Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിടി ബൽറാം മാത്രമല്ല, മെഡിക്കൽ ബില്ലിനെതിരെ പ്രതികരിച്ചവരുടെ കൂട്ടത്തിൽ പൂഞ്ഞാർ ആശാനും..! എതിർപ്പുള്ളതു കൊണ്ടാണ് താൻ വോട്ടു ചെയ്യാതെ വിട്ടു നിന്നതെന്ന് പി സി ജോർജ്ജ്; സുപ്രീംകോടതി വിധി മറികടക്കാനായി നിയമനിർമ്മാണം നടത്തിയ സർക്കാർ നടപടി അപലപനീയം; വിദ്യാർത്ഥികളുടെ പ്രശ്‌നം തീർക്കേണ്ടിയിരുന്നത് മറ്റ് മെഡിക്കൽ കോളേജുകളിൽ അഡ്‌മിഷൻ വാങ്ങി കൊടുത്തെന്നും ജോർജ്ജ്

വിടി ബൽറാം മാത്രമല്ല, മെഡിക്കൽ ബില്ലിനെതിരെ പ്രതികരിച്ചവരുടെ കൂട്ടത്തിൽ പൂഞ്ഞാർ ആശാനും..! എതിർപ്പുള്ളതു കൊണ്ടാണ് താൻ വോട്ടു ചെയ്യാതെ വിട്ടു നിന്നതെന്ന് പി സി ജോർജ്ജ്; സുപ്രീംകോടതി വിധി മറികടക്കാനായി നിയമനിർമ്മാണം നടത്തിയ സർക്കാർ നടപടി അപലപനീയം; വിദ്യാർത്ഥികളുടെ പ്രശ്‌നം തീർക്കേണ്ടിയിരുന്നത് മറ്റ് മെഡിക്കൽ കോളേജുകളിൽ അഡ്‌മിഷൻ വാങ്ങി കൊടുത്തെന്നും ജോർജ്ജ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കരുണ, കണ്ണൂർ മെഡിക്കൽ കോളേജുകളുടെ തട്ടിപ്പു തുറന്നു കാട്ടിയ വി ടി ബൽറാം എംഎൽഎ സൈബർ ലോകത്തിന്റെ പ്രിയപ്പെട്ട താരമാണിപ്പോൾ. കോഴ വാങ്ങുന്നവർക്ക് ഒത്താശ ചെയ്തു കൊണ്ട് ഭരണ-പ്രതിപക്ഷ പാർട്ടികൾ കൈകോർത്തപ്പോൾ നിയമവിരുദ്ധമാണെന്ന് ഉറക്കെ പറയാൻ ഒരു ബൽറാമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ, ഈ വിഷയത്തിൽ നിശബ്ദമായി നിലപാടു സ്വീകരിച്ച മറ്റൊരു എംഎൽഎ കൂടിയുണ്ട്. പൂഞ്ഞാർ എംഎൽഎ പി സി ജോർജ്ജാണ് ആ വ്യക്തി.

വി ടി ബൽറാം ഈ വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കിയപ്പോൾ പൂഞ്ഞാർ എംഎൽഎ പി സി ജോർജ്ജും വ്യത്യസ്തമായ സമീപനമാണ് സ്വീകരിച്ചത്. പിസി വോട്ടെടുപ്പിൽ പങ്കെടുക്കാതിരിക്കുകയായിരുന്നു. വി ടി ബൽ്‌റാമിനൊപ്പം വിഷയത്തിൽ വോട്ടെടുപ്പിൽ പങ്കാളിയാകാതെ വിട്ടു നിന്ന ജോർജ്ജിനെ അധികമാരും ശ്രദ്ധിച്ചില്ലെന്ന് മാത്രം. ഈ വിഷയത്തിൽ പിണറായി വിജയന് തെറ്റുപറ്റിയെന്ന് കുവൈത്തിലുള്ള ജോർജ്ജ് പ്രതികരിച്ചു. മെഡിക്കൽ കോളേജ് വിഷയത്തിൽ സുപ്രീംകോടതി വിധി മറികടക്കാനായി നിയമനിർമ്മാണം നടത്തിയത് അപലപനീയമാണെന്നും ജോർജ്ജ് പ്രതികരിച്ചു.

എന്തെങ്കിലും ഒരു നിർവാഹമുണ്ടെങ്കിൽ താൻ ഈ വിഷയത്തിൽ വോട്ടു ചെയ്യുന്നതാണ്. എന്നാൽ, ഇക്കാര്യത്തിൽ താൻ വോട്ടു ചെയ്യേണ്ടെന്ന് തീരുമാനിക്കുകയായിരുന്നുവെന്ന് ജോർജ്ജ് പറഞ്ഞു. മറ്റ് മെഡിക്കൽ കോളേജുകളിൽ അഡ്‌മിഷൻ വാങ്ങിക്കൊടുത്ത് പ്രശ്‌നം തീർക്കാമായിരുന്നു. അത് ചെയ്തിട്ടില്ല. സുപ്രീംകോടതിയെ വെല്ലുവിളിക്കുകയാണ് പിണറായി സർക്കാർ ചെയ്തത്. സർക്കാരിന്റെ ഏറ്റവും വലിയ വിവരക്കേടാണ് സുപ്രീം കോടതിയെ വെല്ലുവിളിച്ചത് ജോർജ്ജ് പറഞ്ഞു. നിലവിൽ കേരളത്തിൽ അങ്ങോളമിങ്ങോളം സ്വാശ്രയ കോളേജുകളുണ്ട്. ഇവിടങ്ങൾ ഒരു മൂന്നോ നാലോ സീറ്റ് വർദ്ധിപ്പിച്ചാൽ മതിയായിരുന്നു എന്നാണ് ജോർജ്ജ് ചൂണ്ടിക്കാട്ടിയത്. വിദ്യാർത്ഥികളെ രക്ഷിക്കാൻ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സ്വാശ്രയ പ്രവേശനവുമായി ബന്ധപ്പെട്ട നിയമത്തിന്റെ വോട്ടെടുപ്പിൽ താൻ പങ്കെടുത്തില്ലെന്നും ഉള്ളടക്കത്തോട് വിയോജിപ്പ് ഉള്ളതിനാൽ വോട്ടെടുപ്പ് വേളയിൽ സഭയിൽ നിന്ന് വിട്ടുനിന്നെന്നും നേരത്തെ ബൽറാം വ്യക്തമാക്കിയിരുന്നു. സ്വാശ്രയ കോളേജ് പ്രവേശന വിഷയത്തിൽ കേരള നിയമസഭ ഇന്നലെ പാസാക്കിയ ബില്ലിനെ എതിർത്തത് തൃത്താല എംഎൽഎ വി ടി ബൽറാം മാത്രമായിരുന്നു. കുട്ടികളെ സംരക്ഷിക്കാൻ എന്ന പേരിൽ കേരളം ഇത്തരമൊരു ബിൽ കൊണ്ടുവന്നത് വലിയ ചർച്ചയായിരുന്നു. പ്രതിപക്ഷവും ഭരണക്ഷവും ഒരുപോലെ ബില്ലിനെ അനുകൂലിച്ചപ്പോൾ അത് സ്വാശ്രയ മുതലാളിമാരെ സഹായിക്കാനാണെന്ന വിമർശനം ശക്തമാകുകയാണ്. സുപ്രീംകോടതി കരുണ,കണ്ണൂർ മെഡിക്കൽ കോളേജുകളിലെ പ്രവേശനം റദ്ദാക്കി ഉത്തരവ് പുറപ്പെടുവിക്കുകയും കേരളം വിഷയത്തിൽ കൊണ്ടുവന്ന ഓർഡിനൻസ് ഭരണഘടനാ വിരുദ്ധമാണെന്ന് പറയുകയും ചെയ്തിരുന്നു.

അതേസമയം കീഴാറ്റൂരിലെ ബൈപാസ് വിരുദ്ധ സമരത്തോട് യോജിക്കാൻ സാധിക്കില്ലെന്നും പി സി ജോർജ്ജ് കുവൈത്തിൽ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. എന്നാൽ ഭൂമിയേറ്റടുക്കലിന് പിന്നിലെ അഴിമതി പുറത്തുകൊണ്ട് വരണമെന്ന് പി സി ജോർജ്ജ്. നിലവിലെ ബൈപാസിന് വീതി കൂട്ടി പരിഹരിക്കാവുന്ന പ്രശ്‌നത്തിന് വേണ്ടി എന്തിന് വഴക്കുണ്ടാക്കുന്നു. ഇത് രാഷ്ട്രീയ നേതാക്കളുൾപെടുന്ന ഭൂമാഫിയയെ സഹായിക്കാൻ ആണെന്ന കാര്യത്തിൽ സംശയമില്ല. കേരളത്തിൽ നടക്കുന്നത് ഇരുമുന്നണികളുടെയും അഡ്ജസ്റ്റ്‌മെന്റ് ഭരണം ആണെന്നും പി സി. ജോർജ് പറഞ്ഞു. വയൽക്കിളി സമരത്തിൽ വയലിന്റെ നടുവിൽക്കൂടെ തന്നെ റോഡ് ബൈപ്പാസ് വേണമെന്ന് നിർബന്ധമാണെങ്കിൽ അതിലെ ഫ്‌ളൈ ഓവർ ഉണ്ടാക്കുക. കാരണം ഫ്‌ളൈ ഓവർ വരികയാണെങ്കിൽ തൂണുകൾ മാത്രമേ വരുന്നുള്ളൂ, താഴെയുള്ള നെൽ വയലുകൾ സംരക്ഷിക്കാൻ സാധിക്കും. അതും ചെയ്യുന്നില്ല ജോർജ്ജ് കൂട്ടിച്ചേർത്തു.

രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും കൂടി ഒരു കാറിൽ ഒന്ന് യാത്ര ചെയ്താൽ തീരുന്ന പ്രശ്‌നമാണ് ഇപ്പോൾ നിലവിലുള്ളതെന്നും ജോർജ്ജ് പറഞ്ഞു. സുധീരന് കോൺഗ്രസിൽ യാതൊരുവിധ വിലയുമില്ല. സുധീരന് സുധീരൻ മാത്രമേയുള്ളൂ. നേരത്തെ പ്രതാപനുണ്ടായിരുന്നു. ഇപ്പോൾ പ്രതാപനും സുധീരന്റെ കൂടെയില്ല ജോർജ്ജ് പറഞ്ഞു. തനിക്കെതിരെ പുലയ മഹാസഭയുടെ പേരിൽ ഉണ്ടായ ജാതിപ്പേരു വിളിച്ചതുമായി ബന്ധപ്പെട്ടുണ്ടായ വിഷയത്തിൽ സി പി എമ്മിന്റെ സൈബർ പോരാളികളും കാഞ്ഞിരപ്പള്ളി മെത്രാന്റെയും ഇടപെടലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP