Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഭിന്നശേഷിയുള്ളവർക്ക് മാത്രമായി ആറുമാസത്തിലൊരിക്കൽ ലേണേഴ്സ് ലൈസൻസും ഡ്രൈവിങ് ടെസ്റ്റും; ഭിന്നശേഷിക്കാർക്ക് ഡ്രൈവിങ് ലൈസൻസ് ലഭ്യമാക്കുന്നതിനുള്ള പുതിയ മാനദണ്ഡങ്ങളും മാർഗനിർദേശങ്ങളും പുറപ്പെടുവിച്ചു; നിയമങ്ങഴൾ പ്രാബല്യത്തിൽ വരുന്നത് ഏപ്രിൽ ഒന്നുമുതൽ

ഭിന്നശേഷിയുള്ളവർക്ക് മാത്രമായി ആറുമാസത്തിലൊരിക്കൽ ലേണേഴ്സ് ലൈസൻസും ഡ്രൈവിങ് ടെസ്റ്റും; ഭിന്നശേഷിക്കാർക്ക് ഡ്രൈവിങ് ലൈസൻസ് ലഭ്യമാക്കുന്നതിനുള്ള പുതിയ മാനദണ്ഡങ്ങളും മാർഗനിർദേശങ്ങളും പുറപ്പെടുവിച്ചു; നിയമങ്ങഴൾ പ്രാബല്യത്തിൽ വരുന്നത് ഏപ്രിൽ ഒന്നുമുതൽ

തിരുവനന്തപുരം: ഭിന്നശേഷിക്കാർക്ക് ഡ്രൈവിങ് ലൈസൻസ് ലഭ്യമാക്കുന്നതിനുള്ള പുതിയ മാനദണ്ഡങ്ങളും മാർഗനിർദേശങ്ങളും വിശദീകരിച്ച് ഗതാഗത കമ്മീഷണറുടെ ഉത്തരവ് പുറത്തിറങ്ങി. ഏപ്രിൽ ഒന്നുമുതൽ നിർദേശങ്ങൾ പ്രാബല്യത്തിലാകും.ഭിന്നശേഷിയുള്ളവർക്ക് സുരക്ഷിതമായി വാഹനം ഓടിക്കാൻ സാധിക്കുമെന്ന് ഉറപ്പായാൽ ലൈസൻസ് അനുവദിക്കണമെന്നതിലായിരിക്കണം ലൈസൻസ് അഥോറിറ്റിയുടെ മുൻഗണന.

ഭിന്നശേഷിയുള്ളവർക്ക് മാത്രമായി ആറുമാസത്തിലൊരിക്കൽ ലേണേഴ്സ് ലൈസൻസും ഡ്രൈവിങ് ടെസ്റ്റും നടത്തണം. ഇത്തരം സന്ദർഭങ്ങളിൽ, ലിഫ്റ്റ് സൗകര്യമില്ലാത്ത ഓഫീസുകളിൽ ലേണേഴ്സ് ടെസ്റ്റ് നടത്താൻ താഴത്തെ നിലയിലോ, സൗകര്യപ്രദമായി എത്താൻ കഴിയുന്ന അടുത്തുള്ള മറ്റേതെങ്കിലും സ്ഥലത്തോ സജ്ജീകരണമൊരുക്കണം.

മോണോക്കുലർ വിഷൻ മാത്രമുള്ള വ്യക്തികൾക്ക് നോൺ കൊമേഴ്സ്യൽ കാറുകളും മോട്ടോർ സൈക്കിളും ഓടിക്കുന്നതിന് അവശേഷിക്കുന്ന കണ്ണിന്റെ കാഴ്ച 6/12 അല്ലെങ്കിൽ അതിനേക്കാൾ മെച്ചപ്പെട്ടതായിരിക്കണം. തിരശ്ചീനമായ ദൃശ്യതലം 120 ഡിഗ്രി അല്ലെങ്കിൽ അതിൽ കൂടുതൽ ഉള്ളതായി ഗോൾഡ്മാൻ പെരിമെട്രി/കൺഫ്രണ്ടേഷൻ ടെസ്റ്റിൽ തെളിയണം. ഒരു കണ്ണ് നഷ്ടപ്പെടുകയോ കണ്ണിന്റെ കാഴ്ചശക്തി നഷ്ടപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കിൽ മതിയായ സമയം (ആറ് മാസം) സാധാരണ ജീവിതവുമായി ഇണങ്ങിച്ചേരാൻ അവസരം നൽകിയശേഷമേ ടെസ്റ്റ് നടത്താവൂ എന്ന് മാർഗനിർദേശത്തിൽ ചൂണ്ടിക്കാട്ടുന്നു.

കേൾവിക്ക് ഭിന്നശേഷിയുള്ള വ്യക്തികളുടെ വാഹനത്തിൽ ഡ്രൈവർ കേൾവിക്ക് ഭിന്നശേഷിയുള്ള ആളാണെന്ന് സൂചിപ്പിക്കുന്ന ചിഹ്നം വാഹനത്തിൽ പതിപ്പിക്കണം. ഇത്തരം അപേക്ഷകരുടെ ഡ്രൈവിങ് ടെസ്റ്റ് മറ്റ് സാധാരണ അപേക്ഷകരുടെ ടെസ്റ്റ് പോലെതന്നെ നടത്തി, പാസായാൽ ലൈസൻസ് നൽകണം.

ഭിന്നശേഷിക്കാരായ വ്യക്തികൾ അവരവരുടെ ശാരീരികക്ഷമതയ്ക്കനുസരിച്ച് റിട്രോഫിറ്റ് ചെയ്തതോ കമ്പനി നിർമ്മിച്ച ഇൻവാലിഡ് കാര്യേജ്/ഓട്ടോമാറ്റിക് ക്ലച്ച്/ഓട്ടോമാറ്റിക് ഗിയർ എന്നിവ ഘടിപ്പിച്ച വാഹനമോ സഹിതം ഡ്രൈവിങ് ലൈസൻസിന് അപേക്ഷിക്കണം. ഡ്രൈവിങ് ലൈസൻസിന് അത്തരം വാഹനം പരീക്ഷാർഥി തന്നെ ഹാജരാക്കണം.

ഭിന്നശേഷിയുള്ളവർ ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ/ഓർത്തോപീഡിക് സർജൻ എന്നിവരിൽ ആരിലെങ്കിലും നിന്ന് ലഭിച്ച നിർദേശപ്രകാരമുള്ള മാറ്റങ്ങൾ വരുത്തിയ വാഹനം ഓടിക്കാനാണ് ലൈസൻസിന് അപേക്ഷിക്കേണ്ടത്.അപേക്ഷകൻ ടെസ്റ്റിനായി കൊണ്ടുവരുന്ന വാഹനം അയാളുടെ കൈകളോ കാലുകളോ, കൈകാലുകളുടെ സംയുക്ത ഉപയോഗത്തോടെയോ അനായാസകരമായും പൂർണനിയന്ത്രത്തോടെയും തനിക്കും മറ്റ് ഹോഡ് ഉപഭോക്താക്കൾക്കും സുരക്ഷിതമായും ഓടിക്കാനാകുമെന്ന് ലൈസൻസിങ് അഥോറിറ്റിക്ക് ബോധ്യമായാൽ ലൈസൻസ് നൽകണം.

സർക്കാർ ആശുപത്രിയിലെ ഓർത്തോസർജൻ/ഒഫ്താൽമോളജിസ്റ്റ്/ഇ.എൻ.ടി സ്പെഷ്യലിസ്റ്റ് എന്നിവരിൽനിന്നും അപേക്ഷകന്റെ ഭിന്നശേഷിക്കനുസൃതമായി പൂർണമായ മെഡിക്കൽ സർട്ടിഫിക്കറ്റ് ഫോറം ഒന്ന് എ യിൽ ലഭ്യമാക്കണം.ടെസ്റ്റ് നടത്തിയ ഉദ്യോഗസ്ഥന് അപേക്ഷകന് ലൈസൻസ് നൽകുന്നതിൽ അനുകൂല തീരുമാനമെടുക്കാൻ കഴിയുന്നില്ലെങ്കിൽ മറ്റൊരു മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറും ജോയന്റ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസറുമായി ചേർന്ന് ടീമായി വീണ്ടും ടെസ്റ്റ് നടത്തണം.

കൃത്യമായ അപാകതകൾ ഇല്ലാത്തപക്ഷം ലൈസൻസ് നൽകണം, അല്ലെങ്കിൽ 14 ദിവസത്തെ പരിശീലനം നടത്തി വീണ്ടും ടെസ്റ്റിന് ഹാജരാകണം. ഇത്തരം അപേക്ഷകർക്ക് ടെസ്റ്റ് സമയത്ത് മുൻഗണന നൽകണം. കൂടുതൽ അപേക്ഷകരുണ്ടെങ്കിൽ അവർക്കുമാത്രമായി പ്രത്യേകദിവസം ക്യാമ്പ് നടത്തി ഡ്രൈവിങ് ലൈസൻസ് നൽകണം.

സർക്കുലറിലെ കാര്യങ്ങൾ വ്യക്തമായി രേഖപ്പെടുത്തിയ ബോർഡുകൾ എല്ലാ ആർ.ടി.ഒ/സബ് ആർ.ടി.ഓഫീസുകളിൽ പ്രദർശിപ്പിക്കണം. ലേണേഴ്സ് ലൈസൻസ് നൽകുമ്പോൾ സർക്കുലറിന്റെ പകർപ്പും ഭിന്നശേഷിയുള്ളവർക്ക് നൽകമെന്നും ഗതാഗത കമ്മീഷണർ നിർദേശിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP