Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

അമ്പലപ്പുഴയിൽ സ്‌കൂൾ വിദ്യാർത്ഥിനിയുടെ വീട്ടിലെത്തി അദ്ധ്യാപകന്റെ പീഡന ശ്രമം; എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ വീട്ടിലെത്തി പീഡിപ്പിക്കാൻ ശ്രമിച്ചത് 41കാരനായ അദ്ധ്യാപകൻ: പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെ തുടർന്ന് പൊലീസ് കേസെടുത്തു

അമ്പലപ്പുഴയിൽ സ്‌കൂൾ വിദ്യാർത്ഥിനിയുടെ വീട്ടിലെത്തി അദ്ധ്യാപകന്റെ പീഡന ശ്രമം; എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ വീട്ടിലെത്തി പീഡിപ്പിക്കാൻ ശ്രമിച്ചത് 41കാരനായ അദ്ധ്യാപകൻ: പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെ തുടർന്ന് പൊലീസ് കേസെടുത്തു

അമ്പലപ്പുഴ: കേരളത്തെ തന്നെ ഞെട്ടിച്ചു കൊണ്ട് സ്‌കൂൾ വിദ്യാർത്ഥിനിയുടെ വീട്ടിലെത്തി അദ്ധ്യാപകന്റെ പീഡന ശ്രമം. ഇന്നലെ അമ്പലപ്പുഴയിലാണ് സംഭവം നടന്നത്. പെൺകുട്ടിയെ വീട്ടിലെത്തി പീഡിപ്പിക്കാൻ ശ്രമിച്ച ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. തകഴി ഗവ.യു.പി. സ്‌കൂളിലെ അദ്ധ്യാപകനായ തകഴി കുന്നുമ്മ ചിറയിൽ നൈസാ(41) മാണ് പിടിയിലായത്.

ഇന്നലെ ഉച്ചയോടെയാണ് ഇയാൾ സ്‌കൂൾ വിദ്യാർത്ഥിനിയുടെ വീട്ടിലെത്തിയ ശേഷം കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. 11 വർഷമായി തകഴി ഗവ.യു.പി. സ്‌കൂളിലെ അദ്ധ്യാപകനാണ് നൈസാം. എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെയാണ് ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്.

ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ പെൺകുട്ടിയുടെ വീട്ടിലെത്തിയ നൈസാം കുട്ടിയെ മുറിയിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടി കരഞ്ഞുകൊണ്ട് വീട്ടുകാരോട് വിവരം പറയുകയുമായിരുന്നു. പിന്നീട് മാതാപിതാക്കൾ നൽകിയ പരാതിയെത്തുടർന്നാണ് അദ്ധ്യാപകനെ കസ്റ്റഡിയിലെടുത്തത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP