Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ന്യൂഡൽഹിയിൽ ശക്തമായ പൊടിക്കാറ്റും മഴയും ഗതാഗതം തടസ്സപ്പെടുത്തി; 24 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു; ഡൽഹി വിമാനത്താവളത്തിൽ ഇറക്കേണ്ട വിമാനം അമൃത്സറിൽ ഇറക്കി; അടുത്ത 48 മണിക്കൂറിൽ ശക്തമായ കാറ്റിനും മഴക്കും സാധ്യതയെന്ന് മുന്നറിയിപ്പ്

ന്യൂഡൽഹിയിൽ ശക്തമായ പൊടിക്കാറ്റും മഴയും ഗതാഗതം തടസ്സപ്പെടുത്തി; 24 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു; ഡൽഹി വിമാനത്താവളത്തിൽ ഇറക്കേണ്ട വിമാനം അമൃത്സറിൽ ഇറക്കി; അടുത്ത 48 മണിക്കൂറിൽ ശക്തമായ കാറ്റിനും മഴക്കും സാധ്യതയെന്ന് മുന്നറിയിപ്പ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ശക്തമായ പൊടിക്കാറ്റിനെയും മഴയെയും തുടർന്ന് ഡൽഹി വിമാനത്താവളത്തിൽ ഇറങ്ങേണ്ട 24 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. അപ്രതീക്ഷിതമായുണ്ടായ കാറ്റും മഴയും ഒരു മണിക്കൂറോളം സർവീസ് തടസപ്പെടുത്തി. വിമാനത്താവളത്തിൽ ഇറങ്ങാൻ രണ്ടുതവണ ശ്രമിച്ചിട്ടും പരാജയപ്പെട്ട വിമാനം അമൃത്സറിൽ ഇറങ്ങിയതായി ഒരു യാത്രക്കാരൻ ട്വീറ്റ് ചെയ്തു.

മുംബൈയിൽനിന്നുള്ള നിരവധി വിമാനങ്ങൾ അമൃത്സറിലേക്ക് വഴിതിരിച്ചുവിട്ടതായി വിസ്താര അധികൃതർ അറിയിച്ചു. യാത്രക്കാർ സഹിഷ്ണുത കാണിക്കണമെന്ന് വിസ്താര സ്ട്രാറ്റജി ആൻഡ് കൊമേഷ്യൽ ഓഫീസർ സഞ്ജീവ് കപൂർ ആവശ്യപ്പെട്ടു.

ഡൽഹിയിൽ അടുത്ത 48 മണിക്കൂറിനുള്ളിൽ ശക്തമായ കാറ്റിനും മഴക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ റിപ്പോർട്ടുകൾ. കാഴ്ച മറക്കുന്ന തരത്തിലുള്ള പൊടിക്കാറ്റിനെ തുടർന്ന് വാഹന ഗതാഗതവും തടസ്സപ്പെട്ടിട്ടുണ്ട്. അതേസമയം അപ്രതീക്ഷിതമായ കാറ്റും മഴയും ഡൽഹിയിലെ ചൂടിനെ ഗണ്യമായി കുറച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP