Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദിലീപ് ഭക്തൻ സലിം ഇന്ത്യ അഡ്വ ബി എ ആളൂരിനെ കണ്ടത് കേസ് അട്ടിമറിക്കാൻ? ശ്രമം നടക്കുന്നത് പൾസർ സുനിയെ കൊണ്ട് മൊഴി മാറ്റിപ്പറയിപ്പിച്ച് ദിലീപിനെ രക്ഷിക്കാൻ! പ്രലോഭനങ്ങളിൽ ആളൂർ വക്കീൽ വീഴുമോ? മന്ദബുദ്ധി കളിച്ച് സലിം ഇന്ത്യ ദിലീപിനെ രക്ഷപെടുത്താൻ ബുദ്ധിപരമായ കളി കളിക്കുന്നു; നടിയെ ആക്രമിച്ച കേസിന്റെ വിചാരണ തുടങ്ങിയപ്പോൾ പല്ലിശ്ശേരിക്ക് പറയാനുള്ളത്

ദിലീപ് ഭക്തൻ സലിം ഇന്ത്യ അഡ്വ ബി എ ആളൂരിനെ കണ്ടത് കേസ് അട്ടിമറിക്കാൻ? ശ്രമം നടക്കുന്നത് പൾസർ സുനിയെ കൊണ്ട് മൊഴി മാറ്റിപ്പറയിപ്പിച്ച് ദിലീപിനെ രക്ഷിക്കാൻ! പ്രലോഭനങ്ങളിൽ ആളൂർ വക്കീൽ വീഴുമോ? മന്ദബുദ്ധി കളിച്ച് സലിം ഇന്ത്യ ദിലീപിനെ രക്ഷപെടുത്താൻ ബുദ്ധിപരമായ കളി കളിക്കുന്നു; നടിയെ ആക്രമിച്ച കേസിന്റെ വിചാരണ തുടങ്ങിയപ്പോൾ പല്ലിശ്ശേരിക്ക് പറയാനുള്ളത്

മറുനാടൻ ഡെസ്‌ക്ക്

തിരുവനന്തപുരം: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ നിർണായകമായ പല വിവരങ്ങളും പുറത്തുവിട്ട മാധ്യമപ്രവർത്തകനാണ് സിനിമാ മംഗളത്തിന്റെ പല്ലിശ്ശേരി. അദ്ദേഹം എഴുതുന്ന പ്രതിവാര കോളത്തിൽ കൂടിയായിരുന്നു പല വെളിപ്പെടുത്തലുകളും അദ്ദേഹം നടത്തിയത്. കേസിന്റെ ഓരോ ഘട്ടത്തിലും കൃത്യമായ ഇടപെടൽ തന്നെ പല്ലിശ്ശേരിയിൽ നിന്നുമുണ്ടായി. ഇപ്പോഴിതാ പുതിയൊരു വെളിപ്പെടുത്തൽ അദ്ദേഹം സിനിമാ മംഗളത്തിൽ കൂടി നടത്തുകയാണ്. നടിയെ ആക്രമിച്ച കേസിൽ വിചാരണ തുടങ്ങിയ വേളയിലാണ് കേസിലെ നിർണായകമായ വഴിത്തിരുവുണ്ടാകാൻ സാധ്യതയയുണ്ടെന്ന സൂചനയുമായി പല്ലിശ്ശേരി രംഗത്തെത്തിയത്.

കേസിൽ തുടക്കം മുതൽ ദിലീപിനെ പ്രതിരോധിച്ചു കൊണ്ടു രംഗത്തുവന്ന സംവിധാന സഹായി സലിം ഇന്ത്യ ഇപ്പോഴും ഇടപെടൽ നടത്തുന്നുണ്ടെന്നാണ് പല്ലിശ്ശേരി സൂചിപ്പിക്കുന്നത്. ഇക്കാര്യം അഭ്രലോകം കോളത്തിലൂടെ അദ്ദേഹം വെളിപ്പെടുത്തി. ദിലീപ് ഭക്തനായ സലിം ഇന്ത്യ അഡ്വ. ബി എ ആളൂർ വഴി ഇടപെടൽ നടത്തുന്നു എന്നാണ് ആരോപണം. കേസിൽ പൾസർ സുനിയെ കൊണ്ട് മൊഴി മാറ്റിപ്പറയിക്കാനാണ് ശ്രമം നടക്കുന്നതെന്നാണ് പല്ലിശ്ശേരിയുടെ വെളിപ്പെടുത്തൽ. ആ ദൗത്യം അഡ്വ. ബി എ ആളൂർ വഴിയാണ് നടത്തുന്നതെന്നും അദ്ദേഹം പറയുന്നു.

തൃശ്ശൂരുകാരനായ സലിം ഇടയ്ക്കിടെ കൊച്ചിയിൽ വരുന്നുണ്ടെന്നും അവിടെ വെച്ച് അഡ്വ. ബിഎ ആളൂരുമായി കൂടിക്കാഴ്‌ച്ച നടത്തിയെന്നും പല്ലിശ്ശേരി പറയുന്നു. മന്ദബുദ്ധി കളിച്ച് സലിം ഇന്ത്യ ദിലീപിനെ രക്ഷപെടുത്താൻ ബുദ്ധിപരമായ കളി കളിക്കുന്നു എന്നാണ് പല്ലിശ്ശേരി സംശയം പ്രകടിപ്പിക്കുന്നുത്. ഈ കളി ദിലീപ് ക്യാമ്പിനെ സന്തോഷിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.

കേസിൽ നടക്കുന്ന കളികളെ കുറിച്ച് പല്ലിശ്ശേരി എഴുതുന്നത് ഇങ്ങനെ:

കഴിഞ്ഞ ഏതാനും ദിവസം മുൻപ് എന്റെ വിശ്വസ്തരിൽ ഒരാൾ പ്രത്യേകം ശ്രദ്ധിക്കുക എന്നു പറഞ്ഞ് സൂചന നൽകിയത് വിശ്വസിക്കാൻ പ്രയാസം തോന്നി. സലീം ഇന്ത്യയെക്കുറിച്ചാണ് പരാമർശം. സലീം ഇന്ത്യ തന്നെയാണോ എറണാകുളം നോർ്ത്തിൽ അതും അഡ്വ ബി.എ ആളൂരിന്റെ ഓഫീസിനു മുന്നിൽ കണ്ടതെന്നു ചോദിച്ചപ്പോൾ സലീം ഇന്ത്യയെ പൊലീരിക്കും എന്നാണ് ലഭിച്ച മറുപടി. രണ്ടു ദിവസം കഴിഞ്ഞ് സുഹൃത്ത് പറഞ്ഞു അതെ സലീം ഇന്ത്യയെ തന്നെയാണ് ഞാൻ കണ്ടത്. ദിലീപിനു വേണ്ടി ഉരുളുകയും വാദിക്കുകയും ചെയ്യുന്ന മണ്ടൻ... ഇപ്പോഴും ദിലീപിനു വേണ്ടി കറിവേപ്പില പോലെ നടക്കുകയാണ്. ദിലീപ് ഇതു വരെ വിശ്വസിക്കാത്ത സലീം ഇന്ത്യ എന്തിനാണ് അയാൾക്കു വേണ്ടി നടക്കുന്നത്?

അതൊക്കെ മറ്റുള്ളവരെ പറ്റിക്കാനായിരിക്കും. ദിലീപിൽ നിന്നും ഒരു ഗുണവും ഇല്ലെങ്കിൽ അങ്ങനൊന്നും ചെയ്യില്ല. വിചാരണ തുടങ്ങാനിരിക്കെ പൾസർ സുനിയുടെ അഭിഭാശകനായ അഡ്വ.ബി.എ ആളുരിനെ കാണാൻ പോയതായിരിക്കും. ആളൂരിനെ സ്വാധീനിച്ച് ആവശ്യപ്പെടുന്ന തുക കൈമാറി, പൾസർ സുനിയെക്കാണ്ട് മൊഴഫി മാറ്റി പറയിപ്പിച്ച് ദിലീപിനെ രക്ഷപ്പെടുത്താൻ. അതായിരിക്കാം അല്ലെങ്കിൽ പിന്നെ എന്തിനു തൃശ്ശൂരിൽ നിന്നും എറണാകുളത്തു വന്ന് സലീം ഇന്ത്യ താമസിക്കണം. ദിലീപിനെ രക്ഷിക്കാൻ അഡ്വ ആളൂരിലേക്കുള്ള എളുപ്പ വഴിയായി സലീം ഇന്ത്യയെ ഉപയോഗപ്പെടുത്തിയതാകാം.

വീണ്ടും രണ്ടു ദിവസം കഴിഞ്ഞ് നാലഞ്ച് ഫോട്ടോകൾ മെയിലിൽ വന്നു. അഡ്വ. ബി.എ ആളൂരും സലീം ഇന്ത്യയും ഒന്നിച്ചുള്ള ഫോട്ടോ. അതൊരു പക്ഷേ വക്കീൽ ഓഫീസിൽ വച്ച് എടുത്തതാക്കാം ദിലീപിനു വേണ്ടി വാദിക്കുന്ന സലീം ഇന്ത്യയും പൾസർ സുനിക്കു വേണ്ടി വാദിക്കുന്ന അഡ്വ ആളൂരും ഒരുമിച്ചു കണ്ടത് കേമസ് അട്ടിമറിക്കാൻ അല്ലെങ്കിൽ പിന്നെ എന്തിനാകാം? ഇപ്പോഴത്തെ സാഹചര്യത്തിൽ എത്ര കോടി കൊടുത്താലും ദിലീപിനു ന്ഷ്ടമാവില്ല. എന്നാൽ അഡ്വ ബി എ ആളൂർ ആ കെണിയിൽ വീഴുമോ? എത്ര വലിയ കേസും തെളിവില്ലാതിരിക്കാന്മപലരും ചേർന്ന് വിചാരിച്ചാൽ പോരെ? ദിലീപിനെ രക്ഷപ്പെടുത്താൻ വേണ്ട പഴുതുകൾ?

ഫോട്ടോകൾ സത്യമാണ് അതിന്റെ പേരിൽ മാത്രം അതിന്റെ പേരിൽ മാത്രം അതിന്റെ പേരിൽ മാത്രം കേസ് അട്ടിമറിക്കാനാണ് സലീം ഇന്ത്യ ആളൂരിനെ കണ്ടതെന്നു പറഞ്ഞാൽ മുഖറ വിലയ്ക്കെടുക്കാൻ കഴിയില്ല. അവർ എന്താണ് സംസാരിച്ചതെന്ന് അറിയില്ല. അതിനും തെളിവുകൾ ഇല്ല. കേസുകളിൽ പലതരം കളികൾ നടക്കാറുണ്ട്. വലിയ കേസുകൾ ജനശ്രദ്ധ ആകർഷിച്ച ശേഷം തെളിവുകൾ ഇല്ല , തെളിവുകൾ നൽകാൻ ആരും വന്നില്ല എന്നൊക്കെ പറഞ്ഞ് പ്രതികൾ പുഷ്പം പോലെ രക്ഷപ്പെട്ടിട്ടുമുണ്ട്ം.

അഡ്വ ബി.എ ആളൂരും സലീം ഇന്ത്യയും വീണ്ടും കാണാൻ സാധ്യത ഉണ്ടാകും. ആദ്യത്തെ കൂടിക്കാഴ്‌ച്ചയിൽ കാര്യം നടക്കണമെന്നില്ല. വക്കീൽ സമ്മതിച്ചു കാണില്ല. അതേസമയം തന്നെ ഏൽപ്പിച്ച ഉദ്യമത്തിൽ നിന്നും പിന്മാഠറാൻ സലീം ഇന്ത്യ തയ്യാറാകുകയുമില്ല. ആളുകളെ തന്ത്രത്തിൽ വീഴ്‌ത്താൻ മിടുക്കനാണ് സലീം ഇന്ത്യ എന്നു കേട്ടിട്ടുണ്ട്. മണ്ടനായി അഭിനയിക്കുന്നതും സെന്റിമെന്റൽ ആകുന്നതുമാണ് അയാളുടെ ന്ന്പർ വൺ കള്ളത്തരം. അതിൽ ആളൂർ വക്കീൽ വീണിരിക്കുമോ. ഒരു ചെറിയ തെളിവ് അവർ തമ്മിലുള്ള സംഭാഷണശകലം കിട്ടാനുള്ള വഴി അന്വേഷഷിച്ചു. അതിനു വേണ്ടി ആളൂർ വക്കീലിന്റെ ഓഫീസിലും പരിസരങ്ങളിലും ഞാൻ ചെന്നു. പക്ഷേ വക്കീൽ ഓഫീസിൽ നിന്നും ഒരു രഹസ്യം പോലും പുറത്തു പോവില്ല. അത്രയ്ക്കു ശക്തമായിരുന്നു ആളൂർ വക്കീലിന്റെ ഓഫീസ് സംവിധാനം.

മാർച്ച് 12 ാം തീയതി ഉച്ചയ്ക്കു ശേഷം കോൾ വന്നു. രാത്രി ഏഴു മണിക്ക് മംഗളം ചാനലിൽ ചർച്ചയ്ക്കായി ആളൂരും സലീം ഇന്ത്യയും കൊച്ചിയിലെ ഓഫീസിലെത്തും. ആ വാർത്ത സത്യമാണെന്ന് അറിയാൻ കഴിഞ്ഞു. ചർച്ച ഏഴു മുതൽ ഏട്ടു വരെയാണ്. അതു കഴിഞ്ഞ് രണ്ടുപേരും എങ്ങോട്ടു പോകും എന്നറിയാനായി എന്റെ ശ്രമം. അന്ന് ചർച്ചയിൽ പങ്കെടുക്കേണ്ടിയിരുന്ന ഞാൻ തന്ത്രപൂർവ്വം ചർച്ചയിൽ പങ്കെടുക്കാതെ എറണാകുളത്ത് ക്യ്ാമ്പ് ചെയ്ത് സലീം ഇന്ത്യ-അഡ്വ ആളൂർ കൂടിക്കാഴ്‌ച്ചയുടെ രഹസ്യം അറിയാൻ വേണ്ടിയാണ്. രാത്രി എട്ടു മണി കഴിഞ്ഞപ്പോൾ മംഗളം ചാനലിൽ നിന്നും ഒരു സുഹൃത്ത് വിളിച്ചു പറഞ്ഞു.

ചർച്ച കഴിഞ്ഞു. അഡ്വ. ബി.എ ആളൂർ വക്കീലും സലീം ഇന്ത്യയും ഒരുമിച്ചാണ് ഇവിടുന്ന് പോയത്. 'ഞാൻ എറണാകുളം നോർത്തിൽ വക്കീലാഫീസിന്റെ പരിസരത്തുണ്ടായിരുന്നു. കുറേ കഴിഞ്ഞപ്പോൾ അഡ്വ ആളൂരും സലീം ഇന്ത്യയും വക്കീലാഫീസിന്റെ മുന്നിൽ വന്നിറങ്ങുന്നതും. രണ്ടാമത്തെ നിലയിലേക്കു പോകുന്നതും കണ്ടു. എന്തിനാണ് ഇരുവരം വീണ്ടും ഒന്നിച്ചത്. മറ്റെന്ത്ു ബന്ധമാണ് ഇരുവരും തമ്മിൽ ? ദിലീപിന്റെ കേസ് അട്ടിമറിക്കാനല്ലെങ്കിൽ, അങ്ങനെയെങ്കിൽ പൾസർ സുനി അറിഞ്ഞിരിക്കുമല്ലോ. മുമ്പോക്കെ പൾസർ സുനിയോട് സംസാരിക്കാൻ എന്റെ സുഹൃത്തിന്റെ ഒരാൾ ജയിലിൽ ഉണ്ടായിരുന്നു. എന്നാൽ അയാൾ ഇപ്പോൾ അവിടില്ല. എന്റെ മുമ്പിൽ വാതലുകൾ ഒന്നൊന്നായി അടയുന്നതുപോലെ തോന്നി.

ഒരു കാര്യം വ്യക്തമായി കേസ് ജയിക്കേണ്ടത് ദിലീപിന്റെ ആവശ്യമാണ്. എന്നാൽ അഡ്വ ബി എ ആളൂരിനെപ്പോലെ ലോകപ്രശസ്തനായ ഒരു അഭിഭാഷകൻ അറിഞ്ഞു കൊണ്ട് കേസ് അട്ടിമറിക്കാൻ കൂട്ടു നിൽക്കുമോ? അര മണിക്കൂർ കഴിഞ്ഞപ്പോൾ സലീം ഇന്ത്യ വക്കീൽ ആഫീസിൽ നിന്നും ഇറങ്ങി വരുന്നതു കണ്ടു. അപ്പോൾ സമയം ഒൻപതു മണി കഴിഞ്ഞിരുന്നു. ഞാൻ സലീമിനെ വിളിച്ചു സലീം എവിടെയാണ?  'തൃശൂരിലേക്കു പൊയ്ക്കൊണ്ടിരിക്കുന്നു'' സലീമും ആളൂർ വക്കീലും ഒരുമിച്ചിരുന്ന് എന്തോ ഗൂഢാലോചന നടത്തുന്നതായി അറിവു കിട്ടിയല്ലോ-'' ഏതു മണ്ടനാണ് അങ്ങനെ ഒരു വാർത്ത തന്നത്. അല്ല ഞാനെന്തിനാണ് ആളൂരിനെ കാണുന്നത്. ഇനി താങ്കൾക്ക് അങ്ങനെയും എഴുതാമല്ലോ. എന്റെ സാറേ നിങ്ങൾക്കു വേറെ പണിയില്ലെ?. പിന്നീട് ഞാൻ സംസാരിച്ചില്ല. എന്തോ കള്ളത്തരം ഉണ്ടെന്നു മനസ്സലായി. നടക്കട്ടെ.

എനിക്കു കിട്ടിയ വാർത്ത സത്യമാണ്. സലീം ഇന്ത്യ വക്കീലിനെ സമീപിച്ചത് കേസ് അട്ടിമറിക്കുന്ന കാര്യം സംസാരിക്കാനായിരുന്നു. അതിനു എത്ര രൂപയാണ് ഓഫർ ചെയ്തത് എന്നു മാത്രം അറിയില്ല. സലീം ഇന്ത്യയുടെ പ്രലോഭനങ്ങളിൽ ആളൂർ വക്കീൽ വീണോ? അതൊന്നും വ്യക്തമല്ല ഒരു കാര്യം ഉറപ്പാണ്. മന്ദബുദ്ധി കളിച്ച് സലീം ഇന്ത്യ ദിലീപിനെ രക്ഷിച്ചെടുക്കാൻ ബുദ്ധിപരമായ കളിയാണ് കളിച്ചു കൊണ്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ ദിലീപ് ക്യാമ്പ് സന്തോഷത്തിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP