Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മലപ്പുറത്ത് എത്ര ഹംസമാരുണ്ട്? ജില്ലയിലെ ഹംസമാരുടെ സംഘശക്തി ഏഴിനറിയാം! നമ്മൾ ഹംസമാർ എന്ന വാട്‌സ് ആപ്പ് ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് ഒത്തു ചേരാൻ ഒരുങ്ങി ഒരേ നാമധാരികൾ; അയ്യായിരത്തോളം ഹംസമാർ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന സംഗമം ലിംക ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം പിടിച്ചേക്കും

മലപ്പുറത്ത് എത്ര ഹംസമാരുണ്ട്? ജില്ലയിലെ ഹംസമാരുടെ സംഘശക്തി ഏഴിനറിയാം! നമ്മൾ ഹംസമാർ എന്ന വാട്‌സ് ആപ്പ് ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് ഒത്തു ചേരാൻ ഒരുങ്ങി ഒരേ നാമധാരികൾ; അയ്യായിരത്തോളം ഹംസമാർ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന സംഗമം ലിംക ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം പിടിച്ചേക്കും

എം പി റാഫി

മലപ്പുറം: സംഗമങ്ങളും സമ്മേളനങ്ങളും മലയാളക്കരയിൽ നിരവധി നടക്കാറുണ്ട്. എന്നാൽ തികച്ചും വ്യത്യസ്തമായൊരു സംഗമത്തിന് സാക്ഷിയാവുകയാണ് മലപ്പുറം. മലപ്പുറം ജില്ലയിലെ ഹംസ എന്ന് പേരുള്ളവരുടേതാണ് സംഗമം. കേൾക്കുമ്പോൾ കൗതുകം തോന്നാമെങ്കിലും ഏപ്രിൽ ഏഴിന് മലപ്പുറം ഡിടിപിസി ഹാളിൽ നടക്കുന്ന ഈ സംഗമം റെക്കോർഡിലേക്കുള്ള ഒത്തുചേരൽ കൂടിയാണ്.

ഹംസ എന്ന് ഔദ്യോഗിക പേരുള്ള മലപ്പുറം ജില്ലയിൽ ജനിച്ചവരോ സ്ഥിരം താമസക്കാരോ ആയിട്ടുള്ളവരുടെ കൂട്ടായ്മയാണ് നടക്കുന്നത്. നമ്മൾ ഹംസമാർ എന്ന വാട്‌സ് ആപ്പ് ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് വ്യത്യസ്തമായ പരിപാടി സംഘടിപ്പിക്കുന്നത്. സംഗമത്തിനായി രൂപീകരിച്ച വാട്‌സ് ആപ്പ് ഗ്രൂപ്പിൽ അഞ്ഞൂറോളം പേർ ഇതിനകം രജിസ്റ്റർ ചെയ്തു കഴിഞ്ഞു. അയ്യായിരത്തോളം ഹംസമാർ സംഗമത്തിൽ എത്തുമെന്ന് സംഘാടകർ പ്രതീക്ഷിക്കുന്നു. സംഗമം ലിംക ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടുന്നതിനുള്ള ഒരുക്കങ്ങളും സംഘാടകർ നടത്തുന്നുണ്ട്.

സംഗമത്തിൽ പങ്കെടുക്കുന്ന ഹംസമാർ രാവിലെ 9.30ന് ആണ് റജിസ്‌ട്രേഷന് എത്തേണ്ടത്. ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖയും കൊണ്ടുവരണം. ഇവർക്ക് 'ഞാൻ ഹംസ'എന്നു പ്രിന്റ് ചെയ്ത തൊപ്പിയും ബാഡ്ജും നൽകും. ചടങ്ങിൽ ഏറ്റവും പ്രായം കൂടിയ മൂന്നു ഹംസമാരെയും പ്രായം കുറഞ്ഞ മൂന്നു ഹംസമാരെയും ആദരിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികളായ ഹംസ അഞ്ചുമുക്കിൽ, ലൗലി ഹംസ ഹാജി, യോഗ്യൻ ഹംസ, ഹംസ നെടിയിരുപ്പ്, ഹംസ അമ്പാളി എന്നിവർ പറഞ്ഞു. രാവിലെ 10ന് യോഗം ആരംഭിക്കും. ഉച്ചയ്ക്ക് ഒന്നിന് ഭക്ഷണം. 2.30 മുതൽ 5 വരെ ഹംസമാരുടെ കലാ സാഹിത്യ പരിപാടിയും നടക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

മലപ്പുറം കുന്നുമ്മലിൽ ലൗലി ഫാൻസി നടത്തുന്ന ലൗലി ഹംസ ഹാജിയാണ് പരിപാടിയുടെ ചുക്കാൻ പിടിക്കുന്നത്. മലപ്പുറം നഗരസഭാ പരിതിയിലെ ഹംസ മാരുടെ സംഗമമാണ് ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും മറ്റു പ്രദേശങ്ങളിലെ ഹംസമാരുടെ ഹംസമാരുടെ ആവശ്യപ്രകാരം ജില്ലാതല സംഗമമാക്കുകയായിരുന്നു. 15 വർഷങ്ങൾക്കു മുമ്പ് ലൗലി ഹംസ ഹാജി മലപ്പുറം മുനിസിപ്പൽ പരിധിയിലെ ഹംസമാരുടെ സംഗമത്തിനു തുടക്കമിട്ടിരുന്നു.

സംഗമം നടക്കേണ്ടതിന്റെ തലേ ദിവസം ചടങ്ങ് ഉദ്ഘാടനം ചെയ്യേണ്ട ഹംസമാരിലെ തല മുതിർന്ന അംഗ മരണപ്പെട്ടു.ഇതോടെ പരിപാടി ഉപേക്ഷിക്കുകയായിരുന്നു. അന്നു മടങ്ങിയ പരിപാടിയാണ് ഏഴാം തിയ്യതി ശനിയാഴ്ച നടക്കാനിരിക്കുന്നത്. ഹംസ എന്ന് പേരുള്ളവർക്കു മാത്രമായിരിക്കും സംഗമ ഹാളിൽ പ്രവേശനമുള്ളൂ. ഉദ്ഘാടകനം മുഖ്യ പ്രഭാഷകനും സ്വാഗതവും നന്ദിയുമെല്ലാം ഹംസ മാർ തന്നെയായിരിക്കും. സ്റ്റേജിൽ മാത്രമല്ല സദസ്സിൽ മൈക്ക് ഓപ്പറേറ്റർമാർ വരെ ഹംസമാരായിരിക്കുമെന്ന് സംഘാടകർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP