Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പൊലീസ് നോക്കി നിൽക്കേ സിപിഎമ്മിന്റെ കൊടി സ്പ്രേ പെയിന്റ് ചെയ്ത് കാവിനിറമാക്കി; ബിജെപിയുടെ കൊടിയും കെട്ടി; തടയാനെത്തിയ എസ്ഐയുടെ തല അടിച്ചു പൊളിച്ച ശേഷം മുങ്ങി; മറ്റുള്ളവർക്കായി ഡമ്മി പ്രതികളെ പാർട്ടി കൊടുത്തപ്പോൾ തന്നെ മാത്രം സഹായിച്ചില്ലെന്ന് ആരോപിച്ച് ജില്ലാ പ്രസിഡന്റിന് എതിരെ എഫ്ബിയിൽ ചന്ദ്രഹാസമിളക്കി; പന്തളം ശ്രീജിത്ത് പാർട്ടിക്ക് പാരയാകുന്നത് ആദ്യമായല്ല

പൊലീസ് നോക്കി നിൽക്കേ സിപിഎമ്മിന്റെ കൊടി സ്പ്രേ പെയിന്റ് ചെയ്ത് കാവിനിറമാക്കി; ബിജെപിയുടെ കൊടിയും കെട്ടി; തടയാനെത്തിയ എസ്ഐയുടെ തല അടിച്ചു പൊളിച്ച ശേഷം മുങ്ങി; മറ്റുള്ളവർക്കായി ഡമ്മി പ്രതികളെ പാർട്ടി കൊടുത്തപ്പോൾ തന്നെ മാത്രം സഹായിച്ചില്ലെന്ന് ആരോപിച്ച് ജില്ലാ പ്രസിഡന്റിന് എതിരെ എഫ്ബിയിൽ ചന്ദ്രഹാസമിളക്കി; പന്തളം ശ്രീജിത്ത് പാർട്ടിക്ക് പാരയാകുന്നത് ആദ്യമായല്ല

ശ്രീലാൽ വാസുദേവൻ

പന്തളം: ഒറ്റ ഹർത്താൽ കൊണ്ട് താരമായ ആളാണ് പന്തളം ശ്രീജിത്ത് എന്ന കുളനടക്കാരൻ ശ്രീജിത്ത്. പന്തളവും കുളനടയും തമ്മിൽ കിലോമീറ്ററുകളുടെ വ്യത്യാസമുണ്ടെങ്കിലും തന്നെ പന്തളം ശ്രീജിത്ത് എന്നാണ് ഈ കുളനടക്കാരൻ വിളിക്കുന്നത്. ഹിന്ദുക്കളുടെ ഹോൾസെയിൽ വ്യാപാരവും ബിജെപിയുടെ ഓൾ ഇൻ ഓളുമാണെന്ന് മേനി നടിക്കുന്ന ശ്രീജിത്ത് കാരണം പാർട്ടിക്കാർ പിടിച്ച പുലിവാൽ ചില്ലറയല്ല.

എഫ്ബി വെല്ലുവിളി ശ്രീജിത്തിന് പുത്തരിയല്ല. ഇതിനു മുമ്പും വെല്ലുവിളിച്ചിട്ടുണ്ട്. പലരേയും പലവട്ടം. അതിലൊന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അശോകൻ കുളനടയ്ക്ക് നേരെയായിരുന്നു. ശ്രീജിത്ത് അത്ര തീവ്രഹിന്ദുത്വ വാദിയൊന്നുമല്ല, നാട്ടുകാർക്ക്. നെറ്റിയിലെ സിന്ദുരവും കൈയിലെ ഏതാനും ചരടുകളും ഹിന്ദുത്വത്തിന്റെ ലക്ഷണമായി അഭിമാനിക്കുന്നു. വലിയ സാമ്പത്തികമുള്ള കുടുംബവുമല്ല. കുളനട പഞ്ചായത്ത് ജങ്ഷനിലുള്ള അമൃത സ്റ്റുഡിയോ ആണ് ഏക വരുമാന മാർഗം. ഭാര്യയും കുട്ടികളുമുണ്ട്. ബിജെപിക്കാർക്കിടയിലെ കോമഡി താരമാണ് സത്യത്തിൽ ശ്രീജിത്ത്.

അതിയാന്റെ മുൻകാല ചെയ്തികളും ഏതാണ്ട് അങ്ങനെ ഒക്കെ തന്നെ. സിപിഎമ്മിന്റെ കൊടിമരം അവരും പൊലീസും നോക്കി നിൽക്കേ സ്പ്രേ പെയിന്റ് ചെയ്ത് ബിജെപിയുടേതാക്കി മാറ്റിയതോടെയാണ് ശ്രീജിത്ത് ശ്രദ്ധിക്കപ്പെടുന്നത്. തത്സമയം കൊടികെട്ടിയ ശ്രീജിത്തിനെ തടയാൻ പൊലീസുമെത്തി. ഏഴുമാസം മുമ്പായിരുന്നു ആ സംഭവം. കുളനടയിൽ വ്യാപകമായ സിപിഐഎം-ബിജെപി സംഘർഷത്തിൽ പ്രതിഷേധിച്ച് ബിജെപി നടത്തിയ പ്രകടനത്തിനിടെയായിരുന്നു കൊടിമരം 'ആൾട്ടർ' ചെയ്തത്.

പ്രകടനം കടന്നു വരുമ്പോഴാണ് ശ്രീജിത്തിന്റെ നേതൃത്വത്തിൽ സിപിഎം കൊടിമരം ബിജെപിയുടേതാക്കി പാർട്ടി കൊടികെട്ടിയത്. തടയാൻ എത്തിയ പന്തളം എസ്ഐയുടെ തല ബിജെപിക്കാർ അടിച്ചു പൊളിച്ചു. എന്നിട്ട് ശ്രീജിത്ത് അടക്കമുള്ളവർ ഒളിവിൽ പോയി. ശ്രീജിത്ത് ഒഴികെ ബാക്കിയുള്ളവർക്ക് ഡമ്മി പ്രതികളെ ബിജെപിക്കാർ തന്നെ നൽകി. കുഴപ്പത്തിന് കാരണക്കാരൻ എന്ന നിലയിൽ ശ്രീജിത്തിന് മാത്രം ഡമ്മിയെ കൊടുത്തില്ല. ഏറെ നാൾ ഒളിവിൽ കഴിഞ്ഞ് മടുത്ത ശ്രീജിത്ത് ഒടുവിൽ സ്റ്റേഷനിൽ നേരിട്ട് ഹാജരായി അറസ്റ്റ് വരിച്ചു.

പക്ഷേ, അറസ്റ്റ് വരിക്കാൻ പോകുന്ന വഴി ബിജെപി ജില്ലാ പ്രസിഡന്റ് അശോകൻ കുളനടയെ എഫ്ബി ലൈവിലൂടെ കണക്കിന് ചീത്ത വിളിച്ചു. യുവമോർച്ച മണ്ഡലം സെക്രട്ടറിയായിരുന്ന ശ്രീജിത്തിനെ ഇതോടെ പദവിയിൽ നിന്ന് മാറ്റി. എവിടെയും കുഴപ്പമുണ്ടാക്കി, പാർട്ടിക്ക് നാണക്കേടുണ്ടാക്കിയ ശേഷം മുങ്ങൂകയാണ് ശ്രീജിത്തിന്റെ രീതി. ഇതു സഹിച്ചു മടുത്തപ്പോഴാണ് പദവികളിൽ നിന്നും ഒഴിവാക്കിയത്. ഇപ്പോൾ വെറും അനുഭാവി മാത്രമാണ് ശ്രീജിത്തെന്നാണ് പാർട്ടി നേതാക്കൾ പറയുന്നത്.

ദളിത് സംഘടനകൾ ഇന്നലെ സംസ്ഥാനത്ത് നടത്തിയ ഹർത്താലിനെ വെല്ലുവിളിച്ച് കടതുറന്ന് ഒടുവിൽ പ്രതിഷേധത്തെ തുടർന്ന് കടയടക്കേണ്ടി വന്ന ശ്രീജിത്ത് പന്തളത്തിന് ട്രോൾ പൊങ്കാലയാണ് സോഷ്യൽ മീഡിയയിൽ. ഒരു ഹിന്ദുവിന്റെയും കടയടപ്പിക്കാൻ ദളിത് സംഘടനകൾക്കാവില്ലെന്നും ഹിന്ദുവിനെതിരെ എന്തെങ്കിലും ചെയ്താൽ അവരുടെ മുട്ടുകാല് തല്ലിയൊടിക്കുമെന്നുമായിരുന്നു ഫേസ്‌ബുക്കിലൂടെയുള്ള ശ്രീജിത്തിന്റെ വെല്ലുവിളി. ഹർത്താലിൽ തന്റെ സ്റ്റുഡിയോ തുറന്നു വച്ചതിനു ശേഷം അതിനുമുന്നിൽ വച്ചായിരുന്നു വിവാദ ഫേയ്‌സ്ബുക്ക് ലൈവ്. എന്നാൽ പ്രതിഷേധത്തെ തുടർന്ന് സ്റ്റുഡിയോ പ്രവർത്തിപ്പിക്കാൻ കഴിഞ്ഞില്ലെന്ന് മാത്രമല്ല പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.

കെ.ഡി.പി പ്രവർത്തകരെന്ന പറഞ്ഞ് ഹൈന്ദവരുടെ വാഹനം തടഞ്ഞാൽ സ്ഥലം വിട്ട് പോകില്ലെന്നും മുട്ടുകാൽ തല്ലിയൊടിക്കുമെന്നുമായിരുന്നു ശ്രിജിത്തിന്റെ വെല്ലുവിളി. ഇതിനിടയിൽ ദലിത് സംഘടനാ നേതാക്കളെ വെല്ലുവിളിക്കുകയും ചെയ്തു. സോഷ്യൽ മീഡിയ വഴി പരസ്യവെല്ലുവിളി നടത്തിയ ശ്രിജിത്തിനെ അവസാനം പൊലീസ് അറസ്റ്റു ചെയ്തു കൊണ്ടു പോകുകയായിരുന്നു. ഹർത്താലിനെ ആരും പിന്തുണയ്ക്കരുതെന്ന തരത്തിൽ പ്രസ്താവനയുമായി കഴിഞ്ഞദിവസം ഇയാൾ രംഗത്തെത്തിയിരുന്നു.

ഇയാളുടെ ഫേസ്‌ബുക്ക് ലൈവും പൊലീസ് അറസ്റ്റ് ചെയ്തുകൊണ്ട് പോകുന്നതും സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. ശ്രീജിത്തിന്റെ കട തല്ലിപൊളിച്ചതായും ചില ഫേസ്‌ബുക്ക് ഗ്രൂപ്പുകളിൽ വാർത്ത പ്രചരിക്കുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP