Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

യുഎഇ ഭരണാധികാരിയും സൗദി കിരീടാവകാശിയും വാശിക്ക് ലേലം വിളിച്ചപ്പോൾ ഡാവിഞ്ചിയുടെ പെയിന്റിന് ലഭിച്ചത് 29,000 കോടി രൂപ! ലോകത്തെ ഏറ്റവും വില കൂടിയ പെയിന്റിങ് എന്ന ഖ്യാതി സാൽവതോർ മുൻഡിക്ക് ലഭിച്ചത് ബിഡ് ചെയ്യുന്നത് ഖത്തറെന്ന പേടിയിൽ; മുഹമ്മദ് ബിൻ സൽമാന്റെ പോക്കറ്റിൽ നിന്നും ശതകോടികൾ ഒഴുകിയതിന്റെ രഹസ്യം പുറത്ത് വിട്ട് ന്യൂയോർക്ക് ടൈംസ്

യുഎഇ ഭരണാധികാരിയും സൗദി കിരീടാവകാശിയും വാശിക്ക് ലേലം വിളിച്ചപ്പോൾ ഡാവിഞ്ചിയുടെ പെയിന്റിന് ലഭിച്ചത് 29,000 കോടി രൂപ! ലോകത്തെ ഏറ്റവും വില കൂടിയ പെയിന്റിങ് എന്ന ഖ്യാതി സാൽവതോർ മുൻഡിക്ക് ലഭിച്ചത് ബിഡ് ചെയ്യുന്നത് ഖത്തറെന്ന പേടിയിൽ; മുഹമ്മദ് ബിൻ സൽമാന്റെ പോക്കറ്റിൽ നിന്നും ശതകോടികൾ ഒഴുകിയതിന്റെ രഹസ്യം പുറത്ത് വിട്ട് ന്യൂയോർക്ക് ടൈംസ്

വിശ്രുത ചിത്രകാരൻ ലിയനാർഡോ ഡാവിഞ്ചിയുടെ ലോക പ്രശസ്ത പെയിന്റിങ് സാൽവതോർ മുൻഡി ഇക്കഴിഞ്ഞ നവംബറിൽ 29,000 കോടി രൂപ ലേലത്തിൽ പോയത് വൻ വാർത്താപ്രാധാന്യം നേടിയിരുന്നുവല്ലോ. സൗദി രാജകുമാരനായ ബാഡർ ബിൻ അബ്ദുല്ലയാണിത്രയും തുക കൊടുത്ത് ഈ പെയിന്റിംഗിന് വാങ്ങിയിരുന്നത്.

സൗദി കിരീടാവകാശിയായ മുഹമ്മദ് ബിൻ സൽമാന് വേണ്ടിയാണിത് വാങ്ങിയതെന്ന് സൗദി കൊട്ടാര ഉറവിടങ്ങൾ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ഈ പെയിന്റിംഗിന് വേണ്ടി യുഎഇ ഭരണാധികാരിയും സൗദി കിരീടാവകാശിയും തമ്മിൽ വാശിയേറിയ ലേലം വിളി നടന്നതിനെ തുടർന്നാണ് പെയിന്റിംഗിന്റെ വില ഇത്രയും വർധിച്ച് ലോകത്തിലെ ഏറ്റവും വിലകൂടിയ പെയിന്റിംഗെന്ന ഖ്യാതി സാൽവതോർ മുൻഡിക്ക് ലഭിച്ചിരിക്കുന്നത്. 

ഈ പെയിന്റിങ് സ്വന്തമാക്കാൻ ബിഡ് ചെയ്യുന്ന തങ്ങളുടെ എതിരാളിയായ ഖത്തറാണെന്ന വാശിയിലായിരുന്നു യുഎഇ ഭരണാധികാരിയും സൗദി കിരീടാവകാശിയും മത്സരിച്ച് ലേലം വിളിച്ച് ഇത്രയ്ക്കും വില കൂട്ടിയതെന്നും ഇപ്പോൾ വെളിപ്പെട്ടിട്ടുണ്ട്. ഇതിനായി മുഹമ്മദ് ബിൻ സൽമാന്റെ പോക്കറ്റിൽ നിന്നും ശതകോടികൾ ഒഴുകിയതിന്റെ രഹസ്യം പുറത്ത് വിട്ട് ന്യൂയോർക്ക് ടൈംസ് രംഗത്തെത്തിയിരിക്കുകയാണ്.

ക്രിസ്റ്റിയുടെ ന്യൂയോർക്ക് ഓക്ഷനിലേക്ക് ഈ പെയിന്റിങ് സ്വന്തമാക്കുന്നതിനായി ലേലം വിളിക്കാൻ യുഎഇ ഭരണാധികാരി മുഹമ്മദ് ബിൻ സയെദ് തന്റെ ഒരു പ്രതിനിധിയെ അയച്ചുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്.അബുദാബി മ്യൂസിയത്തിലേക്ക് ഈ പെയിന്റിങ് എത്തിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.

ഈ പെയിന്റിങ് സ്വന്തമാക്കാൻ തങ്ങൾക്കെതിരെ ലേലം വിളിക്കുന്നത് ഖത്തർ രാജകുടുംബമാണെന്ന പേടിയിലായിരുന്നു യുഎഇ ഭരണാധികാരിയും സൗദി കിരീടാവകാശിയും വാശിക്ക് ലേലം വിളിച്ചിരുന്നത്. ഖത്തറും ഈ പെയിന്റിങ് സ്വന്തമാക്കുന്നതിന് നല്ല താൽപര്യമെടുത്തിരുന്നുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്.

അതായത് ഒരു വർഷം മുമ്പ് ഈ പെയിന്റിംഗിന് ഖത്തർ 80 മില്യൺ ഡോളർ വാഗ്ദാനം ചെയ്തിരുന്നുവെന്നാണ് എമിറേറ്റ്സ് പാലസിലെ ഒരു ഉറവിടം വെളിപ്പെടുത്തുന്നത്.എന്നാൽ ഈ പെയിന്റിങ് ക്രിസ്തുമതവുമായി വളരെ ബന്ധപ്പെട്ടതാണെന്ന് തോന്നിയതിനാൽ ഖത്തർ അപ്പോൾ ഇത് വാങ്ങാതെ പിൻവാങ്ങുകയായിരുന്നുവെന്നും എമിറേറ്റ്സ് പാലസ് ഉറവിടം വെളിപ്പെടുത്തുന്നു.

ഖത്തർ അന്ന് വാഗ്ദാനം ചെയ്ത തുകയ്ക്ക് ഈ പെയിന്റിങ് നൽകിയിരുന്നുവെങ്കിൽ ഈ പെയിന്റിംഗിന്റെ ഉടമയായ റഷ്യൻ ബില്യണയർ ഡിമിത്രി റൈബോളോവിന് വൻ നഷ്ടമായിരുന്നു സംഭവിക്കുക.

2013ൽ സ്വിസ് ആർട്ട് ഡീലറായ യൈവെവ്സ് ബൗവിയറിനോട് ഈ പെയിന്റിങ് വാങ്ങുമ്പോൾ ഡിമിദ്രി 127.5 മില്യൺ ഡോളറായിരുന്നു നൽകിയിരുന്നത്. ഈ കച്ചവടത്തിലൂടെ റഷ്യൻ ടൈക്കൂണിന് 322.8 മില്യൺ ഡോളറാണ് ലാഭമുണ്ടായിരിക്കുന്നത്. മുഹമ്മദ് ബിൻ സൽമാൻ 450 മില്യൺ ഡോളർ കൊടുത്ത് ഈ പെയിന്റിങ് സ്വന്തമാക്കിയത് അന്ന് വൻ വിമർശത്തിനാണ് വഴിയൊരുക്കിയിരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP