Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചെങ്ങന്നൂർ ഉപതെരെഞ്ഞെടുപ്പിൽ മണ്ഡലത്തിലെ എല്ലാ ബൂത്തുകളിലും വിവിപാറ്റ് മെഷീനുകൾ ഉപയോഗിക്കണം; മുഴുവൻ ബൂത്തുകളിലേയും വിവിപാറ്റ് സ്ലിപ്പുകൾ എണ്ണി വോട്ടിങ് മെഷീനിലെ ഫലവുമായി ഒത്തുനോക്കണമെന്ന ആവശ്യവുമായി ആം ആദ്മി പാർട്ടി സ്ഥാനാർത്ഥി കോടതിയിൽ

ചെങ്ങന്നൂർ ഉപതെരെഞ്ഞെടുപ്പിൽ മണ്ഡലത്തിലെ എല്ലാ ബൂത്തുകളിലും വിവിപാറ്റ്  മെഷീനുകൾ ഉപയോഗിക്കണം; മുഴുവൻ ബൂത്തുകളിലേയും വിവിപാറ്റ് സ്ലിപ്പുകൾ എണ്ണി വോട്ടിങ് മെഷീനിലെ ഫലവുമായി ഒത്തുനോക്കണമെന്ന ആവശ്യവുമായി ആം ആദ്മി പാർട്ടി സ്ഥാനാർത്ഥി കോടതിയിൽ

ചെങ്ങന്നൂർ: ചെങ്ങന്നൂർ ഉപതെരെഞ്ഞെടുപ്പിൽ മണ്ഢലത്തിലെ എല്ലാ ബൂത്തുകളിലും വിവിപാറ്റ് മെഷീനുകൾ ഉപയോഗിക്കണമെന്നും, മുഴുവൻ ബൂത്തുകളിലേയും വിവിപാറ്റ് സ്ലിപ്പുകൾ എണ്ണി വോട്ടിങ് മെഷീനിലെ ഫലവുമായി ഒത്തുനോക്കണമെന്നും ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി ചെങ്ങന്നൂർ മണ്ഢലം കൺവീനർ രാജീവ് പള്ളത്ത് ഇന്ന് കേരളാ ഹൈക്കോടതിയിൽ റിട്ട് ഹർജ്ജി സമർപ്പിച്ചു. മാർച്ച് 22ന് കേന്ദ്ര തെരെഞ്ഞെടുപ്പു കമ്മീഷനും, സംസ്ഥാന മുഖ്യ തെരെഞ്ഞെടുപ്പ് ഓഫീസർക്കും നൽകിയ നിവേദനങ്ങളിന്മേൽ നടപടിയുണ്ടാവാത്തതിനേത്തുടർന്നാണ് ഹൈക്കോടതിയെ സമീപിക്കുന്നത്. ഹർജ്ജി തിങ്കളാഴ്‌ച്ച പരിഗണിച്ചേക്കും.

2013ലെ സുബ്രഹ്മണ്യൻ സ്വാമി വേഴ്സസ് ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ വിധിയിൽ വോട്ടർമ്മാരുടെ 'വിശ്വാസം പുനഃസ്ഥാപിക്കാൻ' വിവിപാറ്റ് എല്ലാ ബൂത്തുകളിലും സ്ഥാപിക്കണമെന്ന് ചീഫ് ജസ്റ്റിസ് സദാശിവത്തിന്റെ വിധിയുണ്ട്. തുടർന്ന് അതു നടപ്പാക്കാത്തതു മൂലം വന്ന കോടതിയലക്ഷ്യ ഹർജ്ജിയിൽ സുപ്രീംകോടതി ഇലക്ഷൻ കമ്മീഷന് വിവിപാറ്റ് ഘട്ടംഘട്ടമായി നടപ്പാക്കാൻ സമയം നീട്ടി നൽകി. എന്നാൽ മുഴുവൻ ബൂത്തുകളിലും വിവിപാറ്റ് ഉപയോഗിക്കുന്ന തെരെഞ്ഞെടുപ്പകളിൽ പോലും സ്ലിപ്പുകൾ 1% മുതൽ 5% വരെ മാത്രമേ എണ്ണാറുള്ളൂ. ചെങ്ങന്നൂരിൽ മുഴുവൻ വിവിപാറ്റ് സ്ലിപ്പുകളും എണ്ണണമെന്നാണ് ഹർജ്ജിയിലെ ആവശ്യം. മുഴുവൻ വിവിപാറ്റ് സ്ലിപ്പികളു എണ്ണി വോട്ടിങ് മെഷീനിലെ ഫലവുമായി ഒത്തുനോക്കുമ്പൊഴേ വോട്ടർമ്മാരുടെ ആശങ്ക ദൂരീകരിക്കാനാവൂ.

ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ ആം ആദ്മി മത്സരിക്കുന്നത് കേവലം വിജയം മാത്രം ലക്ഷ്യമിട്ടല്ലെന്ന് സംസ്ഥാന കൺവീനർ സി.ആർ.നീലകണ്ഠൻ പറഞ്ഞു. ഇന്ത്യൻ ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലയായ തിരഞ്ഞെടുപ്പ് സംവിധാനം വിശ്വാസയോഗ്യമാണെന്ന് ഉറപ്പു വരുത്തേണ്ട ബാധ്യത കൂടി പാർട്ടി ഏറ്റെടുക്കുകയാണ്. വി.വി.പാറ്റ് സ്ലിപ്പുകൾ മുഴുവൻ എണ്ണി നോക്കി ഒത്തുനോക്കുന്നത് മാത്രമാണ് സംശയത്തിന്റെ നിഴലിലായ വോട്ടിങ് യന്ത്രത്തിന് വിശ്വാസ്യത നേടിയെടുക്കാനുള്ള ഏക മാർഗ്ഗമെന്നും സി.ആർ പറഞ്ഞു.

കർണ്ണാടക തിരഞ്ഞെടുപ്പ് പ്രഖ്യാപനം പോലും ചോർന്നത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ തന്നെ വിശ്വാസ്യതയെ ബാധിച്ച പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ് സമ്പ്രദായം തന്നെ അട്ടിമറിക്കപ്പെടുന്നു എന്ന ആശങ്ക ബലപ്പെടുന്ന സാഹചര്യത്തിൽ നിയമ പോരാട്ടം മാത്രമാണ് പാർട്ടിയുടെ മുമ്പിലുള്ള ഏക പോംവഴിയെന്ന് സി ആർ പറഞ്ഞു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP