Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സെൽഫോൺ തോക്കാണെന്നു തെറ്റിദ്ധരിച്ച് പൊലീസ് യുവാവിനു നേരേ നിറയൊഴിച്ചത് 20 തവണ

സെൽഫോൺ തോക്കാണെന്നു തെറ്റിദ്ധരിച്ച് പൊലീസ് യുവാവിനു നേരേ നിറയൊഴിച്ചത് 20 തവണ

പി.പി. ചെറിയാൻ

സാക്രമെന്റൊ: രാത്രി ഒമ്പതു മണിക്ക് വീടിനു പുറകിലുള്ള ഫെൻസിനകത്ത്കാണപ്പെട്ട സ്റ്റീഫൻ ക്ലാർക്ക് എന്ന ഇരുപത്തിമൂന്നുകാരന്റെകയ്യിലുണ്ടായിരുന്ന സെൽഫോൺ കൈതോക്കാണെന്ന് തെറ്റിദ്ധരിച്ച് രണ്ടുപൊലീസ് ഓഫീസർമാർ 20 തവണ വെടിവെച്ചതിനെ തുടർന്ന് യുവാവ് മരിച്ചസംഭവം കാലിഫോർണിയാ യിൽ നിന്നും റിപ്പോർട്ട്ചെയ്യപ്പെട്ടു.

സംഭവത്തിന്റെ വിശദാംശങ്ങൾ മാർച്ച് 21 ബുധനാഴ്ച പൊലീസ് ചീഫ് ഡാനിയേൽഹാൻ പുറത്തുവിട്ടു.മാർച്ച് 18 ഞായറാഴ്ച സാക്രമെന്റോയിലെ വീട്ടുകാർആരോ കാറിന്റെ ചില്ല് അടിച്ചു തകർക്കുന്നു എന്ന വിവരം പൊലീസിനെഅറിയിച്ചു. ഹെലികോപ്റ്റർ ഉൾപ്പെടെ പൊലീസ് സംഭവസ്ഥലത്തെത്തി. പൊലീസിനെകണ്ട ഉടനെ സ്റ്റീഫൻ അവിടെ നിന്നും ഓടി ഒരു വീടിന്റെ ഫെൻസിനകത്തുഒളിച്ചു.(ഈ വീട് മുത്തശ്ശന്റേതായിരുന്നുവെന്ന് പൊലീസ് പിന്നീട്‌വെളിപ്പെടുത്തി).സാക്രമെന്റോ

ഹെലികോപ്റ്ററിൽ നിന്നുള്ള വെളിച്ചത്തിൽ പ്രതി ഇരിക്കുന്ന സ്ഥലംപൊലീസ് മനസ്സിലാക്കി. പ്രതിയുടെ കയ്യിൽ എന്തോ കണ്ട് തോക്കാണെന്ന്തെറ്റിദ്ധരിച്ചു തൈഴെയിടുന്നതിനും, കൈ ഉയർത്തുന്നതിനും പൊലീസ്ആവശ്യപ്പെട്ടു. പൊലീസിന്റെ ഉത്തരവ് മാനിച്ച് സ്റ്റീഫൻ കൈ ഉയർത്തിയത്സെൽ ഫോൺ കയ്യിൽ വച്ചായിരുന്നു. പിന്നെ പൊലീസ് ഒന്നും ആലോചിച്ചില്ല.രണ്ടുപേരുടേയും തോക്കിൽ നിന്നും വെടിയുണ്ടകൾ ചീറി പാഞ്ഞു.
സംഭവസ്ഥലത്തു പിടഞ്ഞു വീണ പ്രതിയുടെ കയ്യിൽ വിലങ്ങണിയിച്ചു പൊലീസ്പ്രാഥമിക ചികിത്സ നൽകിയെങ്കിലും മരണം സംഭവിച്ചു.

സ്റ്റീഫന്റെ പേരിൽ പല കേസ്സുകളും ഉണ്ടായിരുന്നുവെങ്കിലും ഇപ്പോൾ നല്ല
ജീവിതം നയിക്കുകയായിരുന്നുവെന്ന് സഹോദരൻ പറഞ്ഞു. മൂന്നു കുട്ടികളുടെ
പിതാവായ ആഫ്രിക്കൻ അമേരിക്കൻ യുവാവിന്റെ മരണത്തിൽ പ്രതിഷേധം
ആളിപടരുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP