Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒഴിച്ചു കൂട്ടാൻ

ഒഴിച്ചു കൂട്ടാൻ

സപ്‌ന അനു ബി ജോർജ്‌

ആവശ്യമുള്ളവ

വെള്ളരിക്ക 1 കപ്പ്
മുളക് പൊടി 1/2 ടീ.സ്പൂൺ
മഞ്ഞപ്പൊടി 1 നുള്ള്
ഉലുവ 1/2 ടീ.സ്പൂൺ
ഉപ്പ് പാകത്തിന്
കരിവേപ്പില 1 കതിർപ്പ്

അരക്കാൻ

തേങ്ങ 1/2 കപ്പ്
കൊച്ചുള്ളി 3,4
പച്ചമുളക് 2
ജീരകം 1/2 ടീ.സ്പൂൺ
ഉപ്പ് പാകത്തിന്
കടുക് വറുക്കാൻ
വറ്റൽ മുളക് 2
കരിവേപ്പില 1 കതിർപ്പ്
ഉലുവ 1 നുള്ള്

വെള്ളരിക്ക ചെറുതായി അരിഞ്ഞ് , മുളക് പൊടി, മഞ്ഞൾപ്പൊടി,ഉലുവ, കരിവേപ്പില ചേർത്ത് മൂടിവെച്ച് വേവിക്കുക. തേങ്ങയും മറ്റു ചേരുവകളും ചേർത്ത് അരച്ച് വെള്ളരിക്കയോടൊപ്പം ചേർത്ത് ചെറുതീയിൽ ഒന്നുകൂടി ചൂടാക്കി, കടുക് വറുത്ത് ഇടുക.

കുറിപ്പ്:- എന്റെ കൂട്ടുകാരി സൂസന്റെ കൂടെ അനിയത്തി സിന്ധ്യയുടെ വീട്ടിൽ ഉണ്ണാൻ പോയപ്പോൾ കൂട്ടിയ കറി. തിരുവനന്തപുരം കാർക്ക് ഒഴിച്ചുകൂട്ടാൻ ഊണിന്റെ ഒരു വലീയ ഭാഗം തന്നെയാണ്. ചെറുതീയിൽ അധികം തിളക്കാതെ ചൂടാക്കി മാത്രം ഉണ്ടാക്കിയെടുക്കുന്നു എന്നത് ഇതിന്റെ പ്രത്യേകത കൂടിയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP