Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കത്രീന കൈഫിന്റെ പിൻഗാമിയാകാൻ ന്യൂ പോർട്ടിൽ നിന്നും ബനീറ്റ എത്തുന്നു; ഇന്ത്യൻ വംശജയായ വെയിൽസിലെ പെൺകുട്ടി മുഖം കാണിച്ച പരസ്യം ഇന്ത്യയിൽ കണ്ടത് ലക്ഷങ്ങൾ; ബോളിവുഡിന്റെ മുഖമാകുന്ന പെൺകുട്ടിയെ പരിചയപ്പെടുത്തി മാധ്യമങ്ങൾ

കത്രീന കൈഫിന്റെ പിൻഗാമിയാകാൻ ന്യൂ പോർട്ടിൽ നിന്നും ബനീറ്റ എത്തുന്നു; ഇന്ത്യൻ വംശജയായ വെയിൽസിലെ പെൺകുട്ടി മുഖം കാണിച്ച പരസ്യം ഇന്ത്യയിൽ കണ്ടത് ലക്ഷങ്ങൾ; ബോളിവുഡിന്റെ മുഖമാകുന്ന പെൺകുട്ടിയെ പരിചയപ്പെടുത്തി മാധ്യമങ്ങൾ

ലണ്ടൻ: ലണ്ടനിൽ ഫാഷൻ മോഡലായി കരിയർ തുടങ്ങിയ യുകെ പൗരത്വമുള്ള കത്രീന കൈഫ് ബോളിവുഡിലെ തിളങ്ങുന്ന താരമായത് പോലെ അവരുടെ പാത പിന്തുടർന്ന് യുകെയിൽ നിന്നുള്ള മറ്റൊരു അഭിനേത്രിയിതാ ബോളിവുഡിന്റെ മനം കവരാനെത്തുന്നു. ന്യൂപോർട്ടിലെ കെയർലിയോണിൽ നിന്നുമുള്ള മോഡലായ ബനീറ്റ സന്ദുവെന്ന മിടുമിടുക്കിയാണിത്. 20 കാരിയായ ഈ പെൺകുട്ടി മുഖം കാണിച്ച റിഗ്ലെസ് ച്യൂയിംഗത്തിന്റെ പരസ്യം ഹിറ്റായി ഇന്ത്യയിൽ ലക്ഷക്കണക്കിന് പേർ കണ്ടതിനെ തുടർന്നാണ് വെയിൽസിലെ ഈ ഇന്ത്യൻ വംശജയ്ക്ക് ബോളിവുഡിലേക്ക് വഴി തുറന്നിരിക്കുന്നത്.

ഇതിനെ തുടർന്ന് ബോളിവുഡിലെ മുൻനിര സംവിധായകനായ ഷൂജിത്ത് സിർകാർ തന്റെ പുതിയ സിനിമയിലെ നായികയായി ബനീറ്റയെ തെരഞ്ഞെടുത്ത് കഴിഞ്ഞു. ഈ വിധത്തിൽ ബോളിവുഡിന്റെ മുഖമാകുന്ന പെൺകുട്ടിയെ പരിചയപ്പെടുത്താൻ വിദേശ മാധ്യമങ്ങൾ വൻ ആവേശമാണ് പ്രകടിപ്പിക്കുന്നത്. ബനീറ്റ അഭിനയിച്ച പരസ്യം 40 മില്യണോളം പേർ കണ്ടതിനെ തുടർന്ന് നിരവധി സിനിമാസംവിധായകർ ഈ സുന്ദരിയെ ശ്രദ്ധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. സിർകാർ ബനീറ്റയെ നായികയാക്കി സംവിധാനം ചെയ്യുന്ന സിനിമ ഒക്ടോബറിലാണ് ആരംഭിക്കുന്നത്.

ബ്രിട്ടീഷ് ടെലിവിഷൻ ചാനലുകൾ കണ്ടാണ് താൻ വളർന്നതെന്നും അഭിനയിക്കാനുള്ള പ്രചോദനം അതിൽ നിന്നാണുണ്ടായതെന്നും ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ ബനീറ്റ വെളിപ്പെടുത്തിയിരുന്നു. പത്താം വയസിൽ തനിക്ക് അഭിനയിക്കാനുള്ള ആഗ്രഹം താൻ അമ്മയോട് വെളിപ്പെടുത്തിയിരുന്നുവെന്നും ഈ പെൺകുട്ടി പറയുന്നു. അമ്മ ഇത് ഗൗരവമായി എടുക്കുകയും ഒരു ഏജന്റ് മുഖാന്തിരം ഇതിന് ശ്രമിക്കുകയും ചെയ്തിരുന്നു. ചെറുപ്പത്തിൽ ചില ചെറിയ റോളുകൾ അഭിനയിക്കുകയും ചെയ്തിരുന്നു. എന്നാൽ വിദ്യാഭ്യാസത്തിന് മുൻഗണന നൽകിയിരുന്നതിനാൽ തുടർന്ന് അതിൽ മാത്രമായിരുന്നു ശ്രദ്ധ. തുടർന്ന് 18 വയസിന് ശേഷമായിരുന്നു വലിയ റോളുകൾ ചെയ്തിരുന്നത്.

ബനീറ്റ അഭിനയിച്ച ഒരു വോഡഫോൺ പരസ്യവും ഇന്ത്യയിൽ ഹിറ്റായിരുന്നു. ഇതിനെ തുടർന്നാണ് റിഗ്ലെസിന്റെ പരസ്യത്തിലേക്ക് ഇവർക്ക് അവസരം ലഭിച്ചത്. ലണ്ടനിലെ കിങ്സ് കോളജിൽ ഇംഗ്ലീഷ് സാഹിത്യം പഠിക്കുന്നതിനിടെയാണ് ഇപ്പോൾ ബോളിവുഡിൽ നിന്നും വിളി വന്നിരിക്കുന്നത്. ആദ്യ ചിത്രം അഭിനയം പഠിക്കാനുള്ള അവസരമായിട്ടാണ് ബനീറ്റ കാണുന്നത്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം തന്റെ ഗ്രാന്റ് പാരന്റ്സ് പഞ്ചാബിൽ നിന്നാണ് ബ്രിട്ടനിലേക്ക് കുടിയേറിയതെന്ന് ബനീറ്റ പറയുന്നു.

ബനീറ്റയുടെ മാതാപിതാക്കൾ യുകെയിൽ ജനിച്ചവരാണ്. തുടർന്ന് ബനീറ്റയും സഹോദരിയും ഇവിടെ തന്നെ ജനിച്ച് വളരുകയായിരുന്നു. ഇന്ത്യയിൽ നിലവിൽ ബന്ധുക്കളൊന്നുമില്ലെങ്കിലും അവിടുത്തെ സംസ്‌കാരത്തെ കുറിച്ച് പഠിക്കാൻ ബനീറ്റ താൽപര്യം പ്രകടിപ്പിക്കുന്നു. കന്നി ചിത്രത്തിൽ വരുൺ ധവാനാണ് ബനീറ്റയുടെ നായകൻ. ഹോട്ടൽ മാനേജ്മെന്റിന് പഠിക്കുന്ന വിദ്യാർത്ഥികളുടെ കഥയാണിത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP