Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

2010 ബീഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ എൻഡിഎ മുന്നണിയെ വിജയിപ്പിക്കാൻ സജീവമായി ഇടപെട്ടിരുന്നതായി കേംബ്രിഡ്ജ് അനലിറ്റിക്ക; ഓരോ പാർട്ടിക്ക് പിന്നിലും അണിനിരക്കുന്ന സ്ഥിരതയില്ലാത്ത വോട്ടർമാരെ കണ്ടെത്തുകയായിരുന്നു മുഖ്യ ദൗത്യമെന്ന് കമ്പനി; കോൺഗ്രസിനെതിരെ പ്ലേറ്റ് മറിക്കാൻ ശ്രമിച്ച ബിജെപിക്ക് വൻ തിരിച്ചടി

2010 ബീഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ എൻഡിഎ മുന്നണിയെ വിജയിപ്പിക്കാൻ സജീവമായി ഇടപെട്ടിരുന്നതായി കേംബ്രിഡ്ജ് അനലിറ്റിക്ക; ഓരോ പാർട്ടിക്ക് പിന്നിലും അണിനിരക്കുന്ന സ്ഥിരതയില്ലാത്ത വോട്ടർമാരെ കണ്ടെത്തുകയായിരുന്നു മുഖ്യ ദൗത്യമെന്ന് കമ്പനി; കോൺഗ്രസിനെതിരെ പ്ലേറ്റ് മറിക്കാൻ ശ്രമിച്ച ബിജെപിക്ക് വൻ തിരിച്ചടി

ന്യൂഡൽഹി: 2010 ബീഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ എൻഡിഎ മുന്നണിയെ വിജയിപ്പിക്കാൻ സജീവമായി ഇടപെട്ടിരുന്നതായി കേംബ്രിഡ്ജ് അനലിറ്റിക്ക വെളിപ്പെടുത്തി. കോൺഗ്രസ് രാഹുൽ ഗാന്ധിയുടെ സാമൂഹ്യമാധ്യമങ്ങളിലെ ഇടപെടൽ നവീകരിക്കുന്നതിൽ അമേരിക്കൻ കമ്പനി പ്രവർത്തിച്ചെന്ന് ആരോപിക്കുന്ന ബിജെപിക്ക വൻ തിരിച്ചടിയാണ് കമ്പനിയുടെ വെളിപ്പെടുത്തൽ

ബിജെപി,ജനതാദൾ (യു) പാര്ട്ടികൾ സഖ്യമായാണ് അന്ന് തെരഞ്ഞെടുപ്പിനെ നേരിട്ടത്. തിരഞ്ഞെടുപ്പിൽ തങ്ങൾ ഇടപെട്ടിരുന്നതായി ഔദ്യോഗിക വെബ് സൈറ്റിലാണ് കേംബ്രിഡ്ജ് അനലിറ്റിക്ക സമ്മതിച്ചത്.

ബീഹാർ തെരഞ്ഞെടുപ്പിൽ വോട്ടർമാരെ വിശകലനം ചെയ്യാനാണ് തങ്ങൾക്ക് കരാർ നൽകിയത്. ഓരോ പാർട്ടിക്ക് പിന്നിലും അണിനിരക്കുന്ന സ്ഥിരതയില്ലാത്ത വോട്ടർമാരെ കണ്ടെത്തുകയായിരുന്നു മുഖ്യ ദൗത്യം. 15 വർഷം നീണ്ട തുടർച്ചയായ ഭരണത്തിലും സംസ്ഥാനത്തിന്റെ അവസ്ഥ പരിതാപകരമായി തുടരുന്ന സാഹചര്യത്തില് വോട്ടര്മാരുടെ പ്രതികരണം അറിയുക എന്നതും ദൗത്യത്തിന്റെ ഭാഗമായിരുന്നുവെന്നും കേംബ്രിഡ്ജ് അനലിറ്റിക്ക പറയുന്നു

തങ്ങള് പ്രവചിച്ചതിൽ ഭൂരിഭാഗവും തെരഞ്ഞെടുപ്പില് യാഥാർത്ഥ്യമായി. വിജയിക്കുമെന്ന് പ്രവചിച്ച സീറ്റുകളിൽ 90 ശതമാനവും ബിജെപി- ജെഡിയു സഖ്യം നേടിയതായും കമ്പനി വെളിപ്പെടുത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP