Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ് ഫലം യോഗി ഭരണത്തിന്റെ വിലയിരുത്തലല്ല; വോട്ടിങ് ശതമാനം താഴ്ന്നതും എസ്-ബിഎസ്‌പി സംഖ്യമുണ്ടാക്കിയതുമാണ് പരാജയപ്പെടാൻ കാരണം; ഗൊരഖ്പൂരിലെ തോൽവിയെ വിലയിരുത്തി അമിത് ഷാ

ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ് ഫലം യോഗി ഭരണത്തിന്റെ വിലയിരുത്തലല്ല; വോട്ടിങ് ശതമാനം താഴ്ന്നതും എസ്-ബിഎസ്‌പി സംഖ്യമുണ്ടാക്കിയതുമാണ് പരാജയപ്പെടാൻ കാരണം; ഗൊരഖ്പൂരിലെ തോൽവിയെ വിലയിരുത്തി അമിത് ഷാ

ന്യൂഡൽഹി: ഗൊരഖ്പൂരിലും ഫുൽപ്പൂരിലും ഉപതെരഞ്ഞെടുപ്പിലെ വൻ തോൽവിക്ക് ശേഷം ആദ്യമായി പ്രതികരിച്ച് ബിജെപി അധ്യക്ഷൻ അമിത് ഷാ. ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ് ഫലം യോഗി ആദിത്യനാഥ് സർക്കാരിന്റെ പ്രവർത്തനങ്ങളെ വിലയിരുത്തുന്നതിനുള്ള മാനദണ്ഡമല്ലെന്നാണ് അമിത് ഷായുടെ വാദം.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നല്ല രീതിയിലുള്ള പ്രകടനം കാഴ്ചവെക്കുന്ന സംസ്ഥാനം കൂടിയാണ് ഉത്തർപ്രദേശ്. കൂടാതെ ഉപതെരഞ്ഞെടുപ്പ് ഫലം വളരെ ഗൗരവമായാണ് ബിജെപി എടുത്തിരിക്കുന്നത്. പരാജയത്തെക്കുറിച്ച് ചർച്ച ചെയ്യുമെന്നും ഷാ പറഞ്ഞു.

സംസ്ഥാനത്ത് യോഗി സർക്കാർ നല്ല പ്രവർത്തനമാണ് കാഴ്ചവെക്കുന്നത്. അതുകൊണ്ട് തെരഞ്ഞെടുപ്പിലുണ്ടായ പരാജയം മാനദണ്ഡമാക്കി യോഗി സർക്കാരിനെ വിലയിരുത്തില്ല. ബിജെപിയുടെ പരാജയത്തിൽ ഏറ്റവും കൂടുതൽ ആഹ്ലാദിക്കുന്നത് കോൺഗ്രസാണ്. എന്നാൽ കോൺഗ്രസിന് സ്ഥാനാർത്ഥിക്കായി കെട്ടിവെച്ച തുക പോലും നഷ്ടമായെന്നും അമിത് ഷാ പറഞ്ഞു.

തെരഞ്ഞെടുപ്പിൽ ബിജെപി പരാജയപ്പെടാൻ ഒട്ടേറെ കാരണങ്ങൾ ഉണ്ട്. വോട്ടിങ് ശതമാനം താഴ്ന്നതും എസ്-ബിഎസ്‌പി സംഖ്യമുണ്ടാക്കിയതുമാണ് പ്രധാന കാരണം. എന്നാൽ അടുത്ത വർഷത്തെ ലോക് സഭാ തെരഞ്ഞെടുപ്പിൽ ബിജെപി 50 ശതമാനം വോട്ട് നേടുമെന്നും അമിത് ഷാ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP