Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആര്യയുടെ എങ്ക വീട്ടു മാപ്പിളൈ ഷോയ്ക്കെതിരെ പരാതികൾ ഉയരുന്നു; റിയാലിറ്റി ഷോ പെൺകുട്ടികളെ മോശമാക്കി കാണിക്കുന്നു എന്ന് ആരോപണം; ഇത്തരത്തിലുള്ള ഷോകൾ ഒരിക്കലും പ്രോത്സാഹിപ്പിക്കരുതെന്ന് വനിത സംഘടനകൾ

ആര്യയുടെ എങ്ക വീട്ടു മാപ്പിളൈ ഷോയ്ക്കെതിരെ പരാതികൾ ഉയരുന്നു; റിയാലിറ്റി ഷോ പെൺകുട്ടികളെ മോശമാക്കി കാണിക്കുന്നു എന്ന് ആരോപണം; ഇത്തരത്തിലുള്ള ഷോകൾ ഒരിക്കലും പ്രോത്സാഹിപ്പിക്കരുതെന്ന് വനിത സംഘടനകൾ

ചെന്നൈ: ആര്യയക്ക് വധുവിനെ കണ്ടെത്താൻ തമിഴ് ചാനലായ കളേഴ്‌സ് ടിവി ഒരുക്കുന്ന 'എങ്ക വീട്ടു മാപ്പിളൈ' എന്ന ഷോയ്ക്കെതിരെ പരാതികിൾ ഉയരുന്നു. നിരവധി ആരോപണങ്ങൾ ഉയരുന്നതിനിടക്കാണ് ആര്യയുടെ പെൺകുട്ടികളെ മോശമാക്കി കാണിക്കുന്നു എന്നു ചൂണ്ടിക്കാട്ടി പുതിയ പരാതി എത്തിയത്.

ആര്യക്കും പരിപാടിയുടെ അവതാരകയായ നടി സംഗീതയ്ക്കും എതിരെ കേസെടുക്കണമെന്നും ഷോ നിരോധിക്കണമെന്നുമാണ് പരാതി ഉയരുന്നത്. സ്ത്രീകൾ സമൂഹത്തിലെ വിവിധ മേഖലകളിൽ വിജയിച്ചു നിൽക്കുന്ന ഈ കാലത്ത് ഇത്തരത്തിലുള്ള ഷോകൾ ഒരിക്കലും പ്രോത്സാഹിപ്പിക്കരുതെന്ന് പരാതിയിൽ പറയുന്നു.

ഫേസ്‌ബുക്ക് ലൈവിലൂടെ താരം തന്റെ വിവാഹ വാർത്ത വെളിപ്പെടുത്തിയത്. ഭാവി വധു സിനിമ ലോകത്ത് നിന്നു വേണമെന്ന് യാതൊരുവിധ നിർബന്ധവുമില്ല. തന്നെ ഇഷ്ടപ്പെടുന്ന ഒരാൾ മാത്രം മതി. വേറെ ആരായാലും തനിക്ക് പ്രശ്‌നമില്ലെന്നും ആര്യ കൂട്ടിച്ചേർത്തു.

ആദ്യം താരത്തിന്റെ ലൈവ് ആരും കാര്യമായി എടുത്തിരുന്നില്ല. പറ്റിക്കാൻ ചെയ്യുന്നതാണോ എന്നു വരെ സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാൽ പിന്നിട് ആര്യ തന്റെ ഫോൺ നമ്പർ നൽകി. തന്നെ ഇഷ്ടപ്പെടുന്നവർ വിളിക്കു. ഞാൻ നിങ്ങളുടെ വിളിക്കായി കാത്തിരിക്കുന്നുവെന്നും വീഡിയോയിൽ പറഞ്ഞു. കൂടാതെ താൻ ചെയ്യുന്നത് കുട്ടിക്കളിയല്ലെന്നും താരം തന്നെ വ്യക്തമാക്കുകയും ചെയ്തു.

ആര്യക്ക് വിവാഹാഭ്യർഥനയുമായി ഇതുവരെ ഒരു ലക്ഷത്തോളം ഫോൺ കോളുകളാണ് ലഭിച്ചിരിക്കുന്നത്. കൂടാതെ എഴായിരത്തിലധികം വിവാഹ അപേക്ഷകളും. ലഭിച്ച ഏഴായിരം അപേക്ഷകളിൽ നിന്ന് താരം 16 പെൺക്കുട്ടികളെ തിരഞ്ഞെടുത്തു കഴിഞ്ഞു. ഇതിൽ നിന്ന് അനിയോജ്യമായ പെൺകുട്ടിയെ തിരഞ്ഞെടുക്കുമെന്നും ആര്യ പറഞ്ഞു.

പിന്നീടാണ് വിവാഹം റിയാലിറ്റി ഷോ ആയതും അതിൽ പതിനാറ് പേരെ തിരഞ്ഞെടുത്തതും. പരിപാടിയുടെ ഭാഗമായി മത്സരാർഥികളിൽ ഒരാളുടെ കുംഭകോണത്തെ വീട് സന്ദർശിക്കാൻ പോയ ആര്യക്കെതിരെ അവിടുത്തെ വനിതാസംഘടനകൾ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. തുടർന്ന് പെൺകുട്ടിയുടെ വീട്ടിൽ പ്രവേശിക്കാനാകാതെ ആര്യയും സംഘവും ചെന്നൈയിലേക്ക് മടങ്ങി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP