Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിമാനത്തിൽ കൊതുകുണ്ടെന്ന് പരാതിപ്പെട്ട ഡോക്ടറെ തല്ലി ഇറക്കിവിട്ടതായി ആക്ഷേപം; ബംഗളൂരുവിലെ യുവ ഡോക്ടർക്ക് ഇൻഡിഗോ വിമാനത്തിൽ ദുരനുഭവം ഉണ്ടായത് ലഖ്‌നൗ-ബംഗളൂരു യാത്രയ്ക്ക് ഒരുങ്ങുമ്പോൾ; പി.വി സിന്ധുവിനെതിരെ ഉണ്ടായ മോശം പെരുമാറ്റത്തിനും മധ്യവയ്കനെ മർദ്ദിച്ചതിനും ചീത്തപ്പേരുകേട്ട എയർലൈൻസിനെ വെട്ടിലാക്കി പുതിയ വിവാദം; ഡോക്ടർക്ക് പിന്തുണയുമായി നിരവധിപേർ സോഷ്യൽ മീഡിയയിൽ

വിമാനത്തിൽ കൊതുകുണ്ടെന്ന് പരാതിപ്പെട്ട ഡോക്ടറെ തല്ലി ഇറക്കിവിട്ടതായി ആക്ഷേപം; ബംഗളൂരുവിലെ യുവ ഡോക്ടർക്ക് ഇൻഡിഗോ വിമാനത്തിൽ ദുരനുഭവം ഉണ്ടായത് ലഖ്‌നൗ-ബംഗളൂരു യാത്രയ്ക്ക് ഒരുങ്ങുമ്പോൾ; പി.വി സിന്ധുവിനെതിരെ ഉണ്ടായ മോശം പെരുമാറ്റത്തിനും മധ്യവയ്കനെ മർദ്ദിച്ചതിനും ചീത്തപ്പേരുകേട്ട എയർലൈൻസിനെ വെട്ടിലാക്കി പുതിയ വിവാദം; ഡോക്ടർക്ക് പിന്തുണയുമായി നിരവധിപേർ സോഷ്യൽ മീഡിയയിൽ

മറുനാടൻ ഡെസ്‌ക്

ന്യൂഡൽഹി: കൊതുകുകളുണ്ടെന്ന് പരാതിപ്പെട്ടതിന് ഡോക്ടറെ യാത്രചെയ്യാൻ അനുവദിക്കാതെ ഇറക്കിവിട്ട് ഇൻഡിഗോ എയർലൈൻസിന്റെ പീഡനം. ബംഗളൂരു സ്വദേശിയായ സൗരഭ് ഭായി എന്ന ഡോക്ടർക്കാണ് ഇൻഡിഗോ ജീവനക്കാരുടെ ഭാഗത്തുനിന്ന് മോശം അനുഭവം ഉണ്ടായത്. 

വിമാനത്തിൽ കൊതുകുണ്ടെന്ന് പരാതി പറഞ്ഞ തന്നോട് വളരെ മോശമായാണ് പെരുമാറിയതെന്നും തുടർന്ന് വിമാനത്തിൽ നിന്ന് ഇറക്കിവിട്ടെന്നും മർദ്ദിച്ചെന്നും സൗരഭ് പിന്നീട് വ്യക്തമാക്കിയതോടെ ഇൻഡിഗോയ്‌ക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ലഖ്‌നൗവിൽ നിന്നും ബംഗളൂരുവിലേക്കുള്ള ഇൻഡിഗോയുടെ 6ഇ 541 എന്ന വിമാനത്തിലെ യാത്രക്കാരനായിരുന്നു സൗരഭ് റായ്.

മധ്യവയസ്‌കനായ ഒരു യാത്രികനെ ഇൻഡിഗോ ജീവനക്കാർ സമാനരീതിയിൽ മർദ്ദിക്കുന്നതും പിടിച്ചിറക്കുന്നതും ഇന്ത്യയുടെ ഒളിമ്പിക് മെഡൽ ജേതാവായ ബാഡ്മിന്റൺ താരം പിവി സിന്ധുവിനോട് മോശമായി പെരുമാറിയതും ഉൾപ്പെടെ അടുത്തിടെ നിരവധി പരാതികൾ ഇൻഡിഗോയുടെ ജീവനക്കാർക്കെതിരെ ഉയർന്നിരുന്നു. ഇത്തരത്തിൽ നിരവധി പരാതികളാണ് ഇൻഡിഗോയ്ക്ക് എതിരെ ഉയരുന്നത്. ഇപ്പോൾ ബംഗളൂരുവിലെ ഡോക്ടർക്കെതിരെയും മോശം പെരുമാറ്റം ഉയർന്നതോടെ സോഷ്യൽ മീഡിയയിൽ എയർലൈൻസിനെതിരെ നിരവധി പേർ രംഗത്തുവന്നു.

ലഖ്‌നൗവിൽ നിന്ന് വിമാനത്തിൽ കയറിയപ്പോഴാണ് സംഭവം. നിറയെ കൊതുകുണ്ടായിരുന്നു വിമാനത്തിൽ. ഇക്കാര്യം സ്റ്റാഫിനെ വിളിച്ച് ചൂണ്ടിക്കാട്ടിയപ്പോൾ തന്നെ യാത്രചെയ്യാൻ അനുവദിക്കാതെ പുറത്താക്കിയെന്നും തന്നോട് മോശമായി പെരുമാറിയെന്നും മർദ്ദിച്ചെന്നും ഹാർട്ട് സർജനായ സൗരഭ് റായ് ആരോപിച്ചു. പരാതിപ്പെട്ടതോടെ തന്നെ ക്രൂരമായി മർദ്ദിച്ച് വിമാനത്തിൽ നിന്നും പുറത്താക്കുകയായിരുന്നു. സൗരഭ് റായ്യുടെ ആരോപണത്തെ അനുകൂലിച്ച് നിരവധി സഹയാത്രികരും ട്വിറ്ററിൽ പ്രതികരിച്ചിട്ടുണ്ട്. ഇതോടെ വിഷയം വലിയ ചർച്ചയാവുകയാണ്.

അതേസമയം, വിമാനത്തിൽ പ്രവേശിച്ചയുടനെ അകത്തുകൊതുകുണ്ടെന്ന് പറഞ്ഞ് സൗരഭ് ക്ഷുഭിതനായി സംസാരിച്ചെന്നും മോശമായ വാക്കുകളുപയോഗിച്ചെന്നും ആണ് പ്രതികരണമായി ഇൻഡിഗോ എയർലൈൻസ് ട്വിറ്ററിൽ കുറിച്ചത്. വിമാനത്തിന് കേടുപാട് വരുത്താൻ സൗരഭ് റായ് മറ്റ് യാത്രക്കാരെ പ്രേരിപ്പിച്ചുവെന്നും ഇയാൾ 'ഹൈജാക്ക്' എന്ന വാക്കുപയോഗിച്ചതോടെ യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് ജീവനക്കാർ സംഭവം പൈലറ്റിനെ അറിയിക്കുകയായിരുന്നു എന്നുമാണ് അവരുടെ വിശദീകരണം. പൈലറ്റാണ് അദ്ദേഹമാണ് സൗരഭിനെ പുറത്താക്കാൻ തീരുമാനിച്ചതെന്നും ഇൻഡിഗോ ട്വിറ്ററിലൂടെ പറയുന്നു.

യാത്രക്കാരെ മർദ്ദിക്കുന്നതിനും ഇറക്കിവിടുന്നതിനും മോശം പെരുമാറ്റത്തിനും നിരവധി തവണ ആരോപണം നേരിട്ട എയർലൈൻസ് ആണ് ഇൻഡിഗോ. കഴിഞ്ഞ വർഷം ഇൻഡിഗോയുടെ ജോലിക്കാർ ചേർന്ന് മധ്യവയസ്‌കനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പുറത്തുവന്നതോടെ എയർലൈൻസിനെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നത്.

മുംബൈയിലേക്കുള്ള യാത്രയ്ക്കിടെ ഇൻഡിഗോ 6ഇ 608 വിമാനത്തിൽ വച്ചാണ് ഗ്രൗണ്ട് സ്റ്റാഫായ അജിതേഷ് എന്ന വ്യക്തിയിൽ നിന്ന് മോശമായ പെരുമാറ്റമുണ്ടായി എന്ന് മുമ്പ് പിവി സിന്ധു ആരോപിച്ചത്. കഴിഞ്ഞ വർഷം നവംബറിലായിരുന്നു സംഭവം. ട്വിറ്ററിലൂടെയാണ് തനിക്കുണ്ടായ അനുഭവം സിന്ധു പങ്കു വെച്ചത്. അജിതേഷ് എന്നയാൾ വളരെ മോശമായും പരുക്കനായുമാണ് തന്നോട് പെരുമാറിയതെന്ന് മറ്റൊരു പോസ്റ്റിൽ സിന്ധു കുറിച്ചു.

അജിതേഷിന്റെ പെരുമാറ്റം കണ്ട് അഷിത എന്ന എയർഹോസ്റ്റസ് ഇയാളോട് മാന്യമായി പെരുമാറാൻ ആവശ്യപ്പെട്ടെങ്കിലും അഷിതയോടും അയാൾ ദേഷ്യപ്പെടുകയായിരുന്നുവെന്നും സിന്ധു വെളിപ്പെടുത്തിയതോടെ വിഷയം വലിയ ചർച്ചയായി. സിന്ധുവിനെപ്പോലെ രാജ്യത്തിന് അഭിമാനമായ ഒരാൾക്ക് നേരെ ഇങ്ങനെയുള്ള പെരുമാറ്റം ഉണ്ടായിട്ടുണ്ടെങ്കിൽ സാധാരണക്കാരോടുള്ള പെരുമാറ്റം എങ്ങനെയായിരിക്കും എന്നും പലരും ചോദിച്ചു. ട്വീറ്റ് വൈറലാവുകയും കമന്റുകളും ചോദ്യങ്ങളും വർദ്ധിക്കുകയും ചെയ്തതോടെ എയർഹോസ്റ്റ്സ് അഷിതയോട് ചോദിച്ചാൽ കൂടുതൽ കാര്യങ്ങൾ അറിയാൻ കഴിയുമെന്ന് വ്യക്തമാക്കി സിന്ധു മറ്റൊരു സ്റ്റാറ്റസ് കൂടി പോസ്റ്റ് ചെയതിരുന്നു.

ഇത്തരത്തിൽ നിരവധി സന്ദർഭങ്ങളിൽ തങ്ങൾക്ക് ഇൻഡിഗോ ജീവനക്കാരിൽ നിന്ന് മോശം പെരുമാറ്റം നേരിടുന്നതായി പ്രമുഖരുൾപ്പെടെ ഒട്ടേറെപ്പേർ സോഷ്യൽ മീഡിയയിൽ കുറിപ്പുകൾ ഇടുകയും ചെയ്തിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP