Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒരേസമയം സർദാറും അസർദാറുമാണ് ഈ സിങ്; മുൻ പ്രധാനമന്ത്രിയെ കുറിച്ചുള്ള പഴയ പരാമർശത്തിൽ ക്ഷമാപണവുമായി നവ് ജ്യാത് സിങ് സിദ്ദു

ഒരേസമയം സർദാറും അസർദാറുമാണ് ഈ സിങ്; മുൻ പ്രധാനമന്ത്രിയെ കുറിച്ചുള്ള പഴയ പരാമർശത്തിൽ ക്ഷമാപണവുമായി നവ് ജ്യാത് സിങ് സിദ്ദു

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: 'താങ്കളുടെ സമയത്തു സമ്പദ്വ്യവസ്ഥ കുതിക്കുകയായിരുന്നു, അറബിക്കുതിരയെപ്പോലെ. ഇപ്പോൾ ജിഡിപിയുടെ കുതിപ്പ് ആമയുടെ താളത്തിലാണ്,' പപ്പുപ്രധാനമന്ത്രിയെന്ന് മന്മോഹൻ സിങ്ങിനെ മുമ്പ് പരിഹസിച്ച നവ്‌ജ്യോത് സിങ് സിദ്ദു ക്ഷമാപണവുമായി രംഗത്ത്.മന്മോഹൻ സിങ് ഒരേസമയം സർദാറും 'അസർദാറും' (കാര്യക്ഷമതയുള്ള) ആണെന്ന് അദ്ദേഹം പറഞ്ഞു.

തല കുനിച്ചുകൊണ്ട് എനിക്ക് മന്മോഹൻ സിങ്ങിനോട് ക്ഷമാപണം നടത്തണം. മന്മോഹൻസിങ്ങിന്റെ നിശ്ശബ്ദതയ്ക്ക് ചെയ്യാനായതൊന്നും ബിജെപിയുടെ ശബ്ദകോലാഹലങ്ങൾക്ക് ചെയ്യാനായിട്ടില്ല. പത്തു വർഷങ്ങൾക്കു ശേഷമാണ് യുപിഎ സർക്കാരുണ്ടാക്കിയ നേട്ടങ്ങൾ ഞാൻ തിരിച്ചറിയുന്നത്. ഇക്കാര്യം താൻ ഉറക്കെ പറയുമെന്ന് കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ തുറന്നടിച്ചു.

മന്മോഹൻ സിങ്, താങ്കൾ ഒരു ജ്യോതിഷിയാണ്. ജഡിപിയിൽ രണ്ടു ശതമാനം ഇടിവുണ്ടാകുമെന്ന് താങ്കൾ പ്രവചിച്ചു, അത് സത്യമായി. താങ്കളുടെ കാലത്ത് സമ്പദ് രംഗം ഒരു അറബി കുതിരയെപ്പോലെ കുതിക്കുകയായിരുന്നു. എന്നാൽ ഇപ്പോളാകട്ടെ അത് ആമയെപ്പോലെയാണ് നീങ്ങുന്നത്. ബിജെപിക്കാർ ഒന്നു മനസ്സിലാക്കണം. അറബിക്കുതിര പ്രായമേറിയതും ക്ഷീണിതനുമായിരിക്കാം. എന്നാൽ, ഒരുകൂട്ടം കഴുതകളേക്കാൾ അത് എന്തുകൊണ്ടും ഭേദമാണ്- സിദ്ദു വ്യക്തമാക്കി.

ബിജെപി എംപിയായിരുന്നപ്പോഴാണ് സിദ്ദു മന്മോഹൻ സിങ്ങിനെ പരിഹസിച്ചുകൊണ്ട് 'പപ്പു പ്രധാനമന്ത്രി' എന്ന പരാമർശം നടത്തിയത്. മന്മോഹൻസിങ് ഒരു സർദാർ ആയിരിക്കാം, എന്നാൽ തീരെ 'അസർദാർ' (കാര്യക്ഷമതയുള്ള) അല്ലെന്നും അന്ന് സിദ്ദു പറഞ്ഞിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP