Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കഞ്ചാവ് കേസിൽ പെട്ട ഭർത്താവ് മക്കളെ നോക്കാതെ നാടുവിട്ടു; 90 വയസുള്ള മുത്തശ്ശിയുടെയും അമ്മയുടെയും മക്കളുടെയും ഏക അത്താണിയായി; മക്കളെ കുറിച്ചുള്ള ആധി കൂടിയായപ്പോൾ മാനസികനില തെറ്റി സ്വഭാവത്തിലും മാറ്റം വന്നു; അമ്മൂമ്മയേയും അമ്മയേയും അക്രമിക്കും വിധം ദീപ മാറിയത് കടുത്ത അരക്ഷിത ബോധത്താൽ; സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോക്ക് പിന്നിലെ ജീവിത പ്രതിസന്ധികൾ ഇങ്ങനെ

കഞ്ചാവ് കേസിൽ പെട്ട ഭർത്താവ് മക്കളെ നോക്കാതെ നാടുവിട്ടു; 90 വയസുള്ള മുത്തശ്ശിയുടെയും അമ്മയുടെയും മക്കളുടെയും ഏക അത്താണിയായി; മക്കളെ കുറിച്ചുള്ള ആധി കൂടിയായപ്പോൾ മാനസികനില തെറ്റി സ്വഭാവത്തിലും മാറ്റം വന്നു; അമ്മൂമ്മയേയും അമ്മയേയും അക്രമിക്കും വിധം ദീപ മാറിയത് കടുത്ത അരക്ഷിത ബോധത്താൽ; സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോക്ക് പിന്നിലെ ജീവിത പ്രതിസന്ധികൾ ഇങ്ങനെ

രഞ്ജിത് ബാബു

കണ്ണൂർ: കണ്ണൂർ ആയിക്കരയിൽ ഉപ്പാലവളപ്പിൽ ഒരു കൊച്ചു മകൾ മുത്തശ്ശിയെ അടിച്ച വീഡിയോയാണ് ഇന്നത്തെ സോഷ്യൽ മീഡിയയുടെ ചർച്ചാ വിഷയം. ക്രൂരയായ കൊച്ചു മകൾ മർദ്ദിച്ചും എന്നു പറഞ്ഞുകൊണ്ട് വീഡിയോ പ്രചരിക്കുമ്പോഴും ഈ വീഡിയോക്ക് പിന്നിൽ മറ്റൊരു ദുരന്തകഥ കൂടിയുണ്ട്. ദീപയെന്ന യുവതിയെ കുറ്റപ്പെടുത്തുന്നവർ വായിച്ചിരിക്കേണ്ടതാണ് ഈ വീഡിയോക്ക് പിന്നിലെ മറുവശവും. ജീവിക്കണോ മരിക്കണോ എന്ന ദുരവസ്ഥയിൽ കഴിയുന്ന യുവതിയാണ് ദീപ. കടുത്ത ജീവിത പ്രാരാബ്ധങ്ങളിലൂടെയാണ് യുവതി കടന്നു പോകുന്നത്.

പത്തും എട്ടും വയസ്സുള്ള രണ്ട് മക്കളുടെ അമ്മയാണ് ദീപ. ഭർതൃമതിയെങ്കിലും ഭർത്താവ് ഇവരെ തിരിഞ്ഞ് നോക്കാറില്ല. കഞ്ചാവു കേസിൽ പെടട് നാടുവിട്ടു പോയാണ് ഭർത്താവ്. അതിനു ശേഷം 90 വയസുള്ള മുത്തശ്ശി കല്യാണിയുടേതും അമ്മ ജാനകിയുടെയും സുരക്ഷണ ചുമതല ദീപക്കായിരുന്നു. കൂലിപ്പണിയെടുത്ത് ജീവിതം പുലർത്തിയിരുന്ന ദീപ കടുത്ത സാമ്പത്തിക പ്രയാസത്തിലായിരുന്നു.

സാമ്പത്തിക പ്രാരാബ്ധങ്ങൾക്കൊപ്പം തീർത്തും അരക്ഷിത ബോധം കൂടിയായപ്പോൾ ദീപയുടെ സ്വഭാവത്തിലും ഈ മാറ്റം പ്രകടമായി. അതോടെ അവർ അമ്മൂമ്മയേയും അമ്മയേയും അക്രമിക്കാൻ തുടങ്ങി. ചിലപ്പോൾ മക്കൾക്കു നേരേയും വെറുപ്പ് പ്രകടിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ ഇവർക്ക് മാനസിക സംഘർഷമുണ്ടെന്ന് സംശയിക്കുന്നു. ജീവിതത്തിലെ പ്രതിസന്ധികളാണ് ദീപയെ ഇത്തരമൊരു അവസ്ഥയിലേക്ക് എത്തിച്ചതെന്നാണ് പറയുന്നത്. വളർന്നു വരുന്ന പെൺമകളെ കുറിച്ചും അവർക്ക് കടുത്ത ആധിയുണ്ടായിരുന്നു. സഹായവുമായി ആരും എത്തിയിരുന്നില്ലെങ്കിലും ഇത്രയും കാലം മുത്തശ്ശിയെയും അമ്മ ജാനകിയെയും മക്കളെയും പോറ്റിയിരുന്നത് ഈ യുവതിയായിരുന്നു.

അതേസമയം സോഷ്യൽ മീഡിയയിൽ മുത്തശ്ശിയെ ആക്രമിക്കുന്ന വീഡിയോ ദൃശ്യങ്ങൾ വൈറലായതോടെ നാട്ടുകാരും ഇവരോട് സഹകരിക്കാതായി. എല്ലാവരാരും ഒറ്റപ്പെട്ട സ്ത്രീ ആത്മഹത്യയുടെ വക്കിലാണ്. വയോധികരെ അക്രമിച്ചതിന്റെ പേരിൽ അയൽക്കാർ ഇവരെ വെറുത്തു തുടങ്ങിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് സമൂഹ മാധ്യമങ്ങളിൽ ഇവർ മർദ്ദിക്കുന്നതായ ദൃശ്യങ്ങൾ പുറത്ത് വിട്ടത്. ഭർത്താവ് പരിചരണത്തിനില്ലാത്തതും സാമ്പത്തിക പ്രതിസന്ധിയുമാണ് ദീപയെ ഇത്തരമൊരു അവസ്ഥയിലേക്ക് എത്തിച്ചത്. വയോധികർക്കും ദീപക്കും മക്കൾക്കും ജീവിത സാഹചര്യങ്ങൾ ഒരുക്കാൻ പൊതുപ്രവർത്തകർ രംഗത്തെത്തിയിട്ടുണ്ട്. ദീപയുടെ മക്കൾക്ക് വിദ്യാഭ്യാസം നൽകാനും ഇടപെടൽ നടത്താൻ പൊതു പ്രവർത്തകർ ആലോചന നടത്തി വരികയാണ്.

ദീപയെ കാണാൻ കൗൺസിലർ സമീറിന്റെ നേതൃത്വത്തിൽ ആളുകൾ ഇന്ന് എത്തിയപ്പോൾ വാതിൽ തുറക്കില്ലെന്നും താൻ ആത്മഹത്യ ചെയ്യാൻ പോകുകയാണെന്നുമാണ് ദീപ പ്രതികരിച്ചത്. ഒരു വിധത്തിൽ ഇവരെ നാട്ടുകാർ അനുനയിപ്പിക്കുകയായിരുന്നു. കടുത്ത മാനസിക സമ്മർദ്ദത്തിൽ കഴിയുന്ന യുവതിയെ കൗൺസിലിംഗിന് വിധേയമാക്കാനാണ് പൊലീസും സന്നദ്ധ പ്രവർത്തകരും ഒരുങ്ങുന്നത്.

കണ്ണൂർ അത്താണിയിൽ വയോധികരായ മാതാക്കളേയും ദീപയേയും കുഞ്ഞുങ്ങളേയും സംരക്ഷിക്കാൻ നടപടികൾ തുടങ്ങി. പിലാത്തറ ഹോപ്പും ഇവരെ ഏറ്റെടുക്കാൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ഡോ. എ.പി.ജെ. അബ്ദുൾ കലാം ഗ്ലോബൽ ഫൗണ്ടേഷൻ ചെയർമാൻ ഡോ.ഷാഹുൽ ഹമീദ് വയോധികർക്ക് മർദ്ധനമേറ്റതുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ കമ്മീഷന് പരാതി നൽകിയിട്ടുണ്ട്. ജില്ലാ ആശുപ്ത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട വയോധികരെ അത്താണിയിലേക്ക് മാറ്റും. പൊലീസ് കസ്റ്റഡിയിൽ കഴിയുന്ന ദീപയേയും അവരുടെ മക്കളേയും അല്പസമയത്തിനകം അത്താണിയിലേക്ക് എത്തിക്കും.

മുത്തശ്ശിയെ ചെറുമകൾ തല്ലിച്ചതയ്ക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. വീട്ടിലെ എല്ലാ ജോലികളും ഇവരെക്കൊണ്ട് ചെയ്യിച്ചിരുന്നു എന്ന് വ്യക്തമാക്കുന്ന വീഡിയോയും പേരമകൾ ദീപ ഇവരെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളുമാണ് പ്രചരിച്ചത്. ഇതിന് പിന്നാലെ സംഭവം അറിഞ്ഞ കണ്ണൂർ പൊലീസ് വീട്ടിലെത്തി വയോധികയുടെ മൊഴിയെടുക്കുകയും പേരമകൾക്കെതിരെ കേസെടുക്കുകയുമായിരുന്നു. വയോധികയെ സ്ഥിരമായി മർദ്ദിക്കാറുണ്ടെങ്കിലും തടയാൻ പോയാൽ തങ്ങൾക്ക് നേരെയും ആക്രമണത്തിന് വരുമെന്നും അസഭ്യവർഷം നടത്തുമെന്നും അയൽക്കാർ പറയുന്നു.

ദിവസങ്ങളോളമായി ഇവർ അമ്മൂമ്മയെ ഉപദ്രവിക്കാറുണ്ടെന്ന് ആണ് അയൽക്കാർ പറയുന്നത്. വയോധികയെ മർദ്ദിക്കുന്നത് തടയാൻ ശ്രമിച്ചാൽ ദീപ അവർക്കെതിരെ തിരിയുമെന്നുമാണ് അയൽക്കാർ വ്യക്തമാക്കുന്നത്. രണ്ടു മക്കളാണ് ദീപയ്ക്കുള്ളത്. ഭർത്താവ് വിട്ടുപോയതോടെ സാമ്പത്തിക നില മോശമായതോടെയാണ് ഇവർ വലിയ പ്രതിസന്ധിയിലും മാനസിക സംഘർഷത്തിലുമാണെന്നാണ് അയൽക്കാർ പറയുന്നത്.

വയോധികയെ സുരക്ഷിതമായ മറ്റൊരു അഭയകേന്ദ്രത്തിലേക്ക് മാറ്റാനും ദീപയ്ക്ക് ജീവിത സാഹചര്യം ഒരുക്കാനും ആണ് ആലോചിക്കുന്നതെന്ന് പൊതുപ്രവർത്തകർ പറയുന്നു. ദീപയുടെ കുഞ്ഞുങ്ങൾക്ക് നല്ല വിദ്യാഭ്യാസം നൽകാനും ഇടപെടൽ ഉണ്ടാവുമെന്നും അവർ അറിയിച്ചു. വിഷയം ചർച്ചയായതോടെയാണ് ഇപ്പോൾ നാട്ടുകാരും ഇടപെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP