Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജയിൽ മോചിതനായ സൽമാൻ മുംബൈയിലെത്തി; ആർപ്പുവിളികളും ആഘോഷവുമായി ആരാധകർ; മുംബൈ സിനിമാലോകം ഹാപ്പി ആകുമ്പോഴും കേസുകളിൽ രക്ഷപ്പെട്ട് സൂപ്പർസ്റ്റാർ പുറത്തിറങ്ങുന്നത് ചർച്ചയാക്കി മറുപക്ഷം

ജയിൽ മോചിതനായ സൽമാൻ മുംബൈയിലെത്തി; ആർപ്പുവിളികളും ആഘോഷവുമായി ആരാധകർ; മുംബൈ സിനിമാലോകം ഹാപ്പി ആകുമ്പോഴും കേസുകളിൽ രക്ഷപ്പെട്ട് സൂപ്പർസ്റ്റാർ പുറത്തിറങ്ങുന്നത് ചർച്ചയാക്കി മറുപക്ഷം

ജയ്പുർ: ശിക്ഷിക്കപ്പെട്ട് ജയിലിലായ ബോളിവുഡ് സൂപ്പർ സ്റ്റാർ സൽമാൻ ഖാൻ ജയിൽ മോചിതനായി. മുംബൈയിലെത്തിയ ഖാനെ സ്വീകരിക്കാൻ നൂറുകണക്കിന് ആരാധകർ തടിച്ചുകൂടി. താരങ്ങൾ എപ്പോഴും ആരാധനാ പാത്രങ്ങളാണ്. അവർ ചെയ്യുന്ന നിയമലംഘനങ്ങൾ ആരാധകന്റെ മനസ്സിൽ ലഘൂകരിക്കപ്പെടുന്ന കാഴ്ചകളാണ് ലോകമെങ്ങും. ഇതുതന്നെയാണ് ബോളിവുഡ് സ്റ്റാർ സൽമാന്റെ കാര്യത്തിലും സംഭവിക്കുന്നത്.

കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസിൽ ജാമ്യം ലഭിച്ചതോടെയാണ് ജയിലിൽ അടയ്ക്കപ്പെട്ട ബോളിവുഡ് താരം സൽമാൻഖാൻ ജയിൽ മോചിതനായത്. ജോധ്പുർ കോടതി ജാമ്യം നൽകിയതിന് പിന്നാലെ അരലക്ഷത്തിന്റെ ജാമ്യത്തുക കെട്ടിവച്ച് മറ്റ് നടപടികൾ പൂർത്തിയാക്കി വൈകിട്ട് സൽമാന് ജയിലിനു വെളിയിലെത്തി്. ജയിലിനു പുറത്തു കാത്തുനിന്നിരുന്ന ആരാധകർ ആർപ്പുവിളികളോടെയാണു താരത്തെ വരവേറ്റത്. ജയിലിൽനിന്ന് വിമാനത്താവളത്തിലേക്കു പോയ സൽമാൻ പ്രത്യേക വിമാനത്തിൽൽ മുംബൈയിൽ തിരിച്ചെത്തി.

50,000 രൂപയുടെ ജാമ്യത്തിലാണു കൃഷ്ണമൃഗ വേട്ടക്കേസിൽ സൽമാന് ജാമ്യം നൽകിയത്. ജോധ്പുർ സെഷൻസ് കോടതിയാണു ജാമ്യം അനുവദിച്ചത്. ഉച്ചയ്ക്കു ജാമ്യവാർത്ത പുറത്തുവന്നതിനു പിന്നാലെ ബാക്കി നടപടികൾ എല്ലാം വേഗം കഴിഞ്ഞു. കേസിൽ അഞ്ചുവർഷം ശിക്ഷിക്കപ്പെട്ട സൽമാന് രണ്ടു ദിവസം മാത്രമേ ജയിലിൽ കഴിയേണ്ടി വന്നുള്ളൂ.

കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ അടയ്ക്കപ്പെട്ട സൽമാൻഖാന്റെ ജാമ്യാപേക്ഷയിൽ ജോധ്പുർ സെഷൻസ് കോടതി ഇന്ന് രാവിലെ വാദം കേട്ടിരുന്നു. ശിക്ഷ വിധിച്ച ജഡ്ജിയെ ഇന്നലെ സ്ഥലംമാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് ജാമ്യാപേക്ഷയിൽ വാദം നടന്നതും സൽമാന് ജാമ്യം അനുവദിക്കപ്പെട്ടതും. അനുമതിയില്ലാതെ രാജ്യം വിടരുതെന്നും ജാ്യമ്യം അനുവദിച്ചുകൊണ്ട് കോടതി ഉത്തരവിട്ടിട്ടുണ്ട്.

സാക്ഷിമൊഴികൾ അവിശ്വസനീയമാണെന്നും ശിക്ഷ കടുത്തതാണെന്നും സൽമാന്റെ അഭിഭാഷകർ ഇന്ന് വാദിച്ചു. ദൃക്സാക്ഷികളുടെ മൊഴിയിൽ വൈരുധ്യമുണ്ടെന്നും കെട്ടിച്ചമച്ച തെളിവുകളാണു പൊലീസ് ഹാജരാക്കിയതെന്നും ആയിരുന്നു വാദം. ഇത് അനുവദിച്ചുകൊണ്ടാണ് ജാമ്യം ലഭിക്കുന്നത്. പ്രതിഭാഗത്തിന്റെ വാദം. ഇതോടൊപ്പം സേവനപ്രവർത്തനങ്ങൾ ചെയ്യുന്ന നടനാണ് സൽമാൻ എന്നും മാനുഷികപരിഗണന നൽകി ജാമ്യം അനുവദിക്കണമെന്നും വാദമുയർന്നു. ജാമ്യം നൽകരുതെന്നു പ്രോസിക്യൂഷൻ വാദിച്ചു. വംശനാശ ഭീഷണി നേരിടുന്ന കൃഷ്ണമൃഗങ്ങളെ വേട്ടയാടിയതിനു വ്യാഴാഴ്ചയാണു ജോധ്പുരിലെ സിജെഎം കോടതി സൽമാന് അഞ്ചുവർഷം തടവും 10,000 രൂപ പിഴയും വിധിച്ചത്. ജാമ്യം ലഭിച്ചതോടെ അപ്പീൽ അപേക്ഷ നൽകി കേസ് നീട്ടാനും അവസരമൊരുങ്ങി. നടൻ ഇന്നുതന്നെ പുറത്തിറങ്ങുമെന്നാണ് സൂചനകൾ. നടന് ജാമ്യം ലഭിച്ചതോടെ ബോളിവുഡും വലിയ സന്തോഷത്തിലായി.

ബോളിവുഡിൽ വൻ പ്രതിഫലം വാങ്ങുന്ന താരങ്ങളിലൊരാളാണ് സൽമാൻ. ഇപ്പോൾ തന്നെ സൽമാൻ ചെയ്യുന്ന മൂന്ന് പ്രൊജക്റ്റുകൾ മുടങ്ങിയൽ സിനിമാ മേഖലയ്ക്ക് ശതകോടികളുടെ നഷ്ടമുണ്ടാകുമെന്ന തരത്തിൽ പ്രതികരണങ്ങളും വന്നു. കഴിഞ്ഞദിവസം സൽമാൻ ശിക്ഷിക്കപ്പെട്ട് ജയിലിൽ ആയതോടെ ഇത്തരത്തിൽ ആയിരുന്നു പ്രതികരണങ്ങൾ. പ്രമുഖ താരങ്ങൾ ഉൾപ്പെടെ സൽമാൻ തെറ്റുകാരനല്ലെന്ന മട്ടിൽ പ്രതികരിച്ച് രംഗത്തെത്തി. എന്നാൽ ഇത്തരം പ്രചരണങ്ങളെല്ലാം വിധിയെ സ്വാധീനിക്കാനോ ജുഡീഷ്യറിയെ തെറ്റിദ്ധരിപ്പിക്കാനോ ആണെന്ന എതിർ പ്രചരണങ്ങളും സോഷ്യൽ മീഡിയയിൽ സജീവമായി.

മുമ്പ് പല കേസുകളിലും ശിക്ഷകളിൽ നിന്ന് രക്ഷപ്പെട്ട സൽമാൻഖാനുവേണ്ടി വലിയ വിലപേശൽ നടക്കുന്നുവെന്ന നിലയിലാണ് ചർച്ചകൾ നടന്നത്. ഇതിനെല്ലാം പിന്നാലെയാണ് സൽമാന് എതിരെ വിധി പ്രഖ്യാപിച്ച ജഡ്ജിയെ ഉൾപ്പെടെ സ്ഥലം മാറ്റി ഹൈക്കോടതി ഉത്തരവിറങ്ങിയത്. കേസ് പരിഗണിച്ച് ശിക്ഷ വിധിച്ച ജഡ്ജിക്കു മുന്നിൽ തന്നെ ജാമ്യാപേക്ഷ എത്തിയാൽ അത് നടന് പ്രതികൂലമാകുമെന്നും ജാമ്യം ലഭിക്കില്ലെന്നും കണ്ടാണ് ജഡ്ജിയുടെ മാറ്റം ഉണ്ടായതെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP