഗണിക്കാതെ മാറ്റിവച്ചു. സുശീൽഖന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കെഎസ്ആർടിസിയിലെ സാന്പത്തിക പ്രതിസന്ധി പരിഹരിക്കാൻ പെൻഷൻ പ്രായം 56 ൽ നിന്ന് 60 ആക്കി ഉയർത്താൻ തീരുമാനിച്ചിരുന്നു.

ഇക്കാര്യത്തിൽ അഭിപ്രായമറിയിക്കാൻ കഴിഞ്ഞ എൽഡിഎഫ് യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചിരുന്നു. എന്നാൽ, സിപിഐ നിർദേശമനുസരിച്ചു പെൻഷൻ പ്രായം 58 ആക്കി ഉയർത്തണമെന്ന അഭിപ്രായവും സർക്കാർ പരിഗണനയിലുണ്ട്. അടുത്ത എൽഡിഎഫ് യോഗത്തിൽ ചർച്ച ചെയ്ത ശേഷമാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക.ന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP