Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കുമ്പളത്ത് വീപ്പയിൽ കണ്ടെത്തിയ ശകുന്തളയുടെ മരണത്തിൽ സർവ്വത്ര ദുരൂഹത; കള്ളപ്പണം വെളുപ്പിക്കുന്ന ലോട്ടറി മാഫിയയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ശകുന്തളയ്ക്ക് ലോട്ടറി അടിച്ചിരുന്നതായും സംശയം: റിയൽ എസ്‌റ്റേറ്റ് മാഫിയയുമായി അടുത്ത ബന്ധമുള്ള യുവതിയും നിരീക്ഷണത്തിൽ: മകൾ അശ്വതിയുടെ സുഹൃത്തായ ഈ യുവതിയുടെ സംരക്ഷണയിൽ അശ്വതി താമസിച്ചതെന്തിനെന്ന് അന്വേഷിച്ച് പൊലീസ്

കുമ്പളത്ത് വീപ്പയിൽ കണ്ടെത്തിയ ശകുന്തളയുടെ മരണത്തിൽ സർവ്വത്ര ദുരൂഹത; കള്ളപ്പണം വെളുപ്പിക്കുന്ന ലോട്ടറി മാഫിയയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ശകുന്തളയ്ക്ക് ലോട്ടറി അടിച്ചിരുന്നതായും സംശയം: റിയൽ എസ്‌റ്റേറ്റ് മാഫിയയുമായി അടുത്ത ബന്ധമുള്ള യുവതിയും നിരീക്ഷണത്തിൽ: മകൾ അശ്വതിയുടെ സുഹൃത്തായ ഈ യുവതിയുടെ സംരക്ഷണയിൽ അശ്വതി താമസിച്ചതെന്തിനെന്ന് അന്വേഷിച്ച് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കുമ്പളത്ത് വീപ്പയിൽ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത നീക്കാനാവാതെ പൊലീസ്. കേസിൽ ഇനിയും കൂടുതൽ പ്രതികൾ മറ നീക്കി പുറത്ത് വരാനുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. ലോട്ടറി മാഫിയയുമായി കേസിന് ബന്ധമുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇതിന് പുറമേ ശകുന്തളയുടെ മകൾ അശ്വതിയുടെ സുഹൃത്തായ റിയൽ എസ്‌റ്റേറ്റുമായി ബന്ധമുള്ള യുവതിയും പൊലീസ് നിരീക്ഷണത്തിലാണ്

ഒന്നര വർഷം മുമ്പ് ശകുന്തളയ്ക്ക് ലോട്ടറി അടിച്ചതായാണ് സൂചന. കാക്കനാട് സിവിൽ സ്‌റ്റേഷൻ പരിസരത്തെ ലോട്ടറി വിൽപ്പനക്കാരിയായിരുന്ന ശകുന്തള വിൽക്കാതെ കൈവശം വെച്ചിരുന്ന ലോട്ടറിക്ക് സമ്മാനമടിച്ചതായാണ് പൊലീസ് സംശയിക്കുന്നത്. ഇതിനും ശകുന്തളയുടെ മരണത്തിനും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്നാണ് പൊലീസ് ഇപ്പോൾ അന്വേഷിക്കുന്നത്. ഇക്കാര്യം സ്ഥിരീകരിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. എന്നാൽ എത്ര രൂപയാണ് ഇവർക്ക് ലോട്ടറി അടിച്ചതെന്ന് വ്യക്തമല്ല.

എന്നാൽ ലോട്ടറി വിൽപ്പനക്കാർക്കിടയിൽ തന്നെ പ്രവർത്തിക്കുന്ന കള്ളപ്പണ റാക്കറ്റുമായി ഇവർക്ക് ബന്ധമുണ്ടെന്നാണ് സൂചന. കള്ളപ്പണം വെളുപ്പിക്കുന്ന മാഫിയയുമായി ലോട്ടറി വിൽപനക്കാർക്കിടയിൽതന്നെ ഏജന്റുമാരുണ്ട്. ഇവരുമായുള്ള ശകുന്തളയുടെ ബന്ധമാണ് പൊലീസ് പരിശോധിക്കുന്നത്.

ലോട്ടറി ടിക്കറ്റിനു വലിയ തുകയുടെ സമ്മാനം ലഭിക്കുമ്പോൾ മുഴുവൻ സമ്മാനത്തുകയും നൽകി ലോട്ടറി ടിക്കറ്റ് കൈവശപ്പെടുത്തുന്ന കള്ളപ്പണ റാക്കറ്റ് കൊച്ചിയിൽ സജീവമാണ്. ലോട്ടറിയടിച്ച വ്യക്തി നേരിട്ടു സമ്മാനം വാങ്ങിയാൽ 35% തുക നികുതിയായി അടയ്ക്കണം. ഈ അവസരം മുതലാക്കി മുഴുവൻ പണവും നൽകി ലോട്ടറി കൈവശപ്പെടുത്തുന്ന കള്ളപ്പണ റാക്കറ്റിന്റെ കണ്ണിയുമായി ശകുന്തളയ്ക്ക് ബന്ധമുണ്ടോ എന്നാണ് പൊലീസിന്റ സംശയം. റാക്കറ്റിന്റെ പക്കലുള്ള കള്ളപ്പണം വെളുപ്പിക്കാനുള്ള ഗൂഢമാർഗമാണ് ഈ തിരിമറി.

ശകുന്തളയുടെ മരണ ശേഷമുള്ള മകൾ അശ്വതിയുടെ ചില ഇടപാടുകളും ഇതിലേക്ക് വിരൽ ചൂണ്ടുന്നതാണ്. ശകുന്തളയുടെ കൈവശമുണ്ടായിരുന്ന പണത്തെപ്പറ്റി ഒന്നും അറിയില്ലെന്നാണ് മകൾ അശ്വതിയുടെ മൊഴി. അമ്മ മുംബൈയിലേക്ക് പോയിരുന്നു എന്നാണ് അശ്വതി നാട്ടുകാരെ ധരിപ്പിച്ചിരുന്നത്. എന്നാൽ റിയൽ എസ്റ്റേറ്റ് ഗ്രൂപ്പുകളുമായി അടുത്ത ബന്ധമുള്ള പത്തനംതിട്ട സ്വദേശിയായ ഒരു യുവതിയാണ് ഈ സമയത്ത് അശ്വതിയുടെ രക്ഷകയായിരുന്നത്.

അശ്വതിയുടെ അടുത്ത സുഹൃത്താണ് പത്തനംതിട്ട സ്വദേശിനിയായ ഈ യുവതി. ഇവരെ ചുറ്റിപ്പറ്റിയും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. ശകുന്തളയുടെ തിരോധാനത്തിനു ശേഷം അശ്വതിയും രണ്ടു മക്കളും ഇവരുടെ സംരക്ഷണത്തിലായിരുന്നു. അശ്വതിയുടെ അടുത്ത സുഹൃത്തായിരുന്ന മൃഗസംരക്ഷണ സൊസൈറ്റി ഇൻസ്‌പെക്ടർ ടി.എം. സജിത്തിന്റെ ദുരൂഹമരണത്തിനു ശേഷം ഏതാനും ദിവസം അശ്വതിയും മക്കളും വരാപ്പുഴയിലെ ഹോട്ടലിൽ മുറിയെടുത്തു താമസിച്ചിരുന്നു. അന്നു മുറിവാടക നൽകിയതും പത്തനംതിട്ട സ്വദേശിനിയായ ഈ യുവതിയായിരുന്നു. അശ്വതിയും ഈ യുവതിയുമായുള്ള ബന്ധം ഏത് വിധത്തിലുള്ളതാണെന്നാണ് പൊലീസ് പരിശോധിച്ചു വരുന്നത്.

ശകുന്തളയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് അശ്വതിയുടെ മൊഴിയെടുക്കാൻ തുടങ്ങിയ ശേഷം യുവതി കൊച്ചിയിൽനിന്നു മാറിനിൽക്കുകയാണ്. ഇവരെ കണ്ടെത്തി ചോദ്യം ചെയ്യാനുള്ള ശ്രമത്തിലാണു പൊലീസ്. ഈ യുവതിക്കും കള്ളപ്പണ മാഫിയയ്ക്കും ശകുന്തളയുടെ മരണവുമായും സജിത്തിന്റെ മരണവുമായും ബന്ധമുണ്ടോ എന്നും പൊലീസ് പരിശോധിച്ചു വരികയാണ്.

2016 സെപ്റ്റംബർ അവസാനം ശകുന്തള കൊല്ലപ്പെട്ടുവെന്നാണ്, ഇവരെ അവസാനമായി കണ്ടവരുടെ മൊഴികളിൽനിന്നു പൊലീസ് അനുമാനിക്കുന്നത്. എന്നാൽ, ഇക്കാര്യത്തിൽ ഇനിയും വ്യക്തതയായിട്ടില്ല. ശകുന്തളയെ അടക്കം ചെയ്ത വീപ്പ കുമ്പളത്ത് കായലിൽ എറിഞ്ഞ സംഘത്തിന്റെ മൊഴികളിലും തീയതി സംബന്ധിച്ച പൊരുത്തക്കേടുകളാണ് ിത്തരത്തിലൊരു സംശയത്തിന് കാരണം.

കള്ളപ്പണ റാക്കറ്റിന്റെ പക്കൽനിന്നു പണം വാങ്ങി ശകുന്തള ലോട്ടറി ടിക്കറ്റ് കൈമാറിയിട്ടുണ്ടെങ്കിൽ, കൊല്ലപ്പെടുമ്പോൾ ആ തുക അവരുടെ പക്കലുണ്ടെന്ന് അനുമാനിക്കേണ്ടിവരും. 2016 നവംബർ എട്ടിനു കേന്ദ്ര സർക്കാർ 1000, 500 രൂപ നോട്ടുകൾ പിൻവലിച്ചു. കൊല്ലപ്പെട്ട ശകുന്തളയുടെ അസ്ഥികൂടത്തിനൊപ്പം വീപ്പയ്ക്കുള്ളിൽ കണ്ടെത്തിയ മൂന്ന് 500 രൂപാ നോട്ടുകൾ പിൻവലിക്കപ്പെട്ടവയായിരുന്നു.

പണം കൈവശപ്പെടുത്താനാണു കൊലയാളികൾ ശകുന്തളയെ വകവരുത്തിയതെങ്കിൽ തട്ടിയെടുത്ത പണം ബാങ്കിൽ സമർപ്പിച്ചു തുല്യതുകയ്ക്കുള്ള പുതിയ നോട്ടുകൾ വാങ്ങിയിട്ടുണ്ടാവുമെന്നാണു നിഗമനം. ഈ വഴിക്കും അന്വേഷണം മുന്നേറുന്നുണ്ട്. ലോട്ടറി വിൽപനക്കാർക്കിടയിൽതന്നെ കള്ളപ്പണ റാക്കറ്റിന്റെ ഏജന്റുമാരുണ്ട്. മുന്തിയ സമ്മാനങ്ങൾ ലഭിക്കുന്നവരുടെ വിവരങ്ങൾ റാക്കറ്റിനു കൈമാറുന്നതും സമ്മാനമടിച്ച ടിക്കറ്റ് കൈവശപ്പെടുത്തി നൽകുന്നതും ഇത്തരം ഏജന്റുമാരാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP