Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബിഇസിഐഎല്ലിൽ കരാർ അടിസ്ഥാനത്തിൽ നിയമനം; 131 അവസരങ്ങൾ; അവസാന തീയതി ഏപ്രിൽ ഒൻപത്

ബിഇസിഐഎല്ലിൽ  കരാർ അടിസ്ഥാനത്തിൽ നിയമനം; 131 അവസരങ്ങൾ; അവസാന തീയതി ഏപ്രിൽ ഒൻപത്

ബ്രോഡ്കാസ്റ്റ് എൻജിനീയറിങ് കൺസൽറ്റന്റസ് ഇന്ത്യ ലിമിറ്റഡിലെ വിവിധ തസ്തികകളിലായുള്ള 131 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.കരാർ അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷ സമർപ്പിക്കാവുന്ന അവസാന തീയതി ഏപ്രിൽ ഒൻപത്.

തസ്തിക, യോഗ്യത, പ്രായപരിധി

പേഷ്യന്റ് കെയർ മാനേജർ(പിസിഎം)- 35 ഒഴിവ്: ലൈഫ് സയൻസസിൽ ബിരുദം, ഹോസ്പിറ്റൽ/ഹെൽത്ത്‌കെയർ മാനേജ്‌മെന്റിൽ ഫുൾടൈം പിജി, ഹോസ്പിറ്റലിൽ കുറഞ്ഞത് ഒരു വർഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം, 40 വയസ്.

പേഷ്യന്റ് കെയർ കോ-ഓർഡിനേറ്റർ (പിസിസി)-96 ഒഴിവ്: ലൈഫ് സയൻസസിൽ ഫുൾടൈം ബിരുദമുള്ളവർക്ക് മുൻഗണന അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദം, ഹോസ്പിറ്റലിൽ കുറഞ്ഞത് ഒരു വർഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം, 35 വയസ്സ്.

300 രൂപയാണ് രജിസ്‌ട്രേഷൻ ഫീസ്. എസ്സി/എസ്ടി/ ഭിന്നശേഷിക്കാർ തുടങ്ങിയവരെ ഫീസ് ഒഴിവാക്കിയിട്ടുണ്ട്. കാർഡ് അല്ലെങ്കിൽ  ക്യാഷ് ആയി ഇന്റർവ്യൂ സമയത്ത് റജിസിട്രേഷൻ ഫീസടയ്ക്കണം. കാർഡ്/ ക്യാഷ് ആയി ഇന്റർവ്യൂ സമയത്ത് റജിസ്‌ട്രേഷൻ ഫീസടയ്ക്കണം.

അപേക്ഷാഫോം കോർ്പ്പറേറ്റ് ഓഫീസിൽ നിന്നും നേരിട്ടും വെബ്‌സൈറ്റിൽ നിന്നു ഡൗൺലോഡ് ചെയ്തും ലഭ്യമാക്കാവുന്നതാണ്. പൂരിപ്പിച്ച അപേക്ഷ, വിജ്ഞാപനത്തിൽ നൽ്കിയിരിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, രണ്ട് പാസ്‌പ്പോർ്ട്ട് സൈസ് ഫോട്ടോ, എന്നിവ അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.becil.com എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

 വിലാസം: BECIL's Corporate Office: C-56,A/17,Sector-62, Noida-201307

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP