Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എമിറേറ്റ്‌സ് കപ്പ് ' 18 ; കാസർകോടൻ ഫുട്‌ബോളിന്റെ പഴയകാല ഗോളടി യന്ത്രം ടൈറ്റാനിയം താരം അഷ്റഫ് മാവിലാകടപ്പുറത്തെ ആദരിക്കും

എമിറേറ്റ്‌സ് കപ്പ് ' 18 ; കാസർകോടൻ ഫുട്‌ബോളിന്റെ പഴയകാല ഗോളടി യന്ത്രം ടൈറ്റാനിയം താരം അഷ്റഫ് മാവിലാകടപ്പുറത്തെ ആദരിക്കും

ജാഫർ കാഞ്ഞിരായിൽ

അബുദാബി : പ്രവാസ ലോകത്തെ ഫുട്‌ബോളിന്റെ ലഹരിലാഴ്‌ത്തി മാർച്ച് 30 ന് അബുദാബി മദീനത്ത് സായിദ് ഫുട്ബോൾ ഗ്രൗണ്ടിൽ അരങ്ങേറുന്ന എമിറേറ്റ്‌സ് കപ്പ് '18 സോക്കർലീഗ് ചാമ്പ്യൻഷിപ്പിൽ പഴയകാല കാസർകോടൻ സെവൻസ് ഫുട്‌ബോളിലെ മുന്നേറ്റ നിരയിലെതുറുപ്പ് ചീട്ടും കേരള ഫുട്‌ബോൾ സൗന്ദര്യത്തിന്റെ ഗ്ലാമർ ക്ലബുകളിലൊന്നുമായ തിരുവനന്തപുരം ടൈറ്റാനിയത്തിന്റെ പഴയകാല താരം അഷ്റഫ് പടന്നയെ സ്നേഹവായ്പുകൾ നൽകി ആദരിക്കും.

വിദ്യാഭ്യാസ കാലഘട്ടത്തിൽ തന്നെ സ്‌കൂൾ തലം മുതലെ കായിക ഇനങ്ങളിൽ തന്റെതായ വ്യക്തിമുദ്ര പതിച്ച അഷ്റഫ് പടന്ന അത്ലറ്റിക് ഇനങ്ങളിൽ നിരവധി തവണ സ്‌കൂൾതലങ്ങളിലെ ജേതാവും കൂടിയായിരുന്നു. മാവിലാകടപ്പുറം റഹ്മാനിയ , ഗ്രീൻച്ചാൽഇഞ്ചസ് എന്നീ ക്ലബുകളിലൂടെ കളിച്ച് തുടങ്ങിയ അഷ്റഫ് പടന്ന കാഞ്ഞങ്ങാട്ബ്രദേർസ് ക്ലബിന്റെ മിന്നും താരമായാണ് ഫുട്ബോൾ മൈതാനിയിലേക്ക്‌ബൂട്ടണിഞ്ഞെത്തുന്നത് , പയ്യന്നൂർ കോളേജിൽ പഠിക്കുന്ന കാലത്ത് കാലിക്കറ്റ്‌യൂണിവേഴ്സിറ്റി ക്ക് വേണ്ടി സൗത്ത് സോൺ മത്സരത്തിൽ കളിക്കാനും ഗോളടിക്കാനും ഈതാരത്തിന് സാധിച്ചിട്ടുണ്ട് , പിന്നീട് പ്രഫഷണൽ ക്ലബുകളായ തൃക്കരിപ്പൂർആക്‌മെക്ക് വേണ്ടി കൗമുദി കപ്പിലും , മാംഗ്ലൂർ സ്‌പോട്ടിങ്ങിന് വേണ്ടി
മംഗലാപുരത്ത് നടന്ന കളികളിലും , ഷൂട്ടേർസ് പടന്ന ക്ക് വേണ്ടിയും അഷ്റഫ് പടന്നനിരവധി തവണ ബൂട്ടണിഞ്ഞു.

മലബാറിന്റെ മാത്രം ഫുട്‌ബോൾ സൗന്ദര്യമായ സെവൻസ് ഫുട്‌ബോളിലെ കാസർകോട് ജില്ലയിലെഎക്കാലത്തെയും മികച്ച താരം തന്നെയായിരുന്നു അഷ്റഫ് , അന്ന് കാസർകോട് ജില്ലയിൽനടക്കുന്ന മികച്ച ഫുട്ബോൾ ചാമ്പ്യൻഷിപ്പായ എൻഎ ട്രോഫി ആറ് തവണ ബ്രദേർസ്
കാഞ്ഞങ്ങാടിന് നേടി കൊടുക്കാനും ജില്ലയിലെ ഒട്ടുമിക്ക ടൂർണമെന്റുകളിലെ മികച്ചതാരമാകാനും , കൂടാതെ കാസർകോട് ജില്ലാ സബ്ജൂനിയർ ടീം വൈസ് ക്യാപ്റ്റൻ , ജൂനിയർജില്ലാ ക്യാപ്റ്റൻ , സീനിയർ ജില്ലാ താരം എന്നീ നിലകളിൽ കാസർകോട് ജില്ലക്ക്‌വേണ്ടി ബൂട്ടണിയാനും അഷ്റഫിന് സാധിച്ചിട്ടുണ്ട്.

തിരൂരിൽ വെച്ച് നടന്ന കൗമുദി കപ്പിൽ തൃക്കരിപ്പൂർ ആക്‌മെക്ക് വേണ്ടി ബൂട്ടണിഞ്ഞ്‌കേരളത്തിലെ ഏറ്റവും മികച്ച ടീമുകളിലൊന്നായ തിരുവനന്തപുരം ടൈറ്റാനിയത്തിന്റെഗോൾവലയം ചലിപ്പിക്കാൻ സാധിച്ചത് തുടക്കകാലത്ത് അദ്ദേഹത്തിന്റെ കരിയറിലെ മികച്ചനേട്ടമായി , തുടർന്ന് ടൈറ്റാനിയം ക്ലബിലേക്ക് എത്തിയ അഷ്റഫ് പടന്ന കാസർകോട്കാലിക്കടവിലും നിലേശ്വരത്തും വെച്ച് നടന്ന കൗമുദി ട്രോഫിയിൽ ടൈറ്റാനിയത്തിന്റെവിജയശില്പികളിലൊരാളാവുകയും ചെയ്തു തുടർന്ന് ഇന്ത്യയിലെ തന്നെ മികച്ച ക്ലബ്ഫുട്‌ബോൾ ചാമ്പ്യൻഷിപ്പുകളായ ഫെഡറേഷൻ കപ്പ് , ഡെൽഹി ഡുറന്റോ കപ്പ് , കൽകട്ടഐഎഫ്എ ഷീൽഡ് , ബോംബെ റോവേർസ് കപ്പ് , കൽക്കട്ട ഏയർലൈൻസ് കപ്പ് , സേട്ട് നാഗ്ജികപ്പ് കോഴിക്കോട് , മാമ്മൻ മാപിള കോട്ടയം , തൃശ്ശൂർ എൻഎ ഡേവിഡ് , കണ്ണൂർ ശ്രീ
നാരായണ , സിക്കിം ഗവർണേസ് കപ്പ് , ഒഡീഷ കലിംഗ കപ്പ് , സിസേർസ് കപ്പ് എന്നിവയിൽതിരുവനന്തപുരം ടൈറ്റാനിയത്തിന് വേണ്ടി മുന്നേറ്റ നിരയിലെ മികച്ച താരമായികളിക്കാനും കരിയറിലെ ഒട്ടുമിക്ക മികച്ച പ്രകടനങ്ങൾക്ക് വഴിയൊരുക്കാനും അഷ്റഫ്പടന്നക്ക് സാധ്യമായി

തന്നെ ഫുട്ബോളിന്റെ വശ്യസൗന്ദര്യത്തിന്റെ മാസ്മര ലോകത്ത് കൈപിടിച്ച് ഉയർത്തികൊണ്ട് വന്നത് മലബാറിലെ ഫുട്‌ബോൾ സംഘാടകരിലെ കാസർഗോഡൻ ഫുട്‌ബോളിന്റെ ബഹുബലി സിഡിഖാദിർച്ച എന്ന കൂൾഡ്രിങ്‌സ് അബ്ദുൽ ഖാദർ ആണെന്ന് അഷ്റഫ് പടന്ന എന്നും
നന്ദിയോടെ സ്മരിക്കുന്നു , കൂൾഡ്രിങ്‌സ് അബ്ദുൽ ഖാദിർച്ചയുടെ നാമദേയത്തിലാണ്അദ്ദേഹത്തിന്റെ സ്മരണാർത്ഥം മികച്ച കാസർഗോട്ടെ പഴയകാല താരങ്ങളെ മാർച്ച് 30 ന്അബുദാബി യിൽ നടക്കുന്ന എമിറേറ്റ്‌സ് കപ്പ് '18 സോക്കർ ലീഗിൽ വെച്ച്ആദരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP