Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

രോഗിയെ തലകീഴായി കിടത്തിയ ആംബുലൻസ് ഡ്രൈവർ അറസ്റ്റിൽ; പാലക്കാട് സ്വദേശി ഷെരീഫിനെ അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തിൽവിട്ടു; മെഡിക്കൽ കോളജ് ജീവനക്കാരുടെ ഭാഗത്ത് വീഴ്ചയില്ലെന്ന് ആശുപത്രി അധികൃതരുടെ വിശദീകരണം

രോഗിയെ തലകീഴായി കിടത്തിയ ആംബുലൻസ് ഡ്രൈവർ അറസ്റ്റിൽ; പാലക്കാട് സ്വദേശി ഷെരീഫിനെ അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തിൽവിട്ടു; മെഡിക്കൽ കോളജ് ജീവനക്കാരുടെ ഭാഗത്ത് വീഴ്ചയില്ലെന്ന് ആശുപത്രി അധികൃതരുടെ വിശദീകരണം

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: വാഹനാപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിലെത്തിച്ച രോഗിയെ തലകീഴായി കിടത്തിയ ആംബുലൻസ് ഡ്രൈവർ അറസ്റ്റിൽ. പാലക്കാട് സ്വദേശി ഷെരീഫിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് ജാമ്യത്തിൽവിട്ടു.

രോഗിയെ തലകീഴായി കിടത്തിയ സംഭവത്തിൽ ആംബുലൻസ് ഡ്രൈവർക്ക് വീഴ്ച സംഭവിച്ചതായി തൃശൂർ മെഡിക്കൽ കോളജ് സൂപ്രണ്ട് ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്ക്ക് നൽകിയിരുന്നു. മെഡിക്കൽ കോളജ് ആശുപത്രി ജീവനക്കാരുടെ ഭാഗത്ത് വീഴ്ചയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ആംബുലൻസിൽ ഒപ്പം വന്ന അറ്റൻഡർ വീൽ ചെയറാണ് ആവശ്യപ്പെട്ടത്. അതുകൊണ്ടാണ് വീൽ ചെയർ നൽകിയതെന്നും സുപ്രണ്ട് റിപ്പോർട്ട് നൽകി.

ആംബുലൻസിൽ മലമൂത്ര വിസർജനം നടത്തിയതിന്റെ പേരിലാണ് രോഗിയെ സ്‌ട്രെച്ചറിൽ തലകീഴായി കിടത്തിയത്. പരിക്കേറ്റു തൃശൂർ മെഡിക്കൽ കോളജിലെത്തിച്ചപ്പോഴായിരുന്നു സംഭവം. രോഗി ശനിയാഴ്ച പുലർച്ചെ മരിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP