Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബാദ്ഷായെ കുസൃതി കാട്ടി കൂട്ടുകാരനാക്കി സിവാ ധോനി; ഷാരൂഖിനൊപ്പമുള്ള സിവയുടെ കുസൃതികൾ കാമറയിൽ പകർത്തി ആരാധകരും: കാമറയ്ക്ക് മുന്നിൽ ബോളിവുഡിന്റെ കിങ്ഖാനെ ചിരിക്കാൻ പടിപ്പിച്ചും സിവാ ധോനി സ്റ്റാറായി

ബാദ്ഷായെ കുസൃതി കാട്ടി കൂട്ടുകാരനാക്കി സിവാ ധോനി; ഷാരൂഖിനൊപ്പമുള്ള സിവയുടെ കുസൃതികൾ കാമറയിൽ പകർത്തി ആരാധകരും: കാമറയ്ക്ക് മുന്നിൽ ബോളിവുഡിന്റെ കിങ്ഖാനെ ചിരിക്കാൻ പടിപ്പിച്ചും സിവാ ധോനി സ്റ്റാറായി

ബോളിവുഡിന്റെ ബാദ്ഷായാണ് ഷാരൂഖ് ഖാൻ എങ്കിൽ സൈബർ ലോകത്തെ ക്യൂൻ ആണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ ധോനിയുടെ മകൾ സിവാ ധോനി. സിവയ്ക്ക് ധാരാളം ആരാധികരാണ് സൈബർ ലോകത്ത് ഉള്ളത്. 'അമ്പലപ്പുഴ ഉണ്ണിക്കണ്ണനോട് നീ എന്ന മലയാളം പാട്ടു പാടി സിവ മലയാളികൾക്കും പ്രിയപ്പെട്ടവളായി.

സിവയുടെ കുസൃതികളും വർത്തമാനവും ആരെയും പിടിച്ചിരിത്തും. കോലി അടക്കമുള്ള ക്രിക്കറ്റ് താരങ്ങളും സിവയുടെ ഫാനാണ്. ഇത്തവണ സിവ തന്റെ കുഞ്ഞി പല്ലുകൾ കാട്ടി ചിരിച്ച് വശീകരിച്ചെടുത്തത് ബോളിവുഡിന്റെ കിങ് ഖാൻ ഷാരൂഖ് ഖാനെയാണ്. കുസൃതികൾ കൊണ്ട് ഷാരൂഖിനെ അടിച്ചു വീഴ്‌ത്തിയ സിവ തന്റെ ഫാൻ ആക്കിയ ശേഷമാണ് ഷാരൂഖിനെ വിട്ടയച്ചത്.

ധോനിയുടെ ചെന്നൈ സൂപ്പർ കിംങുമായുള്ള ഷാരൂഖ് ഖാന്റെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ കളികാണാൻ എത്തിയതായിരുന്നു ഷാരൂഖ് ഖാൻ. അപ്പോഴാണ് കുസൃതി കുടുക്കയായ സിവ ഗാലറിയിൽ ഇരിക്കുന്നത് ഷാരൂഖിന്റെ കണ്ണിൽ പെട്ടത്. സിവയുടെ അടുത്തേക്ക് ചെന്ന ഷാരൂഖ് സിവയ്ക്ക് അടുത്തിരുന്നു.

തന്റെ കുസൃതികൾ കാണിച്ച് സിവ ഷാരൂഖുമായി പെട്ടെന്ന് ഇണങ്ങി. സിവയുടെ കുസൃതികൾക്ക് ഷാരൂഖും ഒപ്പം കൂടി. സിവയ്‌ക്കൊപ്പം ഫോട്ടോയ്ക്കും പോസ് ചെയ്തു. ഇതിനിടയിൽ കാമറയ്ക്ക് മുന്നിൽ എങ്ങനെ ചിരിക്കണമെന്നും സിവ ഷാരൂഖിനെ പടിപ്പിച്ചു. ഈ സീനിൽ ഷാരൂഖിന്റെ കുഞ്ഞു മകൻ അബ്രാം ഇല്ലാതിരുന്നത് നഷ്ടമായി എന്ന് സിവയുടെ ആരാധകർ പങ്കുവെയ്ക്കുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP