Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തിരുവനന്തപുരത്ത് വീണ്ടും ക്രിക്കറ്റ് വരുന്നു; ഇന്ത്യ- വെസ്റ്റിൻഡീസ് പരമ്പരയിലെ അഞ്ചാം ഏകദിനം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ; നവംബർ ഒന്നിന് അനന്തപുരി നീലക്കടലാകും; മത്സരത്തെ ആവേശമാക്കാൻ ഇപ്പോഴെ തയ്യാറായി ക്രിക്കറ്റ് പ്രേമികൾ

തിരുവനന്തപുരത്ത് വീണ്ടും ക്രിക്കറ്റ് വരുന്നു; ഇന്ത്യ- വെസ്റ്റിൻഡീസ് പരമ്പരയിലെ അഞ്ചാം ഏകദിനം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ; നവംബർ ഒന്നിന് അനന്തപുരി നീലക്കടലാകും; മത്സരത്തെ ആവേശമാക്കാൻ ഇപ്പോഴെ തയ്യാറായി ക്രിക്കറ്റ് പ്രേമികൾ

തിരുവനന്തപുരം:തിരുവനന്തപുരം വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിന് വേദിയാകുന്നു. ഈ വർഷം നടക്കുന്ന വെസ്റ്റിൻഡീസിന്റെ ഇന്ത്യൻ പര്യടനത്തിന്റെ അഞ്ചാം ഏകദിനമാണ് തിരുവനന്തപുരം ഗ്രീൻഫീൽഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കാൻ പോകുന്നത്. നവംബർ ഒന്നാം തീയതി നടക്കുന്ന മത്സരമാണ് ഗ്രീൻഫീൽഡിൽ നടക്കുന്നത്.

ഇന്ന് മുംബൈയിൽ നടന്ന ബിസിസിഐ ഫിക്‌സച്ചർ കമ്മിറ്റിയാണ് മത്സരം തീരുമാനിച്ചത്. ചിലപ്പോൾ അത് ഒക്ടോബർ 31 ലേക്ക് മാറാൻ സാധ്യതയുണ്ടെന്നും കെ സി എ അസോസിയേഷൻ സെക്രട്ടറി ജയേഷ് ജോർജ് മറുനാടനോട് പറഞ്ഞു.

മുമ്പ് ഇന്ത്യ- ന്യൂസിലാൻഡ് മത്സരം നടന്നപ്പോൾ സ്‌റ്റേഡിയത്തെ ക്രിക്കറ്റ് ലോകം പുകഴ്‌ത്തിയിരുന്നു. മഴ കളിച്ച മത്സരത്തിൽ മണിക്കൂറുകൾ പെയ്ത മഴയിൽ കുതിർന്ന ഔട്ട് ഫീൽഡിൽ പരിശോധന നടത്തിയ അമ്ബയറും ഇരു ടീം ക്യാപ്റ്റന്മാരും ഡ്രൈനേജ് സിസ്റ്റത്തിന്റെ മികവിൽ ഞെട്ടിയിരുന്നു.

സ്റ്റേഡിയത്തിലെ ഡ്രെയിനേജ് സിസ്റ്റം ഏറ്റവും ആധുനികമായതാണെന്നും എത്ര കനത്ത മഴ പെയ്താലും എത്രയും വേഗം ഉണക്കി എടുക്കാൻ പറ്റുമെന്നതും അന്ന് തുണയായിരുന്നു. ഓസ്‌ട്രേലിയയിലേയും ഇംഗ്ലണ്ടിലേയുമൊക്കെ ലോകോത്തര സ്റ്റേഡിയങ്ങളിൽ കളിച്ച് പരിചയമുള്ള ഇന്ത്യൻ താരങ്ങൾ അക്ഷരാർഥത്തിൽ ഗ്രീൻഫീൽഡ് സ്റ്റേഡിയം കണ്ട് ഞെട്ടിയിരുന്നു.

സ്റ്റേഡിയം മനോഹരമെന്ന് നിരവധി തവണയാണ് വിരാട് കോലി പറഞ്ഞത്. കനത്ത മഴയെ അവഗണിച്ച് മത്സരം ആരംഭിക്കുന്നത് അക്ഷമയോടെ കാത്തിരുന്ന കാണികൾ മത്സരം കാണാൻ അർഹതയുള്ളവരാണെന്ന് കോലി പറഞ്ഞപ്പോൾ സ്റ്റേഡിയം കൈയടികളാൽ നിറഞ്ഞിരുന്നു.മഴ മൂലം മത്സരം ഏറെ വൈകിയിട്ടും മണിക്കൂറുകളോളം സ്റ്റേഡിയത്തിൽ കളിക്കായി കാത്തിരുന്ന കാണികളുടെ ക്രിക്കറ്റ് ആവേശമാണ് ക്രിക്കറ്റ് താരങ്ങളെ വിസ്മയിപ്പിച്ചത്. മത്സര ശേഷം നടന്ന വാർത്ത സമ്മേളനത്തിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി അത് തുറന്ന് പറയുകയും ചെയ്തു.

മഴ തുടർന്നിട്ടും കളി കാണാനായി ക്ഷമയോടെ കാത്തിരുന്ന കാണികൾ തീർച്ചയായും മത്സരം അർഹിച്ചിരുന്നു. ഇവിടെ കൂടുതൽ മത്സരങ്ങൾ നടക്കാത്തതിൽ തനിക്ക് അത്ഭുതം തോന്നുന്നുകയാണ്. മനോഹരമായ സ്റ്റേഡിയവും ഔട്ട് ഫീൽഡുമാണ് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലേത്. കാണികളുടെ പിന്തുണയെക്കുറിച്ച് പറയാൻ വാക്കുകളില്ലെന്നും ഇന്ത്യൻ നായകൻ പറഞ്ഞു.മത്സരത്തിൽ നാൽപത്തിയയ്യായിരത്തിലധികം കാണികളാണ് ഇന്ത്യ-ന്യൂസിലൻഡ് മത്സരം കാണാൻ കാര്യവട്ടത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്. മഴയുറപ്പാണെന്നറിഞ്ഞിട്ടും സ്റ്റേഡിയത്തിൽ എത്തിയ കാണികളുടെ എണ്ണം കേരളത്തിന് ക്രിക്കറ്റിനോടുള്ള സ്‌നേഹം കാണിക്കുന്നതായിരുന്നു.

ഇന്ത്യൻ താരങ്ങളുടെ ഒരോ നീക്കങ്ങളും വലിയ കൈയടിയോടെ സ്വകരിച്ച കാണികൾ ന്യൂസിലാൻഡ് ടീമിന്റെ പ്രടനത്തിനും കൈയടിച്ച് നല്ല ആധിധേയരായി. ഇന്ത്യൻ താരങ്ങൾ ഫോറും സിക്‌സും അടിക്കുമ്‌ബോഴും ഇന്ത്യൻ ബൗളർമാർ വിക്കറ്റ് വീഴ്‌ത്തുമ്‌ബോഴുമുള്ള ശിങ്കാരിമേളം നൃത്തച്ചുവടുകളോോടെ ഒരു സ്റ്റേഡിയം മുഴുവൻ സ്വീകരിക്കുന്നത് കണ്ട് താരങ്ങൾ പോലും ഇടയ്ക്ക് ഗ്യാലറികളിലേക്ക് നോക്കുന്നുണ്ടായിരുന്നു. മഴ കാരണം എട്ടോവറായി ചുരുങ്ങിയ മത്സരമായിരുന്നുവെങ്കിലും ആവേശത്തിന് ഒട്ടും കുറവുണ്ടായിരുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP