Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹോട്ടൽ മുറിയിൽ താമസമൊക്കെ തയ്യാറാക്കി തന്നതിനു ശേഷം ആവശ്യങ്ങൾ ഉന്നയിക്കുന്നതാണ് രീതി; നല്ല റോളുകൾ കിട്ടണമെങ്കിൽ അവരെ ചെന്നു കണ്ട് ഇത്തരം ബന്ധങ്ങൾ സ്ഥാപിക്കണം; കഴിവിനും പ്രൊഫഷണലിസത്തിനും അപ്പുറം ഇവർക്കൊക്കെ വഴങ്ങിക്കൊടുത്താൽ മാത്രമേ ഇൻഡസ്ട്രിയിൽ നിലനിൽപ്പുള്ളു; കാസ്റ്റിങ് കൗച്ചിൽ വെളിപ്പെടുത്തലുമായി ബോളിവുഡ് നടി സന ഖാനും

ഹോട്ടൽ മുറിയിൽ താമസമൊക്കെ തയ്യാറാക്കി തന്നതിനു ശേഷം ആവശ്യങ്ങൾ ഉന്നയിക്കുന്നതാണ് രീതി; നല്ല റോളുകൾ കിട്ടണമെങ്കിൽ അവരെ ചെന്നു കണ്ട് ഇത്തരം ബന്ധങ്ങൾ സ്ഥാപിക്കണം; കഴിവിനും പ്രൊഫഷണലിസത്തിനും അപ്പുറം ഇവർക്കൊക്കെ വഴങ്ങിക്കൊടുത്താൽ മാത്രമേ ഇൻഡസ്ട്രിയിൽ നിലനിൽപ്പുള്ളു; കാസ്റ്റിങ് കൗച്ചിൽ വെളിപ്പെടുത്തലുമായി ബോളിവുഡ് നടി സന ഖാനും

മുംബൈ: കാസ്റ്റിങ് കൗച്ച് അനുഭവങ്ങളെപ്പറ്റി തുറന്നുപറഞ്ഞ് ബോളിവുഡ് നടി സന ഖാനും. തനിക്ക് ഇത്തരം ധാരാളം അനുഭവങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടെന്നാണ് നടി വിശദീകരിക്കുന്നത്.

'മോശപ്പെട്ട ആൾക്കാർ മാത്രമെ സിനിമാ മേഖലയിലുള്ളു എന്ന് ആരും വിചാരിക്കരുത്. നല്ലവരുമുണ്ട്. മറ്റൊരാളെപ്പറ്റി ഇത്തരം ആരോപണങ്ങൾ ഉന്നയിച്ചാൽ അവരെയും കൂടി മറ്റുള്ളവർ മോശമായി വിചാരിക്കുമല്ലോ എന്ന് വിചാരിച്ച് പിന്നീട് ഒരു സിനിമയിൽ നമുക്ക് അവസരം ലഭിക്കില്ല. അതു കൊണ്ടാണ് തങ്ങൾക്ക് നേരിടുന്ന ദുരനുഭവങ്ങളെപ്പറ്റി തുറന്നുപറയാൻ അഭിനേതാക്കൾ തയ്യാറാകാത്തതും എനിക്കും സിനിമാ ജീവിതത്തിൽ ഇത്തരത്തിലുള്ള പല അഡ്ജസ്റ്റ്മെന്റുകളും അഭിമുഖീകരിക്കേണ്ടതായി വന്നിട്ടുണ്ട്.

പുറത്തെ ഇൻഡസ്ട്രിയിൽ നിന്ന് വന്ന നടിയെന്ന നിലയ്ക്ക് ഇവിടവുമായി യാതൊരു ബന്ധവുമില്ല. അതിനെ ചൂഷണം ചെയ്യാനാണ് അവർ ശ്രമിക്കുക. ഹോട്ടൽ മുറിയിൽ താമസമൊക്കെ തയ്യാറാക്കി തന്നതിനു ശേഷം ഇത്തരം ആവശ്യങ്ങൾ ഉന്നയിക്കുന്നതാണ് രീതി. കാസ്റ്റിങ് കൗച്ചിനെപ്പറ്റി മനസ്സിലാക്കാൻ എനിക്ക് നല്ല സമയം തന്നെ വേണ്ടി വന്നു. നല്ല റോളുകൾ കിട്ടണമെങ്കിൽ അവരെ ചെന്നു കണ്ട് ഇത്തരം ബന്ധങ്ങൾ സ്ഥാപിക്കണം.

അത് നടക്കാത്തതിനാൽ ധാരാളം അവസരങ്ങൾ നഷ്ടമായി .കഴിവിനും പ്രൊഫഷണലിസത്തിനും അപ്പുറം ഇവർക്കൊക്കെ വഴങ്ങിക്കൊടുത്താൽ മാത്രമേ ഇൻഡസ്ട്രിയിൽ നിലനിൽപ്പുള്ളു എന്ന മട്ടിലായിരിക്കുന്നു.' സന ഖാൻ പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP