Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സുഹൃത്തിനോട് സംസാരിക്കുന്നതിനിടെ സ്മാർട് ഫോൺ പൊട്ടിത്തെറിച്ച് പതിനെട്ടുകാരി ദാരുണമായി കൊല്ലപ്പെട്ടു: ഫോൺ പൊട്ടിത്തെറിച്ചത് ചാർജിലിട്ടു കൊണ്ട് സംസാരിക്കവേ

സുഹൃത്തിനോട് സംസാരിക്കുന്നതിനിടെ സ്മാർട് ഫോൺ പൊട്ടിത്തെറിച്ച് പതിനെട്ടുകാരി ദാരുണമായി കൊല്ലപ്പെട്ടു: ഫോൺ പൊട്ടിത്തെറിച്ചത് ചാർജിലിട്ടു കൊണ്ട് സംസാരിക്കവേ

ഭുവനേശ്വർ: സുഹൃത്തിനോട് സംസാരിക്കുന്നതിനിടെ സ്മാർട് ഫോൺ പൊട്ടിത്തെറിച്ച് 18കാരി ദാരുണമായി കൊല്ലപ്പെട്ടു. ഫോൺ ചാർജിലിട്ട് സംസാരിക്കുന്നതിനിടയിലാണ് പൊട്ടിത്തെറിച്ചത്. ഒഡീഷയിലെ ഖേരകാനി ഗ്രാമത്തിലാണ് സംഭവം.

മാരകമായി പരുക്കേറ്റ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കൈ, നെഞ്ച്, കാല് ഭാഗങ്ങളിൽ ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി അപ്പോൾ തന്നെ അബോധാവസ്ഥയിലാവുകയും മരണം സംഭവിക്കുകയും ആയിരുന്നു.

നോക്കിയ ലോഗോയിലുള്ള ഹാൻഡ്‌സെറ്റാണ് പൊട്ടിത്തെറിച്ചത്. ബാറ്ററി പൊട്ടിത്തെറിച്ചാണ് അപകടം സംഭവിച്ചിരിക്കുന്നത്. ബാറ്ററി പെട്ടെന്ന് തീർന്നു പോകുന്ന ഹാൻഡ്‌സെറ്റായിരുന്നു അവൾ ഉപയോഗിച്ചിരിക്കുന്നത്. ഇതിനാലാണ് ചാർജിലിട്ട് ഫോൺ വിളിച്ചതെന്നും സഹോദരൻ പറഞ്ഞു.

എന്നാൽ ഈ ഹാൻഡ്‌സെറ്റ് വ്യാജ ഫോൺ ആണെന്നും സംശയമുണ്ട്. മുൻനിര ബ്രാൻഡുകളുടെ പേരിൽ ചൈനയിൽ നിന്ന് നിരവധി ഫോണുകൾ ഇന്ത്യയിൽ വിതരണം ചെയ്യുന്നുണ്ട്. ഇത്തരം ഫോണുകൾ പൊട്ടിത്തെറിക്കുന്നതും നിത്യസംഭവമാണ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP