Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രണ്ട് ദിവസത്തെ കുതിപ്പിന് ശേഷം ഓഹരി വിപണി വീണ്ടും നഷ്ടത്തിൽ; നിഫ്റ്റിയും ബിഎസ്ഇയും നിലം പൊത്തി

രണ്ട് ദിവസത്തെ കുതിപ്പിന് ശേഷം ഓഹരി വിപണി വീണ്ടും നഷ്ടത്തിൽ; നിഫ്റ്റിയും ബിഎസ്ഇയും നിലം പൊത്തി

മുംബൈ: രണ്ട് ദിവസത്തെ കുതിപ്പിന് ശേഷം ഓഹരി വിപണി വീണ്ടും നഷ്ടത്തിൽ ക്ലോസ് ചെയ്തു. യുഎസ് ഫെഡ് റിസർവ് പലിശ നിരക്ക് വർധിപ്പിച്ചത് ഓഹരി സൂചികകളെ ബാധിച്ചു.

സെൻസെക്സ് 129.91 പോയന്റ് താഴ്ന്ന് 33,006.27ലും നിഫ്റ്റി 47.20 പോയന്റ് നഷ്ടത്തിൽ 10,108.10ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 708 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 2011 ഓഹരികൾ നഷ്ടത്തിലുമായിരുന്നു.

വേദാന്ത, ഒഎൻജിസി, ടാറ്റ മോട്ടോഴ്സ്, ഹിൻഡാൽകോ, സൺ ഫാർമ, എച്ച്ഡിഎഫ്സി ബാങ്ക്, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു.

എസ്‌ബിഐ, ഐസിഐസിഐ ബാങ്ക്, വിപ്രോ, മാരുതി സുസുകി, സിപ്ല, ഡോ.റെഡ്ഡീസ് ലാബ്, ആക്സിസ് ബാങ്ക്, ലുപിൻ, ടെക് മഹീന്ദ്ര, ടിസിഎസ്, ബജാജ് ഓട്ടോ, ഇൻഫോസിസ്, ഹീറോ മോട്ടോർകോർപ്, ഹിന്ദുസ്ഥാൻ യുണിലിവർ, ഐടിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP