Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

വേനൽമഴയ്‌ക്കൊപ്പം വീശിയടിച്ച കാറ്റിൽ വ്യാപക നാശനഷ്ടം; നിരവധി വീടുകളും വാഹനങ്ങളും തകർന്നു; കോതമംഗലം -മൂവാറ്റുപുഴ മേഖലയിൽ മരങ്ങൾ കടപുഴകിയതോടെ വൻകൃഷിനാശവും

വേനൽമഴയ്‌ക്കൊപ്പം വീശിയടിച്ച കാറ്റിൽ വ്യാപക നാശനഷ്ടം; നിരവധി വീടുകളും വാഹനങ്ങളും തകർന്നു; കോതമംഗലം -മൂവാറ്റുപുഴ മേഖലയിൽ മരങ്ങൾ കടപുഴകിയതോടെ വൻകൃഷിനാശവും

പ്രകാശ് ചന്ദ്രശേഖർ

കാതമംഗലം: വേനൽമഴയ്‌ക്കൊപ്പം വീശിയടിച്ച കാററ് കോതമംഗലം മൂവാറ്റുപുഴ- മേഖലയിൽ വ്യാപക നാശം വിതച്ചു. മൂവാറ്റുപുഴ ആരക്കുഴയിൽ നാല് വീടുകൾ മരം വീണ് തകർന്നു. ശക്തമായ കാറ്റിൽ നിരവധി വീടുകളുടെ മേൽ കുരകൾ പറന്നു പോയി. ഇലക്ടിക് പോസ്റ്റുകൾ മറിഞ്ഞു വീണു. മരങ്ങൾ മറിഞ്ഞു വീണ് നിരവധിവാഹനങ്ങൾ തകർന്നു. ഇന്ന് വൈകിട്ട് വീശിയടിച്ച കാറ്റാണ് നാശം വിതച്ചത് .

മൂവാറ്റുപുഴ നഗരഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന ഗ്രാന്റ്‌സെന്റർ മാളിന്റെ അഞ്ചാം നിലയുടെ മുകളിൽ നിന്നും സീലിങ് തകർന്നുവീണു രണ്ടു കാറുകൾക്ക് കേടുപറ്റി.ഈ സമയം ആളുകൾ ഇല്ലാതിരുന്നത് മൂലം വൻ ദുരന്ത മൊഴിവായി.

ഐസക് മരിയ തീയറ്ററിന സമീപം നിന്ന കൂറ്റൻ തണൽ മരം മറിഞ്ഞ് വീണ് മൂന്നു കാറുകൾ തകർന്നു.തീയറ്റിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന കാറുകളാണ് തകർന്നത്. 130 ,മോളേക്കുടി പെരുമറ്റം, വൺവെ ജംഗ്ഷൻ, ഇ ഇ സി മാർക്കറ്റ്‌റോഡ് എന്നിവിടങ്ങളിൽ ഇലക്ടിക് പോസ്റ്റ് ഒടിഞ്ഞു വീണു. കുന്നപിള്ളിമല, കച്ചേരിത്താഴം, നെഹൃ പാർക്ക് തുടങ്ങിയ സ്ഥലങ്ങളിലും മരം വീണ് ഗതാഗതം തടസപ്പെട്ടു.

ഫയർഫോഴ്‌സ് ഓഫീസ് മന്ദിരത്തിനു കേടുപാടുകൾ സംഭവിച്ചു. നിരവധി സ്ഥലത്ത് ഇലക്ട്രിക് പോസ്റ്റുകൾ ഒടിഞ്ഞ് വീണ് വൈദ്യുതി ബന്ധവും തകരാറിലായിരിക്കുകയാണ് .വപല്ലാരിമംഗലം, കവളങ്ങാട് നെല്ലിക്കുഴി, വാരപ്പെട്ടി പഞ്ചായത്തുകളിൽ വ്യാപക നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്.

പല്ലാരിമംഗലം പഞ്ചായത്തിലെ വെളിയംകുന്ന് കോളനിയിലെ നാല് വീടുകൾ ഭാഗികമായി നശിച്ചു.കോട്ടേകണ്ടം കുഞ്ഞ് പുത്തൻപുരക്കൽ സുലൈമാൻ,തെക്കേക്കര സുബ്രമണ്യൻ, തെയ്യാമ ബേബി എന്നിവരുടെ വീടുകളാണ് കാറ്റിൽ മരവീണ് കേട് പാട് പറ്റിയത്.അടിവാട് കവലയിൽ കെട്ടിടത്തിന്റെ മേൽക്കുരയിലെ തകര ഷീറ്റുകൾ കാറ്റിൽ പറന്ന് റോഡിൽ പതിച്ചു. പല്ലാരിമംഗലം സ്‌കൂളിന്റെ മേൽക്കൂര കാറ്റിൽ തകർന്നു.അമ്പലംപടി,മടിയൂർ, ഈട്ടിപ്പാറ, മാവൂടി തുടങ്ങിയ പ്രദേശങ്ങളിൽ തെങ്ങ്, പ്ലാവ്, മാവ്, അടക്കം മറിഞ്ഞു വിഴുകയും റോഡ് ഗതാഗതം തടസപ്പെടുകയും ചെയ്തു.വാഴയും, റബർ, അടക്കം വേനൽക്കാല പച്ചക്കറി കൃഷികളും നശിച്ചു. തടത്തി കുന്നേൽ ഫക്രുദീന്റെ 350 കുലച്ച വാഴകൾ കാറ്റിൽ നിലം പൊത്തി.

കുന്നേക്കുടി അബു വിന്റെ 100 വാഴകളും റബർ മരങ്ങളും ഒടിഞ്ഞു.തെക്കേക്കര താജിന്റെ വീട് സമീപത്തെ കുറ്റൻ മാവ് വീണ് അടിവാട് പല്ലാരിമംഗലം വഴിയുള്ള റോഡ് ഗതാഗതം തടസപ്പെട്ടു.നാട്ടുകാരും ഫയർഫോഴ്‌സും ചേർന്നാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.വാരപ്പെട്ടി ഏറാമ്പ്രയിൽ മരം വീണ് മൈലൂർ വഴിയുള്ള ഗതാഗതം തടസപ്പെട്ടു. നെല്ലിക്കുഴി പഞ്ചായത്തിലെ ചെറുവട്ടൂരിൽ ആലിശേരി മൈതീന്റെ എഴുപതോളം കുലച്ച വാഴകൾ നശിച്ചു. സമീപ പ്രദേശങ്ങളിലും വ്യാപക കൃഷിനാശം സംഭവിച്ചിട്ടുണ്ട്. ഊന്നുകൽ, പരിക്കണ്ണി, നെല്ലിമറ്റം പ്രദേശങ്ങളിൽ കാറ്റിൽ മരങ്ങൾ വീണ് റോഡ് ഗതാഗതം തടസപ്പെട്ടു.

ഊന്നുകൽ -തൊടുപുഴ സംസ്ഥാന പാതയിൽ ഒരു മണിക്കൂറിലേറെ ഫയർഫോഴ്‌സിന്റെയും നാട്ടുകാരുടെയും പരിശ്രമഫലമായാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.കാറ്റിലും മഴയിലും ചെറുവട്ടൂർ സ്വദേശി മൈതീന്റെ എഴുപതോളം കുലച്ച വാഴകൾ നശിച്ചു. പാട്ടത്തിനെടുത്ത സ്ഥലത്ത്കൃഷി ചെയ്തിരുന്ന വാഴകളാണ് ഒടിഞ്ഞ് വീണ് നശിച്ചത്.

വാരപ്പെട്ടി കാലാമ്പൂരിൽ മരം ഒടിഞ്ഞ് വീണ് വീട് ഭാഗീകമായി തകർന്നു. വാരപ്പെട്ടി ,പല്ലാരിമംഗലം ,കീരംപാറ ,പോത്താനിക്കാട് മേഖലകളിൽ വൈദ്യുതി വിതരണം ഒട്ടുമുക്കാലും മുടങ്ങി. മരങ്ങൾ ഒടിഞ്ഞ് വീണ് വൈദ്യുതലൈനുകൾ തകർന്നിട്ടുണ്ട്. നാളെ ഉച്ചയോടെ മാത്രമേ താലൂക്കിൽ വൈദ്യുത വിതരണം സാധാരണ നിലയിലാവു എന്നാണ് അധിക തർ നൽകുന്ന സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP