Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പിശാചിനെ ആവാഹിച്ച് മോഹാലസ്യപ്പെട്ട് വീണ് ഹെയ്തി വനിതകൾ; പരസ്പരം ചാട്ടവാറടിച്ച് മെക്സിക്കോക്കാർ; ക്രിസ്തു ഉയിർത്തുവോ എന്ന് സംശയം പ്രകടിപ്പിച്ച് വെയിൽസിലെ ആർച്ച് ബിഷപ്പ്; പതിവ് പോലെ ജാഡ മാറ്റി വച്ച് പോപ്പ് ഫ്രാൻസിസ്; ലോകം ഇന്നലെ ഈസ്റ്റർ ആഘോഷിച്ചത് ഇങ്ങനെ

പിശാചിനെ ആവാഹിച്ച് മോഹാലസ്യപ്പെട്ട് വീണ് ഹെയ്തി വനിതകൾ; പരസ്പരം ചാട്ടവാറടിച്ച് മെക്സിക്കോക്കാർ; ക്രിസ്തു ഉയിർത്തുവോ എന്ന് സംശയം പ്രകടിപ്പിച്ച് വെയിൽസിലെ ആർച്ച് ബിഷപ്പ്; പതിവ് പോലെ ജാഡ മാറ്റി വച്ച് പോപ്പ് ഫ്രാൻസിസ്; ലോകം ഇന്നലെ ഈസ്റ്റർ ആഘോഷിച്ചത് ഇങ്ങനെ

ലോകമാകമാനം ഇന്നലെ ഈസ്റ്റർ പരമ്പരാഗത ചടങ്ങുകളോടെ പൂർവാധികം ഭംഗിയോടെ ആഘോഷിച്ചതായി വിവിധയിടങ്ങളിൽ നിന്നുമുള്ള റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു. ഓരോ രാജ്യത്തിന്റെയും രീതികൾക്കനുസരിച്ച് അതാതിടങ്ങളിൽ ഈസ്റ്റർ ആഘോഷങ്ങളിലും ചില്ലറ വ്യത്യാസങ്ങൾ പതിവുപോലെ പ്രകടമായിരുന്നു.

ഈ അവസരത്തിൽ പിശാചിനെ ആവാഹിച്ച് മോഹാലസ്യപ്പെട്ട് വീണാണ് ഹെയ്തി വനിതകൾ വിശ്വാസ്യദാർഢ്യം പ്രകടിപ്പിച്ചിരിക്കുന്നത്. പരസ്പരം ചാട്ടവാറടിച്ചാണ് മെക്സിക്കോക്കാർ ഈസ്റ്ററിൽ ദൈവത്തോടടുത്തത്. ഇതിനിടെ ക്രിസ്തു ഉയിർത്തുവോ എന്ന് സംശയം പ്രകടിപ്പിച്ച് വെയിൽസിലെ ആർച്ച് ബിഷപ്പ് രംഗത്തെത്തിയത് വിവാദം സൃഷ്ടിച്ചിരുന്നു. പതിവ് പോലെ ജാഡ മാറ്റി വച്ച് പോപ്പ് ഫ്രാൻസിസ് വിശ്വാസികളുമായി അടുത്തിടപഴകിയായിരുന്നു ഈസ്റ്റർ ആഘോഷിച്ചത്.

പിശാചിനെ ആവാഹിച്ച് മോഹാലസ്യപ്പെട്ട് വീണ് ഹെയ്തി വനിതകൾ

ഹെയ്തിയിലെ വൂഡൂ സമൂഹത്തിന്റെ ഈസ്റ്റർ ആഘോഷം ഇന്നലെ വേറിട്ട് നിന്നിരുന്നു. ഇക്കൂട്ടത്തിൽ പെട്ട സ്ത്രീകൾ പിശാചിനെ ആവാഹിച്ച് മോഹാലസ്യപ്പെട്ട് വീഴുന്ന ചിത്രങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ഇത്തരത്തിലുള്ള ഒരു സ്ത്രീ വെളുത്ത വസ്ത്രം ധരിച്ച് വീണ് കിടക്കുന്നതും അവർക്ക് ചുറ്റിലുമായി വെളുത്ത വസ്ത്രം ധരിച്ച വിശ്വാസികൾ കൂട്ടം കൂടി നിൽക്കുന്നതും കാണാം.

പോർട്ട്-ഔ-പ്രിൻസിന് വടക്കുള്ള ഗോനൈവ്സ് സബർബായ സൗവെനൻസിലെ ഈസ്റ്റർ ആഘോഷത്തിന്റെ ചിത്രങ്ങളാണ് ഇത്തരത്തിൽ പ ുറത്ത് വന്നിരിക്കുന്നത്. വർഷം തോറും ഇവിടെ ഈസ്റ്ററിന് ഇത്തരം പരിപാടികൾ നടന്ന് വരുന്നുണ്ട്. ഇവിടുത്തെ സൗവെനൻസ് മിസ്റ്റിക്ക് എന്ന ആരാധനാലയത്തിലേക്ക് വിശ്വാസികൾ വർഷം തോറും ഈ അവസരത്തിലെത്തുകയും ആത്മാക്കളോടുള്ള തങ്ങളുടെ ആരാധന വെളിപ്പെടുത്തുകയും ചെയ്ത് വരുന്നു.

പരസ്പരം ചാട്ടവാറടിച്ച് മെക്സിക്കോക്കാർ

മെക്സിക്കോയിലെ ഡിവൗട്ട് വിഭാഗത്തിൽ പെട്ട കത്തോലിക്കർ പരസ്പരം ചാട്ടവാറടിച്ച് പീഡിപ്പിച്ചാണ് ഈസ്റ്റർ ആഘോഷിച്ചിരിക്കുന്നത്. 16ാം നൂറ്റാണ്ട് മുതൽ ഇവർ അനുഷ്ഠിച്ച് വരുന്ന ആചാരമാണിത്. ഇതിലൂടെ തങ്ങളുടെ പാപം ഇല്ലാതാക്കി പരിശുദ്ധി പ്രാപിക്കാമെന്നാണിവർ വിശ്വസിക്കുന്നത്.

കുരിശാരോഹണ വേളയിൽ ജീസസ് അനുഭവിച്ച വേദനകളുടെ സ്മരണ പുതുക്കലുമാണ് ഇവരെസംബന്ധിച്ചിടത്തോളം ഈ ചാട്ടവാറടി. ഇന്നലെ നടന്ന പരിപാടിയിൽ വളരെ കുറച്ച് പേരാണ് ഇത്തരത്തിൽ പരസ്പരം ചാട്ടവാറടിക്കാൻ തയ്യാറായിരിക്കുന്നത്. സോൽട്ട്പെക് ടൗണിലുള്ളവർ ഇതിനായി ജാഥയായി തെരുവുകളിലൂടെ നീങ്ങുകയും തുടർന്ന് ഒരിടത്ത് കൂടി പ രസ്പരം ചാട്ടവാറടിക്കുകയുമായിരുന്നു. ഈ ആചാരം കൊണ്ട് അപകടങ്ങൾ സംഭവിക്കുമെന്ന ആശങ്കയും കാലകാലങ്ങളായി നിലനിൽക്കുന്നുണ്ട്.

ക്രിസ്തു ഉയിർത്തുവോ എന്ന് സംശയം പ്രകടിപ്പിച്ച് വെയിൽസിലെ ആർച്ച് ബിഷപ്പ്

കുരിശാരോഹണത്തിന് ശേഷം യേശു ഉയിർത്തെഴുന്നേറ്റതിന്റെ മഹത്തായ സ്മരണ പുതുക്കുന്ന ദിവസം തന്നെ ഇത് സംബന്ധിച്ച വിവാദ സംശയം പ്രകടിപ്പിച്ച് വിമർശനം ക്ഷണിച്ച് വരുത്തിയിരിക്കുകയാണ് വെയിൽസിലെ ആർച്ച് ബിഷപ്പായ ജോൺ ഡേവീസ്. ക്രിസ്തു ഉയിർത്തുവോ എന്ന സംശയമാണ് അദ്ദേഹം ഈസ്റ്ററിന് പ്രകടിപ്പിച്ചിരിക്കുന്നത്. ഇക്കാര്യം വിശ്വസിക്കാൻ പ്രയാസമാണെന്നും അദ്ദേഹം പറയുന്നു.

ബ്രിട്ടനിലെ പ്രമുഖ ആംഗ്ലിക്കൻ പുരോഹിതന്മാരിൽ ഒരാളായ ഡേവിസിന്റെ പ്രസ്താവന വിശ്വാസികൾക്കിടയിൽ വൻ വിവാദത്തിനാണ് തിരകൊളുത്തിയിരിക്കുന്നത്. ഓൺലൈൻ മാഗസിനായ ക്രിസ്ത്യൻ ടുഡേയുമായി സംസാരിക്കവെയാണ് അദ്ദേഹം ഇത്തരത്തിൽ പ്രതികരിച്ചിരിക്കുന്നത്. വെയിൽസിലെ ചർച്ചിന്റെ തലവനായി ഇക്കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിരുന്നത്.

പതിവ് പോലെ ജാഡ മാറ്റി വച്ച് പോപ്പ് ഫ്രാൻസിസ്

പതിവ് പോലെ പതിനായിരക്കണക്കിന് പേരാണ് ഇപ്രാവശ്യവും ഈസ്റ്ററിന് വത്തിക്കാനിലെത്തിയിരിക്കുന്നത്. ജനസഞ്ചയത്തിനിടയിലൂടെ സഞ്ചരിക്കുമ്പോൾ പോപ്പ് ഫ്രാൻസിസ് പതിവ് പോലെ ജാഡ മാറ്റി വച്ച് അടുത്തിടപഴകുന്നത് കാണാമായിരുന്നു. കടുത്ത സുരക്ഷാ പരിശോധനക്കിടയിലായിരുന്നു വിശ്വാസികളെ വത്തിക്കാനിലെ സെന്ററ് പീറ്റേഴ്സ് സ്‌ക്വയറിലെ പ്രാർത്ഥാ പരിപാടിയിലേക്ക് പ്രവേശി്പ്പിച്ചിരുന്നത്. ഈസ്റ്റർ പുലരിയിലാണ് നമ്മുടെ വിശ്വാസം പിറവിയെടുത്തതെന്ന് പറഞ്ഞായിരുന്നു ട്വിറ്ററിലൂടെ പോപ്പ് വിശ്വാസികൾക്ക് ആശംസകൾ നേർന്നിരുന്നത്.

ലോകമാനമുള്ള വിവിധ രാജ്യങ്ങളിൽ നിന്നുമുള്ളവർ വത്തിക്കാനിലെത്തിയിരുന്നു. അവർക്കിടയിലൂടെ കുട്ടികളെ തലോടിയും ചുംബിച്ചും നീങ്ങുന്ന പോപ്പിന്റെ രൂപം വിശ്വാസികളെ ആവേശഭരിതരാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP