Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മർദ്ദനത്തിനൊടുവിൽ മരിച്ചെന്ന് കരുതി ഉപേക്ഷിച്ചെങ്കിലും ഉയർത്തെണീറ്റ ധീരൻ; ഇടുക്കിയിലെ 14ൽ 13 കോളേജിലും നീലക്കൊടി പാറിച്ച മികവ്; യൂണിറ്റ് തലത്തിലേക്ക് ഇറങ്ങി ചെന്ന് സംഘടനാ പ്രവർത്തനം നടത്തി എസ് എഫ് ഐയെ വെല്ലുവിളിച്ച വിദ്യാർത്ഥി നേതാവ്; ബൈക്കപകടത്തിൽ കൊല്ലപ്പെട്ടത് ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തൻ; കെ എസ് യുക്കാരുടെ നിയാസിക്കയുടെ മരണം കോൺഗ്രസിന് തീരാനഷ്ടം

മർദ്ദനത്തിനൊടുവിൽ മരിച്ചെന്ന് കരുതി ഉപേക്ഷിച്ചെങ്കിലും ഉയർത്തെണീറ്റ ധീരൻ; ഇടുക്കിയിലെ 14ൽ 13 കോളേജിലും നീലക്കൊടി പാറിച്ച മികവ്; യൂണിറ്റ് തലത്തിലേക്ക് ഇറങ്ങി ചെന്ന് സംഘടനാ പ്രവർത്തനം നടത്തി എസ് എഫ് ഐയെ വെല്ലുവിളിച്ച വിദ്യാർത്ഥി നേതാവ്; ബൈക്കപകടത്തിൽ കൊല്ലപ്പെട്ടത് ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തൻ; കെ എസ് യുക്കാരുടെ നിയാസിക്കയുടെ മരണം കോൺഗ്രസിന് തീരാനഷ്ടം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി:കെ.എസ്.യു. മുൻ ഇടുക്കി ജില്ലാ പ്രസിഡന്റ് നിയാസ് കൂരാപ്പള്ളി വാഹനാപകടത്തിൽ മരച്ചു. ഇന്നലെ വൈകിട്ട് 5 മണിയ്ക് തൊടുപുഴ മടക്കത്താനത്ത് ബൈക്കിന് പിന്നിൽ കാറിടിച്ചാണ് അപകടം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പുലർച്ചെ 2.30 ന് ആണ് മരണം ഇന്ന് വൈകിട്ട് 5 മണിക്ക് തൊടുപുഴ കാരിക്കോട് നൈനാർ പള്ളിയിൽ ഖബറടക്കം നടക്കും. ഇടുക്കിയിലെ എ ഗ്രൂപ്പിന്റെ പ്രധാനിയായിരുന്നു നിയാസ്.

കെ എസ് യുവിന് ഇടുക്കി ജില്ലയിൽ ശക്തമായ നേതൃത്വം നൽകിയ നേതാവാണ് നിയാസ് കൂരാപ്പള്ളി. .തൊടുപുഴ മടകത്തനത്തുവെച്ച് ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് അപകടം ഉണ്ടായത്.അപകടം ഉണ്ടായ ഉടനെ തൊടുപുഴ ചായ്ക്കാടൻ ആശുപത്രിയിലും പിന്നീട് കോലഞ്ചേരി മെഡിക്കൽ മെഡിക്കൽ കോളേജ്, എറണാകുളം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചെങ്കിലും പുലർച്ചെ 2 മണിയോടെ നിയാസ് വിട പറഞ്ഞു.

മികച്ച സംഘാടകനായിരുന്നു നിയാസ്, കോളേജ് യൂണിറ്റ് തലത്തിലേക്ക് ഇറങ്ങിചെന്ന് സംഘനയെ ശക്തമാക്കാൻ പ്രവർത്തിച്ച നേതാവായിരുന്നു. വി എസ് ജോയ് പ്രസിഡന്റായ മുൻ കമ്മറ്റിയിലെ ഏറ്റവും മികച്ച ജില്ലാ പ്രസിഡന്റായിരുന്നു വിദ്യാർത്ഥികളുടെ സ്വന്തം നിയാസിക്ക. ജില്ലാ പ്രസിഡന്റായിരിക്കുന്ന കാലയളവിൽ ഇടുക്കി ജില്ലയിൽ സംഘടനാ അടിസ്ഥാനത്തിൽ നടന്ന കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ 14 ൽ 13 കോളേജിലും യൂണിയൻ പിഠിച്ചെടുത്ത് നിയാസ് മികവ് തെളിയിച്ചിരുന്നു.

രാഷ്ട്രീയ പ്രതിയോഗികളുടേയും പൊലീസിന്റെയും മർദ്ദനങ്ങൾ ഏറ്റുവാങ്ങിയ കൂരാപ്പള്ളി ഒരിക്കൽ തൊടുപുഴ ടൗണിൽ വെച്ച് സിപിഎമ്മുകാർ മർദ്ദിച്ച് മരിച്ചുവെന്ന് കരുതി ഉപേക്ഷിച്ചു പോയപ്പോൾ ഒരിക്കൽ മരണം മുഖാമുഖം കണ്ടതാണ്. സമരമുഖങ്ങളിൽ കനൽ പോലെ എരിയുന്ന നിയാസ് കൂരാപ്പള്ളിയുടെ വിടവാങ്ങൽ കോൺഗ്രസിന് ഇടുക്കിയിൽ തീരാനഷ്ടമാണെന്നാണ് വിലയിരുത്തൽ. ഇടുക്കിയിൽ റോയ് കെ പൗലാസ് പക്ഷത്തെ പ്രമുഖനായിരുന്നു നിയാസ്. കെ എസ് യു ജില്ലാ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ ശേഷം യൂത്ത് കോൺഗ്രസിൽ സജീവമായിരുന്നു.

ഇടുക്കിയിൽ എസ് എഫ് ഐയ്‌ക്കെതിരെ ശക്തമായ നിലപാടുമായി കെ എസ് യുവിനെ കെട്ടിപ്പെടുത്തത് നിയാസായിരുന്നു. ഇത് പലപ്പോഴും സംഘർഷത്തിലേക്ക് കാര്യങ്ങളെത്തിച്ചു. മുട്ടം പോളിടെക്നിക്കിൽ പുറത്തുനിന്നെത്തിയ ആളുകൾ കോളേജിനുള്ളിൽ അതിക്രമം കാണിച്ചെന്നാരോപിച്ച് കെ.എസ്.യു. ജില്ലാ പ്രസിഡന്റ് നിയാസ് കൂരാപ്പള്ളിയെയും മറ്റൊരാളെയും എസ്.എഫ്.ഐ. പ്രവർത്തകർ തടഞ്ഞുവച്ചതെല്ലാം ഇടുക്കിയിൽ വലിയ ചർച്ചയായിരുന്നു. സംഭവമറിഞ്ഞെത്തിയ മുട്ടം പൊലീസ് ഇവരെ പൊലീസ് വാഹനത്തിൽ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയാണുണ്ടായത്.

എന്നാൽ കെ.എസ്.യു. യൂണിറ്റ് കമ്മിറ്റി വിളിച്ചുകൂട്ടുന്നതിനായാണ് താനും മുൻപ് ഇവിടെ പഠിച്ചിരുന്ന ആഷിക്കും കൂടി കോളേജിലെത്തിയതെന്നായിരുന്നു നിയാസ് കൂരാപ്പള്ളിയുടെ നിലപാട്. എല്ലാ വിദ്യാർത്ഥിസംഘടനാ നേതാക്കളും കോളേജ് കാമ്പസിനുള്ളിൽ പ്രവേശിക്കാറുണ്ടെന്നും മറ്റ് സംഘടനകളുടെ പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്ന എസ്.എഫ്.ഐ. നിലപാടാണ് സംഘർഷത്തിന് കാരണമെന്നും വിശദീകരിക്കുകയും ചെയ്തു. ഇത്തരത്തിൽ ഓരോ കോളേജിലും ഓടിയെത്തിയാണ് കെ എസ് യുവെന്ന പ്രസ്ഥാനത്തിന് ഇടുക്കിയിൽ അതിശക്തമായ അടിത്തറ നിയാസ് ഉണ്ടാക്കിയെടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP