Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഐപിഎൽ മത്സരങ്ങൾ കേരളത്തിലേക്കില്ല; ചെന്നൈ സൂപ്പർ കിങ്‌സിന്റെ ഹോം മാച്ച് മുൻ നിശ്ചയിച്ചതു പ്രകാരം തന്നെ നടക്കും; ചെപ്പോക് സ്റ്റേഡിയത്തിൽ കനത്ത സുരക്ഷ ഒരുക്കാൻ നിർദ്ദേശം

ഐപിഎൽ മത്സരങ്ങൾ കേരളത്തിലേക്കില്ല; ചെന്നൈ സൂപ്പർ കിങ്‌സിന്റെ ഹോം മാച്ച് മുൻ നിശ്ചയിച്ചതു പ്രകാരം തന്നെ നടക്കും; ചെപ്പോക് സ്റ്റേഡിയത്തിൽ കനത്ത സുരക്ഷ ഒരുക്കാൻ നിർദ്ദേശം

ചെന്നൈ: ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സിന്റെ ഹോം മത്സരങ്ങൾക്കുള്ള വേദി മാറ്റില്ല. മത്സരം മുൻ നിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്ന് ഐ.പി.എൽ ചെയർമാൻ രാജിവ് ശുക്ല വ്യക്തമാക്കി. ചെന്നൈയിലെ മത്സരങ്ങൾ നേരത്തേ നിശ്ചയിച്ചതു പ്രകാരം തന്നെ നടക്കും. സ്റ്റേഡിയത്തിൽ ആവശ്യത്തിനു സുരക്ഷ ഏർപ്പെടുത്താനും തീരുമാനിച്ചു. ഐ.പി.എല്ലിനെ രാഷ്ട്രീയ വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുതെന്നും രാജിവ് ശുക്ല ആവശ്യപ്പെട്ടു. ചെന്നൈയിലെ ചെപ്പോക് സ്റ്റേഡിയമാണ് സൂപ്പർ കിങ്‌സിന്റെഹോം മത്സരങ്ങൾക്ക് വേദിയായി തീരുമാനിച്ചിരുന്നത്.

തമിഴ്‌നാടും കർണാടകയും തമ്മിലുള്ള കാവേരി നദീജല തർക്കത്തെ തുടർന്ന് 11ാം സീസണിലെ ഐ.പി.എൽ മത്സരങ്ങൾ കേരളത്തിലേക്ക് മാറ്റുമെന്ന് കഴിഞ്ഞദിവസം വാർത്തകൾ പുറത്തുവന്നിരുന്നു. ചെന്നൈ സൂപ്പർ കിങ്‌സ്, റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂർ ടീമുകളുടെ ഹോം മത്സരങ്ങളിൽ ചിലത് കാര്യവട്ടം ഗ്രീൻഫീൽഡിൽ (സ്പോർട്സ് ഹബ്ബ്) നടക്കുമെന്നായിരുന്നു വാർത്തകൾ.

ഇതുസംബന്ധിച്ച് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡും (ബി.സി.സിഐ) ചെന്നൈ സൂപ്പർ കിങ്‌സ് മാനേജ്മന്റെും കേരള ക്രിക്കറ്റ് അസോസിയേഷനുമായി ചർച്ച നടത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP