Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സണ്ണിസ്റ്റീഫന്റെ നേതൃത്വത്തിൽ കാർഡിഫ് സെന്റ് ബ്രിഡ്ജിത് ചർച്ചിൽ ഏകദിന കുടുംബ നവീകരണ ധ്യാനം സംഘടിപ്പിച്ചു

സണ്ണിസ്റ്റീഫന്റെ നേതൃത്വത്തിൽ കാർഡിഫ് സെന്റ് ബ്രിഡ്ജിത് ചർച്ചിൽ ഏകദിന കുടുംബ നവീകരണ ധ്യാനം സംഘടിപ്പിച്ചു

കെ.ജെ.ജോൺ

കാർഡിഫ്: കാർഡിഫ് സെന്റ് ബ്രിഡ്ജിത് ചർച്ചിൽ മാർച്ച് പതിനേഴാംതീയതി നടന്ന ഏകദിന കുടുംബ നവീകരണ നോമ്പുകാലധ്യാനത്തിൽമനുഷ്യജീവിതത്തിന്റെ യാഥാർത്ഥൃങ്ങളും പ്രായോഗിക ജീവിത പാഠങ്ങളുംതിരുവചനസന്ദേശങ്ങളും മുൻനിർത്തി മനസ്സിന്റെ ആഴങ്ങളിൽസ്പർശിക്കുന്ന ദൈവവചനസന്ദേശങ്ങൾ വേൾഡ് പീസ് മിഷൻചെയർമാനും കുടുംബപ്രേഷിതനും സംഗീതജ്ഞനുമായ സണ്ണി സ്റ്റീഫൻനൽകി.

''വെള്ളം വീഞ്ഞാക്കിയതുപോലെ, ദൈവം ചില ജീവിതങ്ങളെതൊടുമ്പോൾ അത്ഭുതം സംഭവിക്കുന്നു. ആ മഹാഗുരുവിന്റെസ്പർശനമാണ് നമ്മളിൽ മാറ്റമുണ്ടാക്കേണ്ടത്. ഒരു ദിവസത്തെഉപജീവനത്തിനുവേണ്ടി മീൻ ചോദിക്കുമ്പോൾ, ക്രിസ്തു അവർക്ക് ചാകര
സമ്മാനിക്കുന്നു. അതുപോലെ സ്വപ്നം കാണാൻപോലുമാകാത്തഇടങ്ങളിലെക്കാണവൻ നമ്മെ ഓരോ ദിവസവും കൈപിടിച്ചുകൊണ്ടുപോകുന്നത്. പ്രാർത്ഥനയും ദൈവാനുഗ്രഹവും എന്നെ
ഇത്രത്തോളം വളർത്തിയെന്ന് ഒരിക്കൽ പറഞ്ഞവർ, പിന്നീട്അഹങ്കാരവും, അധികാരവും, ആർഭാടവും, അഭിനിവേശങ്ങളും,സമ്പത്തും ലഹരിയാക്കി ആദ്യബോധ്യങ്ങളിൽ നിന്ന് മടങ്ങിപ്പോവുന്നു.ഒരിക്കൽ വീഞ്ഞായി മാറിയ ദൈവാനുഭവങ്ങൾ പച്ചവെള്ളമായിമാറുമെന്നും ഓർക്കുക. ദൈവമെന്ന ലഹരിയെക്കുറിച്ചു ഭൂമിയോട്പറയേണ്ടവർ ഇത്തരം വറ്റിപ്പോകുന്ന ലഹരികളിൽ കുരുങ്ങിക്കൂടാ.ദൈവം നൽകിയ സ്‌നേഹത്തിന്റെ നല്ല വീഞ്ഞ്, പങ്കാളിയും
മക്കളുമാണെന്ന തിരിച്ചറിവോടെ ജീവിക്കുക, അവസാനം വരെ ആ നല്ലവീഞ്ഞ് സൂക്ഷിക്കുക, ഒപ്പം ഭൂമിയോട് മുഴുവൻസഹാനുഭൂതിയുള്ളവരായിരിക്കുക. അങ്ങനെ നമ്മെക്കുറിച്ചുള്ള
ദൈവീകപദ്ധതിപൂർത്തിയാക്കി ജീവന്റെ നല്ല ഭാഗം കണ്ടെത്തുക'' യെന്നും സണ്ണി സ്റ്റീഫൻ തന്റെ തിരുവചനസന്ദേശത്തിൽ ഉദ്‌ബോധിപ്പിച്ചു.

തിരുവചന പ്രബോധനങ്ങളോടൊപ്പം പ്രായോഗിക ജീവിതപാഠങ്ങളിലൂടെ നൽകുന്ന അതിശക്തമായ കുടുംബ ജീവിതസന്ദേശങ്ങൾ,ഓരോ കുടുംബങ്ങൾക്കും വളരെയേറെ അനുഭവപാഠങ്ങളുംജീവിതദർശനങ്ങളുമാണ് നൽകിയതെന്ന്‌റവ ഫാ. ടോണി പഴയകളം
വിശുദ്ധ കുർബ്ബാനയ്ക്കും, രോഗശാന്തി ശുശ്രൂഷകൾക്കും ശേഷംആശീർവ്വാദം നൽകി തുടർന്ന് കൃതജ്ഞത പറഞ്ഞു. ട്രസ്റ്റി പ്രൊഫസ്സർജോസ്സിയും നന്ദി പ്രകാശിപ്പിച്ചു.

Email: [email protected]
www.worldpeacemission.net

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP