Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാണിയെ പറപ്പിക്കാനും ചാണ്ടിയെ സിക്സറടിക്കാനും പോയ സിപിഐയുടെ ഒരു ഗതിയെ; ക്യാമറയിൽ ലോകം കണ്ട കാര്യങ്ങൾ ന്യായീകരിച്ച് മിസ്റ്റർ പെർഫക്ടാണെന്ന് പറയാൻ ഉളുപ്പില്ലെ; അങ്ങനെ ആളാവാൻ പോയ സിപിഐയുടെ കാര്യം ഗുദാ ഹവാ; ശെടാ..!

മാണിയെ പറപ്പിക്കാനും ചാണ്ടിയെ സിക്സറടിക്കാനും പോയ സിപിഐയുടെ ഒരു ഗതിയെ; ക്യാമറയിൽ ലോകം കണ്ട കാര്യങ്ങൾ ന്യായീകരിച്ച് മിസ്റ്റർ പെർഫക്ടാണെന്ന് പറയാൻ ഉളുപ്പില്ലെ; അങ്ങനെ ആളാവാൻ പോയ സിപിഐയുടെ കാര്യം ഗുദാ ഹവാ; ശെടാ..!

മറുനാടൻ ഡെസ്‌ക്ക്

തിരുവനന്തപുരം: സി പി എം ഭരിക്കുമ്പോൾ പ്രതിപക്ഷ സ്ഥാനത്ത് കോൺഗ്രസിനേക്കാൾ ആക്ടീവ് ആയിരുന്നത് കാനം രാജേന്ദ്രന്റെ സിപിഐ ആയിരുന്നു... എന്തൊക്കെ ആയിരുന്നു അന്ന് ബഹളം കോഴ മാണിയെ പറപ്പിക്കും... കായൽ ചാണ്ടിയെ സിക്സറടിക്കും ശരിക്കുമുള്ള കമ്മ്യൂണിസം സിപിഐയുടെ ആണ് എല്ലാം ഇപ്പോൾ ഗുദാ ഹവാ എന്നായിരിക്കുകയാണ്.....

ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ ഇൻവസ്റ്റിഗേഷൻ കണ്ട് സിപിഐ നേതാക്കൾ തല കറങ്ങിയിരിക്കുകയാണ്... വയനാട്ടിലെ മിച്ച ഭൂമികളുടെ കാര്യത്തിൽ എല്ലാം ശരിയാക്കുന്ന സെക്രട്ടറി വിജയൻ ചെറുകര ആരാ ഇവിടെ പടക്കം പൊട്ടിച്ചേ എന്ന് പോലും അറിയാതെ ഇരിക്കുകയാണ്... ലക്ഷങ്ങൾ കൊണ്ട് അമ്മാനമാടുന്നതായിരുന്നു പാവപ്പെട്ടവൻ കണ്ട സ്വപ്നം... വാർത്ത വന്നതിന് ശേഷം വന്ന അഭിമുഖത്തിൽ പഞ്ചാബി ഹൗസിലെ ദിലീപിനെപ്പോലെ ജബ ജബ പറയുന്നതും നമ്മൾ കണ്ടു....

സി പി എമ്മിന്റെ തലയിലേക്ക് എല്ലാത്തിനും കുതിര കയറി ബെടക്കാക്കി തനിക്കാക്കുക എന്ന സ്വപ്നവുമായി നടക്കുന്ന സിപിഐക്ക് ഇതിലും നല്ല അടി കിട്ടാനില്ല... തങ്ങളെപ്പോലെ സത്യസന്ധരും മിടുക്കന്മാരും വേറെ ആരുമില്ല എന്ന് ദിവസേന ആയിരം തവണ പറഞ്ഞ് നടന്ന സിപിഐ നേതാക്കൾ ഇപ്പോൾ ഏതൊക്കെ കണ്ടം വഴിയാണ് ഓടുന്നത് എന്നൊരു പിടിയുമില്ല....

എന്നാലും ഇവരുടെ ചങ്കൂറ്റം സമ്മതിക്കണം... പണം വാങ്ങുന്നതും എന്തൊക്കെ എവിടെയൊക്കെ കൊടുക്കണം എന്ന് വിശദീകരിക്കുന്നതുമെല്ലാം നാട്ടുകാർ കണ്ടിട്ടും താൻ മിസ്റ്റർ പെർഫെക്ട് ആണ് എന്നും പറഞ്ഞ് നടക്കാൻ.... എന്നെ അറിയുന്ന ആരും ഇത് വിശ്വസിക്കില്ല എന്നാണ് സിപിഐ വയനാട് ജില്ലാ സെക്രട്ടറിയായ വിജയൻചെറുകര പറഞ്ഞത്... അല്ല സഖാവെ ഞങ്ങൾ തിന്നുന്നതും ചോറ് ആണ് എന്ന് എങ്ങനെയാണ് തമ്പ്രാനെ മനസ്സിലാക്കിക്കുക... പാർട്ടിയുടെ വിശാലമായ അന്വേഷണം നടത്തിയ ശേഷം തെളിവില്ല എന്നും പറഞ്ഞ് വന്നാൽ നിങ്ങൾ വലിയ ആളാവുമായിരിക്കും.... എന്നാൽ അരിയാഹാരം തിന്നുന്നവർ അങ്ങേയ്ക്ക വേണ്ടി ഇൻക്യുലാബ് വിളിക്കില്ല....

എന്നാലും ഏഷ്യനെറ്റുകാരാ ഇത് വലിയ ചതിയായിപ്പോയി... കാശ് കിട്ടിയില്ലേലും കുഴപ്പമില്ല... എല്ലാവരേയും പള്ള് പറഞ്ഞ മാണിയെ അടുപ്പിക്കാതെ ഞങ്ങൾ വലിയ സംഭവം ആണെന്ന് കാണിച്ച് വരുമ്പോൾ ഇങ്ങനെയൊ ചെയ്യാൻ പാടുണ്ടോ.... പിന്നെ വിജയൻ ചേട്ടൻ എല്ലാം രാജ്യ നന്മാക്കായാണ് ചെയ്തത് എന്ന പറഞ്ഞല്ലോ.... സന്തോഷമായി... എന്നാലും ഒരു സേവനം ചെയ്യാൻ ശ്രമിച്ചയാളെ കള്ളനാക്കുന്ന മാധ്യമങ്ങളെ നിങ്ങൾ അനുഭവിക്കും....

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP