Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വ്യോമസേനയുടെ സൂപ്പർസോണിക് ക്രൂയിസ് മിസൈൽ പരീക്ഷണം വിജയിച്ചു; ബ്രഹ്മോസ് വിക്ഷേപിച്ചത് രാജസ്ഥാനിലെ പൊഖ്‌റാനിൽ നിന്നും; മിസൈൽ സഞ്ചരിച്ചത് ശബ്ദത്തേക്കാൾ മൂന്നിരട്ടി വേഗതയിൽ

വ്യോമസേനയുടെ സൂപ്പർസോണിക് ക്രൂയിസ് മിസൈൽ പരീക്ഷണം വിജയിച്ചു; ബ്രഹ്മോസ് വിക്ഷേപിച്ചത് രാജസ്ഥാനിലെ പൊഖ്‌റാനിൽ നിന്നും; മിസൈൽ സഞ്ചരിച്ചത് ശബ്ദത്തേക്കാൾ മൂന്നിരട്ടി വേഗതയിൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ സൂപ്പർസോണിക് ക്രൂയിസ് മിസൈലായ ബ്രഹ്മോസിന്റെ പറക്കൽ പരീക്ഷണം വിജയകരം. വ്യാഴാഴ്ച രാവിലെ രാജസ്ഥാനിലെ പൊഖ്‌റാനിലെ വിക്ഷേപണ തറയിൽനിന്നാണ് മിസൈൽ വിക്ഷേപിച്ചത്. ശബ്ദത്തേക്കാൾ മൂന്നിരട്ടി വേഗതയിൽ 290 കിലോമീറ്റർ മിസൈൽ സഞ്ചരിച്ചു.

ഇന്ത്യയും റഷ്യയും സംയുക്തമായി നിർമ്മിച്ച ബ്രഹ്മോസ് മിസൈലാണ് ലോകത്തിലെ ഏറ്റവും വേഗമേറിയ ക്രൂയിസ് മിസൈൽ. പരമാവധി 2.8 മാച് (ശബ്ദവേഗത്തേക്കാൾ 2.8 തവണ അധികവേഗത) ആണ് മിസൈലിന്റെ വേഗത. 290 കിലോമീറ്ററാണ് മിസൈലിന്റെ പരിധി. വിമാനം, കപ്പൽ, അന്തർവാഹിനി എന്നിവയിൽനിന്നും കരയിൽനിന്നും ഈ മിസൈൽ തൊടുക്കാൻ കഴിയും. ബ്രഹ്മോസിന് 300 കിലോഗ്രാം വരെ ഭാരശേഷിയുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP