Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സംരംഭകന്റെ അർജുനദൃഷ്ടി; പ്രൈമറി മാർക്കറ്റ് റിസർച്ചിന്റെ പ്രസക്തി

സംരംഭകന്റെ അർജുനദൃഷ്ടി; പ്രൈമറി മാർക്കറ്റ് റിസർച്ചിന്റെ പ്രസക്തി

ർജുനദൃഷ്ടിയെപ്പറ്റി നമ്മൾ പ്രൈമറി ക്ലാസിൽ പഠിച്ചുതുടങ്ങിയതാണ്. പാണ്ഡവരെ പഠിപ്പിച്ച ദ്രോണർ മുതൽ സിഐഡി ഉണ്ണികൃഷ്ണനെ പരിശീലിപ്പിച്ച ജനാർദ്ദനൻ വരെ അർജുനദൃഷ്ടിയുടെ പ്രസക്തി ഊന്നിപ്പറഞ്ഞിട്ടുണ്ട്. എന്നാൽ സംരംഭകനായിത്തീരാൻ ഇറങ്ങിത്തിരിക്കുന്നവർ പലരും ഈ പാഠം മറന്നുപോകുന്നു

എന്താണ് സംരംഭത്തിന്റെ ഉന്നം?

ഒരു സംരംഭത്തിന്റെ ഉന്നം സ്വാഭാവികമായും അതിന്റെ ഉപഭോക്താക്കളായിരിക്കും. സമൂഹം പൊതുവേ ഉപഭോക്താക്കളാണെന്നു പറയാമെങ്കിലും ഒരു ടാർഗറ്റ് ബോർഡ് പോലെ അതിനെ പല തട്ടുകളിലാക്കി തിരിക്കാവുന്നതാണ്. ടാർഗറ്റ്‌ബോർഡിലെ ഏറ്റവും മധ്യത്തിലുള്ള വൃത്തമാണ് ഉൽപ്പന്നത്തിന്റെ നീഷ് മാർക്കറ്റ്. ഇത് കണിശമായി കണ്ടെത്തലാണ് സംരംഭകന്റെ മുന്നിലുള്ള വെല്ലുവിളി. ഇതിനായി മാർക്കറ്റ് റിസർച്ചിനെ ആശ്രയിക്കാം.

പ്രൈമറി/സെക്കന്ററി മാർക്കറ്റ് റിസർച്ച്

മാർക്കറ്റ് റിസർച്ച് രണ്ടുവിധമുണ്ട് - പ്രൈമറി മാർക്കറ്റ് റിസർച്ചും സെക്കന്ററി മാർക്കറ്റ് റിസർച്ചും. മറ്റു സ്രോതസുകളിൽ നിന്ന് ലഭ്യമായ ഡാറ്റ ആശ്രയിച്ച് നടത്തുന്ന മാർക്കറ്റ് പഠനമാണ് സെക്കന്ററി മാർക്കറ്റ് റിസർച്ച്. ഇത് പലപ്പോഴും കൃത്യമായിക്കൊള്ളണമെന്നില്ല, സംരംഭത്തിന്റെയും ഉൽപ്പന്നത്തിന്റെയും പ്രത്യേകതകൾക്കിണങ്ങിയ വിവരങ്ങൾ ശേഖരിക്കാൻ മികച്ച മാർഗം പ്രൈമറി മാർക്കറ്റ് റിസർച്ചാണ്. മാർകറ്റ് റിസർച്ചിനായി ഒരു പ്രൊഫഷണൽ ഏജൻസിയെ ഏൽപ്പിക്കാനുള്ള ചെലവ് ഒരു സ്റ്റാർട്അപ് സംരംഭത്തിന് താങ്ങാനായിക്കൊള്ളണമെന്നില്ല. അത്തരം സന്ദർഭങ്ങളിൽ സംരംഭകൻ തന്നെ മാർക്കറ്റ് റിസർച്ചിനായി മുന്നിട്ടിറങ്ങണം.

എന്താണ് അറിയേണ്ടതെന്ന് നിശ്ചയിക്കുക ശരിയായ ചോദ്യങ്ങൾ ചോദിക്കുക

മാർക്കറ്റ് റിസർച്ചിലൂടെ സംരംഭകൻ അറിയാൻ ശ്രമിക്കുന്ന വിവരങ്ങൾ കൃത്യമായി നിർവചിക്കേണ്ടതുണ്ട്. തങ്ങളുടെ ഇന്നൊവേറ്റീവ് ആശയത്തെ വിപണി എങ്ങനെ സ്വീകരിക്കും എന്നറിയലായിരിക്കാം ഒരു ലക്ഷ്യം, ചിലപ്പോൾ തങ്ങളുടെ ഉൽപ്പന്നത്തിന്റെ വില നിശ്ചയിക്കലായിരിക്കാം, തങ്ങളുടെ ഉൽപ്പന്നത്തിൽ ഉൾപ്പെടുത്തേണ്ട സവിശേഷതകൾ കണ്ടെത്തലായിരിക്കാം. കൃത്യമായ ഉത്തരങ്ങൾ ലഭിക്കാനുള്ള വഴി ശരിയായ ചോദ്യങ്ങൾ ചോദിക്കുകയാണെന്ന് അറിയുക.

ഫോക്കസ് ഗ്രൂപ്പിനെ തെരഞ്ഞെടുക്കുക

ശരിയായ ചോദ്യാവലി തയ്യാറാക്കിയാൽ പ്രവൃത്തിയിലേക്കിറങ്ങേണ്ട സമയമായി പൊട്ടൻഷ്യൽ ഉപഭോക്താക്കളുടെ ഒരു ഗ്രൂപ്പിനെ കണ്ടെത്തി അവരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുക. ഫോക്കസ് ഗ്രൂപ്പിനെ സമീപിക്കുന്ന വിവിധ മാർഗങ്ങൾക്കനുസരിച്ച് വിവരശേഖരണത്തിന്റെ രീതിയും വ്യത്യാസപ്പെടും.

നേരിട്ട് സർവേ നടത്തുക

ഇതിനായി സംരംഭകൻ നേരിട്ടിറങ്ങുകയോ മറ്റാരെയെങ്കിലും ഏൽപ്പിക്കുകയോ ചെയ്യാം, സംരംഭം ഉന്നം വെയ്ക്കുന്ന ഉപഭോക്താക്കളുടെ സാമൂഹ്യ തൊഴിൽ പശ്ചാത്തലമനുസരിച്ച് വീടുകളിലോ ഓഫീസുകളിലോ പൊതുസ്ഥലങ്ങളിലോ വച്ച് കൂടിക്കാഴ്ചയാവാം. ഓപ്പൺഎൻഡഡ് ചോദ്യങ്ങളിലൂടെ പരമാവധി വിവരങ്ങൾ ശേഖരിക്കാൻ ഇതുവഴി സാധിക്കുന്നു.

റ്റെലഫോൺ ഇന്റർവ്യൂ നടത്തുക

നേരിട്ടുള്ള കൂടിക്കാഴ്ചകൾ പ്രയാസമാകുന്ന സന്ദർഭങ്ങളിൽ റ്റെലഫോൺ വഴിയും വിവരങ്ങൾ ശേഖരിക്കാവുന്നതാണ്. കുറഞ്ഞ സമയം കൊണ്ട് ആവശ്യമായ വിവരങ്ങൾ ശേഖരിക്കാനുതകുന്ന ഒരു സ്‌ക്രിപ്റ്റ് തയ്യാറാക്കിയതിനു ശേഷം മാത്രം ഫോക്കസ് ഗ്രൂപ്പിനെ വിളിച്ചുതുടങ്ങുക. സംഭാഷണങ്ങൾ ക്രോഡീകരിച്ച് മാർക്കറ്റ് റിസർച്ച് റിപ്പോർട് തയ്യാറാക്കാം.

ഇമെയിൽ/ ഓൺലൈൻ സർവേ ടൂളുകൾ

ഫോക്കസ് ഗ്രൂപ്പിലെ അംഗങ്ങളുടെ സമയവും സൗകര്യവുമനുസരിച്ച് പ്രതികരിക്കാനാവും എന്നതാണ് ഈ രീതിയുടെ മെച്ചം. പരമാവധി ചോദ്യങ്ങൾ മൾട്ടിപ്പിൾ ചോയ്‌സ് രൂപത്തിലോ റേറ്റിങ് രൂപത്തിലോ ആയിരിക്കാൻ ശ്രദ്ധിക്കുക, ചോദ്യപരിധിക്കപ്പുറം വരുന്ന വിവരങ്ങൾ രേഖപ്പെടുത്താനുള്ള സംവിധാനവും ഒരുക്കുക

സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ

ഫോക്കസ് ഗ്രൂപ്പ് ഉൾപ്പെടുന്ന സോഷ്യല് മീഡിയ ഗ്രൂപ്പുകൾ വഴി എളുപ്പത്തിൽ മാർക്കറ്റ് വിവരങ്ങൾ ശേഖരിക്കാനാകും. ഒരു ഫേസ്‌ബുക്ക്/ലിങ്ക്ഡ്ഇൻ ഗ്രൂപ്പിലെ പൊതു ചർച്ച വഴിയോ, വാട്‌സ്ആപ് ഗ്രൂപ്പിലെ സംഭാഷണം വഴിയോ ആവശ്യമായ വിവരങ്ങൾ ശേഖരിക്കാൻ സംരംഭകനു സാധിക്കുന്നു. 

പ്രൈമറി മാർക്കറ്റ് റിസർച്ചിലൂടെ ലഭ്യമാകുന്ന വിവരങ്ങൾ വിശകലനം ചെയ്ത് വിശദമായ ഒരു മാർക്കറ്റ് സ്റ്റഡി റിപ്പോർട് തയ്യാറാക്കുമ്പോൾ സംരംഭം ഉന്നം വെയ്‌ക്കേണ്ട മാർക്കറ്റ് സെഗ്മെന്റ് ഏതാണെന്ന് വ്യക്തമായ ചിത്രം തെളിയും. വിപണിയെന്ന ടാർഗറ്റ് ബോർഡിലെ വൃത്തങ്ങൾ മാർക്കറ്റ് സ്റ്റഡിയിലൂടെ നിർണയിക്കുക, മധ്യഭാഗത്തേക്ക് നിറയൊഴിക്കുക നിങ്ങൾ ലക്ഷ്യം ഭേദിക്കുക തന്നെ ചെയ്യും!

(കോർപ്പറേറ്റ് ട്രെയ്‌നറും കൺസൾട്ടന്റുമായ അജാസ് ടി എ വിവിധ ബിസിനസ് സ്ഥാപനങ്ങൾക്ക് പരിശീലനവും നേതൃതലത്തിലുള്ളവർക്ക് കോച്ചിംഗും നൽകിവരുന്നു. വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ജൈവികമായ വളർച്ച കണ്ടെത്താനുള്ള 'ഓർഗാനിക് ഗ്രോത്ത്' എന്ന ആശയത്തിന്റെ ഉപജ്ഞാതാവുകൂടിയാണ് ഇദ്ദേഹം.)

+91-9400155565
[email protected]
www.ajas.in

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP