Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മദ്യനയത്തിൽ കെസിബിസിയുടെ നിലപാട് ദുരൂഹമെന്ന് പി സി വിഷ്ണുനാഥ്; പള്ളികൾ കത്തിച്ചവർക്കു കൂട്ടുനിന്ന മോദിയെ വിമർശിക്കാത്തതെന്തെന്നും ചോദ്യം

മദ്യനയത്തിൽ കെസിബിസിയുടെ നിലപാട് ദുരൂഹമെന്ന് പി സി വിഷ്ണുനാഥ്; പള്ളികൾ കത്തിച്ചവർക്കു കൂട്ടുനിന്ന മോദിയെ വിമർശിക്കാത്തതെന്തെന്നും ചോദ്യം

മലപ്പുറം: മദ്യനയത്തിന്റെ കാര്യത്തിൽ കെസിബിസിയുടെ നിലപാട് ദുരൂഹമാണെന്ന് പി സി വിഷ്ണുനാഥ് എംഎൽഎ പറഞ്ഞു. രാജ്യത്തെ പള്ളികൾ കത്തിച്ചവർക്കു കൂട്ടുനിന്നവരെ വിമർശിക്കാതെ മദ്യനയത്തിന്റെ കാര്യത്തിൽ സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നത് സംശയകരമെന്നും വിഷ്ണുനാഥ് പറഞ്ഞു. മലപ്പുറത്ത് യൂത്ത് കോൺഗ്രസ് പാർലമെന്റ് മണ്ഡലം കമ്മിറ്റിയുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആറു മാസത്തിനിടെ രാജ്യത്തെ നൂറോളം ചർച്ചുകൾ ആക്രമിച്ചവർക്ക് കൂട്ടുനിന്ന നരേന്ദ്ര മോദിയെ വിമർശിക്കാത്ത കെസിബിസി മദ്യനയത്തിന്റെ പേരിൽ ഉമ്മൻ ചാണ്ടിയെ കരിവാരിത്തേക്കാനുള്ള ശ്രമത്തിലാണ്. രാജ്യത്തെ പള്ളികൾ കത്തുന്നത് കെസിബിസി കാണണം.

ലോകം മുഴുവൻ സുഖത്തിൽ കഴിയട്ടെ എന്ന് പ്രാർത്ഥിച്ച സംസ്‌കൃതിയാണ് ആർഷ ഭാരതം എന്നത്. ആർഎസ്എസ് പറയുന്ന ഭാരതമല്ല അത്. നിർബന്ധിത മതപരിവർത്തനത്തിലൂടെ രാജ്യത്തെ ഫാസിസ്റ്റുവൽക്കരിക്കാനാണ് മോദി സർക്കാരിന്റെ ശ്രമം. പാക്കിസ്ഥാനിൽ താലിബാൻ എന്ന പോലെയാണ് ഇന്ത്യയിൽ ആർഎസ്എസ്. ഇരുകൂട്ടരും ഭീകരത സൃഷ്ടിക്കുകയാണ് ചെയ്യുന്നത്.

വിവിധ വിഷയങ്ങളിൽ ആഴ്ചയിൽ ആറു ദിവസവും പോസ്റ്റർ ഒട്ടിക്കുന്നവർ താലിബാൻ ആക്രമണത്തിനെതിരെ പോസ്റ്ററൊന്നും ഒട്ടിച്ചില്ല. താലിബാനോട് സോഫ്റ്റ് കോർണറാണ് അവർക്ക്. ലോകത്തെ പാവപ്പെട്ടവരുടെ മരുന്നുകടയായ ഇന്ത്യയെ അമേരിക്കയ്ക്ക് അടിയറ വച്ചതാണ് മോദിയുടെ നേട്ടമെന്നും വിഷ്ണുനാഥ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP