Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ടീമിനെ പരിശീലപ്പിച്ചത് മികച്ച അനുഭവമായിരുന്നു; ടീമിന്റെ സംസ്‌കാരത്തിൽ എനിക്കും ഉത്തരവാദിത്തമുണ്ട്; ഈ യുവതാരങ്ങളോട് ഓസ്‌ട്രേലിയൻ ജനത ക്ഷമിക്കുമെന്ന് പ്രതീക്ഷിക്കുന്നു; വിവാദങ്ങൾക്കൊടുവിൽ പടിയിറങ്ങൽ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയൻ പരിശീലകൻ ഡാരൻ ലേമാൻ

ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ടീമിനെ പരിശീലപ്പിച്ചത് മികച്ച അനുഭവമായിരുന്നു; ടീമിന്റെ സംസ്‌കാരത്തിൽ എനിക്കും ഉത്തരവാദിത്തമുണ്ട്; ഈ യുവതാരങ്ങളോട് ഓസ്‌ട്രേലിയൻ ജനത ക്ഷമിക്കുമെന്ന് പ്രതീക്ഷിക്കുന്നു; വിവാദങ്ങൾക്കൊടുവിൽ പടിയിറങ്ങൽ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയൻ പരിശീലകൻ ഡാരൻ ലേമാൻ

കേപ്ടൗൺ: വിവാദങ്ങൾ കൊണ്ട് ഉഴറുന്ന ഓസ്‌ട്രേലിയൻ ടീമിന്റെ പരിശീലക സ്ഥാനം താൻ രാജി വെക്കുന്നതായി ഡാരൻ ലേമാൻ. പന്തിൽ കൃത്രിമം കാണിച്ചെന്ന് കണ്ടെത്തി നായകൻ സ്റ്റീവൻ സ്മിത്തിനും ഡേവിഡ് വാർണർക്കും ഒരു വർഷം വിലക്ക് നൽകിയ സാഹചര്യത്തിലാണ് കഴിഞ്ഞ അഞ്ച് വർഷമായി ഓസ്‌ട്രേലിയൻ നായകനായിരുന്ന ലേമാൻ വിടവാങ്ങുന്നത്. രണ്ട് ആഷസ് പരമ്ബരയും 2015 ലോകകപ്പും ലേമാന്റെ കീഴിലായിരുന്നു ഓസ്‌ട്രേലിയ നേടിയത്.

ഇത് ക്രിക്കറ്റ് ഓസ്‌ട്രേലിയക്ക് അവലോകനം നടത്താനും ജനവിശ്വാസം വീണ്ടെടുക്കാനുള്ള മാറ്റങ്ങൾ നടപ്പാക്കാനും സഹായിക്കും.ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ടീമിനെ പരിശീലപ്പിച്ചത് മികച്ച അനുഭവയിരുന്നു. ടീമിന്റെ സംസ്‌കാരത്തിൽ എനിക്കും ഉത്തരവാദിത്തമുണ്ട്. ഈ യുവതാരങ്ങളോട് ഓസ്‌ട്രേലിയൻ ജനത ക്ഷമിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. അവർ ഒരു ഗുരുതര തെറ്റാണ് ചെയ്‌തെങ്കിലും അവർ മോശപ്പെട്ട ആളുകളല്ലെന്നും ലേമാൻ പറഞ്ഞു.

2019 ആഷസ് വരെ കരാർ ഉള്ള ലേമാൻ രാജി വെക്കുന്നത് ടീമിന് വലിയ തിരിച്ചടിയാണ് ഉണ്ടാക്കുക. എന്നാൽ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ അവസാന ടെസ്റ്റിന് ശേഷമായിരിക്കും ലേമാൻ പടിയിറങ്ങുക.

അതേ സമയം ഒരു വർഷം വിലക്ക് നേരിട്ട സ്റ്റീവൻ സ്മിത്ത് പൊട്ടിക്കരഞ്ഞ് കൊണ്ട് മാധ്യമ പ്രവർത്തകർക്ക് മുന്നിൽ കുറ്റം ഏറ്റ് പറഞ്ഞു. ദക്ഷിണാഫ്രിക്കയിൽ നിന്നും തിരിച്ചെത്തിയ ശേഷം നടത്തിയ വാർത്താസമ്മേളനത്തിാണ് സ്മിത്ത് വികാരാധീനനായത്. പന്തിൽ കൃത്രിമം നടത്തിയതിൽ പശ്ചാത്താപമുണ്ടെന്നും ജീവിതകാലം മുഴുവൻ തന്നെയത് വേട്ടയാടുമെന്നും സ്മിത്ത് പറഞ്ഞു.

ആരെയും താൻ കുറ്റപ്പെടുത്താനില്ലെന്നാണ് സ്മിത്ത് പറയുന്നത്. 'ഞാൻ ആരെയും കുറ്റപ്പെടുത്തുന്നില്ല. ഞാനാണ് ടീം ക്യാപ്റ്റൻ. ഇത് എന്റെ കൈപ്പിഴയാണ് സംഭവിച്ചത്. ശനിയാഴ്ച സംഭവിച്ച എല്ലാകാര്യങ്ങളുടെയും ഉത്തരവാദിത്വം ഞാൻ ഏറ്റെടുക്കുന്നു.' സ്മിത്ത് വ്യക്തമാക്കി. നേരത്തെ ദക്ഷിണാഫ്രിക്കയിൽ നിന്ന് മടങ്ങവേ ഉപനായകനായിരുന്ന വാർണറും ക്ഷമാപണം നടത്തി രംഗത്തെത്തിയിരുന്നു.

'രാജ്യത്തെയും ലോകത്തെല്ലായിടത്തുമുള്ള ക്രിക്കറ്റാരാധകരോട്.., ഞാൻ സിഡ്‌നിയിലേക്ക് തിരികെ പോവുകയാണ്. എന്റെ ഭാഗത്തുനിന്നുണ്ടായ തെറ്റുകൾ ക്രിക്കറ്റിന്റെ പ്രതിച്ഛായ തകർക്കുന്നതായിരുന്നു. എന്റെ ഭാഗത്തുണ്ടായ തെറ്റിനു മാപ്പ് ചോദിക്കുന്നു. അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്യുന്നു' എന്നായിരുന്നു വാർണർ പറഞ്ഞത്.

'കളങ്കമുണ്ടായിരിക്കുന്നത് ഞങ്ങൾ എല്ലാവരും സനേഹിക്കുന്ന ക്രിക്കറ്റിനാണ്, എന്റെ കുട്ടിക്കാലം മുതൽ ഞാൻ സ്‌നേഹിക്കുന്ന ക്രിക്കറ്റിന്. എനിക്കു കുറച്ചു നാൾ കുടുംബത്തോടൊത്ത് കഴിയേണ്ടതുണ്ട്, സുഹൃത്തുക്കൾക്കൊപ്പം, വിശ്വസ്തരായ ഉപദേശകർക്കൊപ്പം.' വാർണർ പറഞ്ഞിരുന്നു.

നേരത്തെ ഓസ്‌ട്രേലിയയിൽ തിരിച്ചെത്തിയ സ്മിത്തിന് ആരാധകരിൽ നിന്ന് നേരിട്ടത് മനസ്സിനെ പിടിച്ചുലക്കുന്ന അനുഭവവും ഉണ്ടായിരുന്നു. വിമാനമിറങ്ങി സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ വിമാനത്തവളിത്തിന് പുറത്തേക്ക് നടന്ന സ്മിത്തിനെ ചതിയൻ എന്നുറക്കെ വിളിച്ചാണ് ആരാധകർ വരവേറ്റത്. ഇതെല്ലാം കേട്ട് വികാരാധീനനായ സ്മിത്ത് ഒന്നും മിണ്ടാതെ നടന്നുപോയി. ആരാധകരുടെ തള്ളിക്കയറ്റത്തിൽനിന്ന് സ്മിത്തിനെ രക്ഷിക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർ ഏറെ പാടുപെട്ടു. ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ വിലക്ക് വന്നതോടെ ഈ സീസണിലെ ഐ.പി.എല്ലിലും സ്മിത്തിനും വാർണർക്കും കളിക്കാനാകില്ല. ഒപ്പം രണ്ടു വർഷത്തേക്ക് ഇരുവർക്കും ഒരു ടീമിന്റേയും ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കാനും പറ്റില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP