Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒരുമാസം കൊണ്ട് കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കാം; തന്നെ ചുമതല ഏൽപ്പിച്ചാൽ നാട്ടിൽ സമാധാനം കൊണ്ടുവരാമെന്ന് മുൻ ഗുജറാത്ത് ഡിജിപി ആർ.ബി.ശ്രീകുമാർ

ഒരുമാസം കൊണ്ട് കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കാം; തന്നെ ചുമതല ഏൽപ്പിച്ചാൽ നാട്ടിൽ സമാധാനം കൊണ്ടുവരാമെന്ന് മുൻ ഗുജറാത്ത് ഡിജിപി ആർ.ബി.ശ്രീകുമാർ

രഞ്ജിത് ബാബു

കാസർഗോഡ്: കേരളത്തിന്റെ ക്രമസമാധാന ചുമതല തന്നെ ഏൽപ്പിച്ചാൽ ഒരു മാസം കൊണ്ട് കൊലപാതക രാഷ്ട്രീയം അവസാനിപ്പിച്ച് നാട്ടിൽ സമാധാനം കൊണ്ടുവരാമെന്ന് മുൻ ഗുജറാത്ത് ഡി.ജി.പി. ആർ.ബി. ശ്രീകുമാർ. കേരളത്തിൽ ആർ.എസ്. എസിന്റേയും സിപിഐ.(എം). ന്റേയും കൊലപാതക രാഷ്ട്രീയം ഒട്ടേറെ ക്രമസമാധാന പ്രശ്നങ്ങൾ ക്ഷണിച്ചു വരുത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കാസർഗോഡ് ഗസ്റ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശ്രീകുമാർ. കേന്ദ്രത്തിൽ ബിജെപി.യുടെ ഭരണം അരാജകത്വം സൃഷ്ടിക്കുമ്പോൾ കേരളത്തിൽ സിപിഐ.(എം). സെൽ ഭരണമാണ് നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

വർഗ്ഗീയ ഫാസിസം ന്യൂന പക്ഷ വിഭാഗങ്ങളിൽ അരക്ഷിതാവസ്ഥ സൃഷ്ടിച്ചിരിക്കയാണ്. ജനജീവിതം ദുസ്സഹമാവുകയാണ്. ബിജെപി. ഭരണത്തിൽ രാജ്യത്തെ ജനങ്ങൾ അസന്തുഷ്ടരുമാണ്. കേരളത്തിൽ സിപിഐ.(എം). ന്റെ പാർട്ടി കേഡർമാരാണ് ഭരണം നിയന്ത്രിക്കുന്നത്. സിപിഐ.(എം). ഭരണത്തിലെത്തുമ്പോഴെല്ലാം പ്രത്യയശാസ്ത്രപരമായ ഇത്തരം ദൂഷ്യങ്ങൾ ഉണ്ടാകാറുണ്ട്. ഇത് ജനാധിപത്യത്തിന് ഹാനികരമാണ്. ആർ.എസ്. എസിന്റേയും സിപിഐ.(എം). ന്റേയും കൊലപാതക രാഷ്ട്രീയം ഏറെ ക്രമസമാധാന പ്രശ്നങ്ങൾക്ക് ഇടവരുത്തുന്നുണ്ട്.

പൊലീസിനെ പിടിച്ചു നിർത്തുന്ന സിപിഐ.(എം). ന്റെ നയം കൊലപാതക രാഷ്ട്രീയത്തിന് പ്രോത്സാഹനമാകുന്നു. പൊലീസിന് ഒന്നും ചെയ്യാനാകുന്നില്ല. ശ്രീകുമാർ പറഞ്ഞു. മത സൗഹാർദ്ദത്തിന്റെ കാര്യത്തിൽ കേരളം മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയാണ്. കേരളത്തിൽ ഇസ്ലാമിന്റെ സ്വാധീനം വാണിജ്യപരവും സാമൂഹ്യപരവും ആത്മീയപരവുമാണ്. ഇതുകൊണ്ട് സംസ്ഥാനത്തിന് ഒട്ടേറെ പുരോഗതി ഉണ്ടായിട്ടുണ്ട്. സാമുദായിക സൗഹാർദ്ദവും നിലനിൽക്കുന്നു. നിലവിലുള്ള സാമുദായിക അന്തരീക്ഷം കലുഷിതമാക്കാൻ ആർ. എസ്. എസും എസ്.ഡി.പി.ഐ.യും ഒരു പോലെ ശ്രമിക്കുന്നുണ്ടെന്ന് ശ്രീകുമാർ മുന്നറിയിപ്പ് നൽകി.

ജമ്മു -കശ്മീരിൽ പാക്കിസ്ഥാനും തീവ്രവാദ സംഘടനകളും ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് ഭീഷണി സൃഷ്ടിക്കുമ്പോൾ മറുഭാഗത്ത് ഭരണ കൂടത്തിന്റെ അതിക്രമങ്ങളും അരങ്ങേറുന്നു. അവിടുത്തെ ജനങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ട് സമാധാനത്തിലുള്ള നടപടികളാണ് സ്വീകരിക്കേണ്ടതെന്നും മുൻ ഡി.ജി.പി. പറഞ്ഞു.

ഗുജറാത്ത് കലാപത്തെ തുടർന്ന് അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമർശനമുന്നയിച്ച ഉദ്യോഗസ്ഥനായിരുന്നു ശ്രീകുമാർ. ഭരണകൂട ഭീകരതക്കെതിരെ ധീരമായി ശബ്ദമുയർത്തിയ പൊലീസ് മേധാവി എന്ന നിലയിൽ ഇദ്ദേഹം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP